23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Crime
643 views 1 sec 0 Comment

16 വയസുള്ള വിദ്യാര്‍ത്ഥിക്ക് നഗ്നചിത്രങ്ങളും വീഡിയോകളും അയച്ചു; അധ്യാപിക അറസ്റ്റില്‍

admin - October 28, 2023

16 വയസുള്ള വിദ്യാര്‍ത്ഥിക്ക് സ്വന്തം നഗ്ന ചിത്രങ്ങളും വീഡിയോകളും അയച്ച് കൊടുത്ത 24 -കാരിയായ അധ്യാപികയെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ യുഎസ് കോടതി ആറ് കുറ്റങ്ങളാണ് ചാര്‍ത്തിയിരിക്കുന്നത്. സാമൂഹിക മാധ്യമമായ സ്നാപ് ചാറ്റ് വഴി അധ്യാപിക വിദ്യാര്‍ത്ഥിയോട് നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെടുകയും പിന്നാലെ സ്വന്തം നഗ്ന ചിത്രങ്ങളും വീഡിയോകളും അയച്ച് കൊടുക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മിസോറിയിലെ സെന്‍റ് ജെയിംസിലെ അധ്യാപിക റിക്കി ലിൻ ലാഫ്‌ലിൻ (24) ആണ് അറസ്റ്റിലായത്.

ബലാത്സംഗശ്രമം, കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കൈവശം വയ്ക്കൽ, സാക്ഷിയെ കൈയേറ്റം ചെയ്യൽ, ശാരീരിക തെളിവുകളിൽ കൃത്രിമം കാണിക്കൽ, അശ്ലീലം പ്രോത്സാഹിപ്പിക്കൽ, പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് അശ്ലീല ചിത്രങ്ങള്‍ കൈമാറല്‍ എന്നീ കുറ്റങ്ങളാണ് ലാഫ്‌ലിനെതിരെ ചുമത്തിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. അധ്യാപിക ഒരു വിദ്യാർത്ഥിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, അധ്യാപിക നഗ്നചിത്രങ്ങള്‍ അയച്ച് കൊടുത്ത 16 -കാരനായ വിദ്യാര്‍ത്ഥി ഇവരുമായി ഇടപഴകാൻ ആഗ്രഹിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് അധ്യാപിക, വിദ്യാര്‍ത്ഥിയെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അധ്യാപികയുടെ വിദ്യാര്‍ത്ഥികളോടുള്ള അസാധാരണമായ ലൈംഗിക തൃഷ്ണയെ കുറിച്ച് മേരീസ് കൗണ്ടി ഷെരീഫിന് (പോലീസ്) കഴിഞ്ഞ ആഴ്ച തന്നെ ചില രഹസ്യ സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. പിന്നാലെ വിദ്യാര്‍ത്ഥിയുമായി ഒരു ഡിറ്റക്ടീവ് കൂടിക്കാഴ്ച നടത്തിയിരുന്നെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ലാഫ്ലിൻ തനിക്ക് നഗ്നചിത്രങ്ങളും വീഡിയോകളും അയച്ചതായും അധ്യാപികയ്ക്ക് തിരിച്ച് നഗ്നചിത്രങ്ങൾ കൈമാറിയതായും വിദ്യാര്‍ത്ഥി സമ്മതിച്ചു. അധ്യാപികയുടെ ചിത്രങ്ങള്‍ സ്കൂളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഇവര്‍ ചിത്രങ്ങള്‍ നശിപ്പിച്ച് കളയാന്‍ വിദ്യാര്‍ത്ഥിയില്‍ സമ്മര്‍ദ്ദം ചെലുത്തി. ഒപ്പം താന്‍ അറസ്റ്റിലാകുമെന്ന് ഇവര്‍ ഭയന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിദ്യാര്‍ത്ഥി പ്രായപൂര്‍ത്തിയായിട്ടില്ലെന്നത് തനിക്ക് അറിയില്ലായിരുന്നുവെന്ന് ലാഫ്ലിൻ പോലീസിനോട് പറഞ്ഞു. ലാഫ്ലിനോട് പതിനായിരം ഡോളറിന്‍റെ (8,32,140 രൂപ) ബോണ്ട് കെട്ടിവയ്ക്കാന്‍ കോടതി ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘

PREVIOUS

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി; സുരേഷ് ഗോപി മാപ്പ് പറയണം

NEXT

സത്യസന്ധതയുടെ സ്വർണത്തിളക്കത്തിൽ ഹരിത കർമ സേനാംഗങ്ങൾ
Related Post
September 6, 2023
ബാറുകളിലെ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന വിധം പരസ്യം; മുകേഷ് നായര്‍ക്കെതിരെ വീണ്ടും കേസ്
September 1, 2023
സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം; യുവതി പിടിയിൽ
September 27, 2023
12 ലിറ്റർ മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു
September 2, 2023
കെഎസ്ആർടിസി ബസിലെ കണ്ടക്ടറെ മർദ്ദിച്ച കേസിലെ പ്രതി റിമാൻഡിൽ
Comments are closed.
തൃശ്ശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
July 23, 2026
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

തൃശ്ശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
News Vision
News Vision
കാലടി പാലം 3 ദിവസം രാത്രി 10
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ

Recent Posts

  • തൃശ്ശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
© Copyright 2025 - Newsvision. All Rights Reserved