03

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
378 views 1 sec 0 Comment

മൂക്കന്നൂരിന്റെ മുഖം മാറ്റാൻ ‘മൂക്കന്നൂർ മിഷൻ’ പദ്ധതിയുമായി ഫെഡറൽ ബാങ്ക്; സുസ്ഥിര ഡിജിറ്റൽ ഗ്രാമമാക്കി മാറ്റും

admin - October 18, 2023

അങ്കമാലി: സമഗ്ര വികസനത്തിലൂടെ മൂന്നു വര്‍ഷത്തിനകം എറണാകുളം ജില്ലയിലെ മൂക്കന്നൂരിനെ സുസ്ഥിര ഡിജിറ്റല്‍ ഗ്രാമമാക്കി മാറ്റുന്നതിന് മൂക്കന്നൂര്‍ മിഷന്‍ എന്ന വിപുലമായ പദ്ധതിക്ക് ഫെഡറല്‍ ബാങ്ക് തുടക്കമിട്ടു. ബാങ്കിന്റെ സ്ഥാപകനായ കെ. പി. ഹോര്‍മിസിന്റെ നൂറ്റിയാറാമത് ജന്മദിനത്തോടനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ ജന്മനാടിനെ ബാങ്ക് ദത്തെടുത്തത്. ഗ്രാമത്തിലെ അടിസ്ഥാനസൗകര്യ, സാമൂഹിക മേഖലകളില്‍ സമഗ്രമായ മാറ്റങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമത്തെ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്യുക, സമഗ്ര മാലിന്യപരിലാനം, സാമൂഹിക വികസനം, ഹരിതോര്‍ജ്ജ പദ്ധതികള്‍ എന്നിവയടങ്ങുന്നതാണ് മൂക്കന്നൂര്‍ മിഷന്‍. ഫൗണ്ടേഴ്സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി മൂക്കന്നൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി അധ്യക്ഷത വഹിച്ചു. സമഗ്ര വികസനത്തിലൂടെ മൂക്കന്നൂരിനെ രാജ്യത്തെ ഏറ്റവും മികച്ച മാതൃകാ സുസ്ഥിര ഗ്രാമമാക്കി മാറ്റുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള, പരിസ്ഥിതി സൗഹൃദ ഗ്രാമമെന്ന ഖ്യാതി ഈ പദ്ധതിയിലൂടെ നേടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന മുക്കന്നൂര്‍ മിഷന്‍ മൂന്നു ഘട്ടങ്ങളിലായി, മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യ വര്‍ഷം മാലിന്യ സംസ്‌കരണം, സാമൂഹിക ക്ഷേമം, പരിസ്ഥിതി, പുനരുപയോഗ ഊര്‍ജ്ജം എന്നിവയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളാണ് നടപ്പിലാക്കുക. സ്വച്ഛ ഭാരത് പദ്ധതിയുടെ ചുവടുപിടിച്ച് പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങളുടെ ശേഖരണത്തിനും സംസ്‌കരണത്തിനും ശാസ്ത്രീയ പരിഹാരങ്ങള്‍ നടപ്പിലാക്കും. ആവശ്യമായ ഇടങ്ങളിലെല്ലാം ശുചിമുറികള്‍ നിര്‍മ്മിക്കും. മരത്തൈകള്‍ നടല്‍, റോഡുകളുടെ വശങ്ങള്‍ ചെടി വച്ചുപിടിപ്പിക്കല്‍, വയോജന പരിചരണ കേന്ദ്രത്തിലേക്ക് ആവശ്യമായ ഉപകരണങ്ങളുടെ വിതരണം, ബസ് ഷെല്‍ട്ടറുകളുടെ നിര്‍മാണം, ട്രാഫിക് ബോധവല്‍ക്കരണം, ലൈബ്രറി നവീകരണം, സിസിടിവി ക്യാമറ സ്ഥാപിക്കല്‍ തുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തിയാക്കും. പൊതുജനാരോഗ്യ കേന്ദ്രത്തില്‍ 10 കിലോ വാട്ട് ശേഷിയുള്ള സോളാര്‍ പ്ലാന്റ് സ്ഥാപിക്കും. ഇവിടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് റീചാര്‍ജ് സൗകര്യവുമൊരുക്കും. തെരുവു വിളക്കുകളെല്ലാം സൗരോര്‍ജ്ജ വിളക്കുകളാക്കി മാറ്റും.

കെ പി ഹോര്‍മിസ് എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ടി പി മത്തായി സ്വാഗതമാശംസിച്ച ചടങ്ങില്‍ സി എസ് ടിയുടെ സുപ്പീരിയര്‍ ജനറല്‍ റവറന്റ് ബ്രദര്‍ ഡോക്ടര്‍ വര്‍ഗീസ് മഞ്ഞളി, മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി വി മോഹനന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി രാജു ഹോര്‍മിസ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇ-ഓട്ടോ വിതരണം ഫെഡറല്‍ ബാങ്ക് ചീഫ് എച്ച്ആര്‍ ഓഫീസര്‍ അജിത് കുമാര്‍ കെ. കെ നിര്‍വഹിച്ചു. വാര്‍ഡ് അംഗങ്ങള്‍ക്ക് ബയോ ബിന്നുകളും വിതരണം ചെയ്തു.പദ്ധതിയുടെ ജനറല്‍ കണ്‍വീനര്‍ സേവ്യര്‍ ഗ്രിഗറി നന്ദി പ്രകാശിപ്പിച്ചു.

സ്ഥാപകന്റെ ജന്മദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം നിരവധി പരിപാടികളും ഫെഡറല്‍ ബാങ്ക് സംഘടിപ്പിച്ചു. ഏഴു പുതിയ ശാഖകള്‍ തുറന്നു. പ്രൊഫഷണല്‍ കോഴ്സുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ആറു സംസ്ഥാനങ്ങളില്‍ ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. വിവിധ ശാഖകളിലെയും ഓഫീസുകളിലെയും ജീവനക്കാരുടെ നേതൃത്വത്തില്‍ രക്തദാനം, വസ്ത്രദാനം എന്നിവയും നടന്നു. ചെന്നൈയിലെ അമ്പത്തൂരിലും കര്‍ണാടകയിലെ ബെലഗാവിയിലും പുതിയ ഫെഡറല്‍ സ്‌കില്‍ അക്കാഡമികള്‍ക്കു തുടക്കമിട്ടു. കോയമ്പത്തൂര്‍, കോലാപൂര്‍ ഫെഡറല്‍ സ്‌കില്‍ അക്കാഡമികളില്‍ പുതിയ ബാച്ചുകള്‍ക്കും തുടക്കമായി.

PREVIOUS

തലശേരി ഗവ.കോളജിന്റെ പേര് മാറ്റി, കോടിയേരി ബാലകൃഷ്ണൻ സ്‌മാരക കോളജ്

NEXT

കാലടി സെന്റ്.ജോർജ് വെയ്റ്റ് ബ്രിഡ്ജിൽ ലോറി ക്ലീനറെ മരിച്ച നിലയിൽ കണ്ടെത്തി
Related Post
January 24, 2024
ജനാഭിമുഖ കുർബാന: വിട്ടുവീഴ്ചയില്ലെന്ന് അൽമായ മുന്നേറ്റം
December 24, 2023
ടൂറിന് പോവാൻ പണം നൽകിയില്ല; പ്ലസ് വൺ വിദ്യാർഥിനി ആത്മഹത്യ ചെയ്തു
April 11, 2024
ഇരുതുള്ളിപ്പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കം
August 15, 2023
അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു
Comments are closed.
കാലടി പാലത്തിലേയും എം.സി. റോഡിലേയും അറ്റകുറ്റപണികള്‍ നടത്താത്തത് പൊതുമരാമത്ത് വകുപ്പിന്‍റെ സമ്പൂര്‍ണ്ണ വീഴ്ച: റോജി എം. ജോണ്‍ എം.എല്‍.എ
May 31, 2025
രാസലഹരിയും കഞ്ചാവുമായി യുവതി പിടിയിൽ
May 30, 2025
മഴ സമയത്ത് മാല പൊട്ടിക്കാനിറങ്ങിയ മോഷ്ടാക്കളെ പോലീസ് സാഹസികമായി പിടികൂടി
May 30, 2025
രണ്ട് വര്‍ഷത്തിനുള്ളില്‍ 300-ൽ അധികം റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയകള്‍; ചരിത്ര നേട്ടവുമായി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍
May 30, 2025

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലത്തിലേയും എം.സി. റോഡിലേയും അറ്റകുറ്റപണികള്‍ നടത്താത്തത് പൊതുമരാമത്ത് വകുപ്പിന്‍റെ സമ്പൂര്‍ണ്ണ വീഴ്ച: റോജി എം. ജോണ്‍ എം.എല്‍.എ
News Vision
News Vision
രാസലഹരിയും കഞ്ചാവുമായി യുവതി പിടിയിൽ
News Vision
മഴ സമയത്ത് മാല പൊട്ടിക്കാനിറങ്ങിയ മോഷ്ടാക്കളെ പോലീസ്
News Vision
രണ്ട് വര്‍ഷത്തിനുള്ളില്‍ 300-ൽ അധികം റോബോട്ടിക് ഗൈനക്കോളജി

Recent Posts

  • കാലടി പാലത്തിലേയും എം.സി. റോഡിലേയും അറ്റകുറ്റപണികള്‍ നടത്താത്തത് പൊതുമരാമത്ത് വകുപ്പിന്‍റെ സമ്പൂര്‍ണ്ണ വീഴ്ച: റോജി എം. ജോണ്‍ എം.എല്‍.എ
  • രാസലഹരിയും കഞ്ചാവുമായി യുവതി പിടിയിൽ
  • മഴ സമയത്ത് മാല പൊട്ടിക്കാനിറങ്ങിയ മോഷ്ടാക്കളെ പോലീസ് സാഹസികമായി പിടികൂടി
  • രണ്ട് വര്‍ഷത്തിനുള്ളില്‍ 300-ൽ അധികം റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയകള്‍; ചരിത്ര നേട്ടവുമായി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍
  • കാലടി പാലത്തിലെ കുഴികൾ; ശനിയാഴ്ച്ച മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് പാലം ബഹിഷ്‌ക്കരിക്കുന്നു
© Copyright 2025 - Newsvision. All Rights Reserved