അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തില്‍ മലയാറ്റൂര്‍, അയ്യമ്പുഴ, മൂക്കന്നൂര്‍, കറുകുറ്റി പഞ്ചായത്തുകളിലെ രൂക്ഷമായ വന്യജീവി ശല്യം സംബ്ന്ധിച്ച് പരിഹാര മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ റോജി എം. ജോണ്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ജനപ്രതിനിധികളുടേയും, വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും വിപുലമായ യോഗം ചേര്‍ന്നു. നിയോജകമണ്ഡലത്തില്‍ വനം മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കാട്ടാനകള്‍ കൂട്ടമായി വന്ന് ക്യഷി നശിപ്പിക്കുകയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യം നാളുകളായി നിലനില്‍ക്കുകയാണ്. പുലി ഉള്‍പ്പെടെയുള്ള വന്യമ്യഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് വരികയും കാട്ടുപോത്തും, കാട്ടുപന്നിയും മലയണ്ണാനും ഉള്‍പ്പെടെയുള്ള മറ്റ് വന്യജീവികളും ഗ്രാമപ്രദേശങ്ങളിലേക്ക് ഇറങ്ങി വരുന്നത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
ഈ വിഷയം നിരവധി തവണ നിയമസഭയിലും മന്ത്രിതല യോഗങ്ങളിലും ഉന്നയിച്ചതിന്‍റെ ഫലമായി ഏതാനും പ്രദേശങ്ങളില്‍ വൈദ്യുത വേലികള്‍ സ്ഥാപിക്കുന്നതിന് തുക അനുവദിച്ചതായും പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നതായും എം.എല്‍.എ അറിയിച്ചു. കണ്ണിമംഗലം ഫോറസ്റ്റ് സ്റ്റേഷനു കീഴില്‍ കണ്ണി മംഗലം മുതല്‍ പോട്ട വരെ 2.5 കിലോമീറ്ററും, കാരക്കാട് ഫോറസ്റ്റ് സ്റ്റേഷനു കീഴില്‍ പോട്ട മുതല്‍ ഇല്ലിത്തോട് വരെ 5 കിലോമീറ്ററും, എവര്‍ഗ്രീന്‍ ഫോറസ്റ്റ് സ്റ്റേഷനു കീഴില്‍ മഹാഗണിത്തോട്ടം മുതല്‍ ഇടമലയാര്‍ കനാലുവരെ 2.15 കിലോമീറ്ററിലും വൈദ്യുതി വേലികള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഒപ്പം മുളംങ്കുഴി മുതല്‍ എവര്‍ഗ്രീന്‍ ക്യാമ്പ് ഷെഡ് വരെ 2.9 കിലോമീറ്ററിലും, വിജയ ക്വാറി മുതല്‍ ചേലച്ചുവട് വരെ 1.7 കിലോമീറ്ററും, പോട്ട മുതല്‍ അയ്യമ്പുഴ പാലം വരെ 3.5 കിലോമീറ്ററും വൈദ്യുത വേലികള്‍ സ്ഥാപിക്കുന്നതിനായി തുക അനുവദിച്ചിട്ടുണ്ട്. പ്രസ്തുത പ്രവര്‍ത്തികളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് വേഗത്തില്‍ ആരംഭിക്കുവാന്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.
ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷന്‍ പിരിധിയില്‍ താല്‍ക്കാലികമായി റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിക്കുകയും വാഹനം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം മലയാറ്റൂര്‍-വാഴച്ചാല്‍-ചാലക്കുടി ഫോറസ്റ്റ് ഡിവിഷനുകളിലെ വന്യജീവി ആക്രമണം തടയുന്നതിന് 13.45 കോടി രൂപയുടെ പദ്ധതികള്‍ക്ക് നബാര്‍ഡിന്‍റെ അംഗീകാരം ലഭ്യമായിട്ടുള്ളതാണ്. ഇത് പൂര്‍ത്തിയാകുന്നതോടുകൂടി പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍റെ ഭാഗത്ത് ആവശ്യമായ സ്ഥലങ്ങളില്‍ പൂര്‍ണ്ണമായി വൈദ്യുത വേലികള്‍ സ്ഥാപിക്കാന്‍ കഴിയുന്നതും, വന്യജീവി ആക്രമണത്തിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ കഴിയുന്നതുമാണ്. കാരക്കാട് ഫോറസ്റ്റ് സ്റ്റേഷനു കീഴില്‍ ജനജാഗ്രതാ സമിതി പുതുതായി രൂപീകരിക്കുവാന്‍ യോഗതതില്‍ തീരുമാനമായി. ഒപ്പം വന്യജീവി ആക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ പ്രദേശവാസികള്‍ക്ക് ആവശ്യമായ പരിശീലനം ലഭ്യമാക്കുന്നതിനും യോഗം തീരുമാനിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യ തങ്കച്ചന്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരായ വിന്‍സണ്‍ കോയക്കര, പി.യു.ജോമോന്‍, ലതിക ശശികുമാര്‍, ജില്ലാ പഞ്ചായത്തംഗം അനിമോള്‍ ബേബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിജു കാവുങ്ങ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലാലി ആന്‍റു, റാണി പോളി, പഞ്ചായത്തംഗങ്ങളായ മേരി ആന്‍റണി, റെനിത സാബു, ജോണി മൈപ്പാന്‍, വര്‍ഗ്ഗീസ് മാണിക്കത്താന്‍, ജയ ഫ്രാന്‍സിസ്, ജാന്‍സി ജോണി, ലൈജു ഈരാളി, എം.എം.ഷൈജു, വിജയശ്രീ സഹദേവന്‍, റെജി വര്‍ഗ്ഗീസ്, ശ്രുതി സന്തോഷ്, റിജി ഫ്രാന്‍സിസ്, ബിജു പള്ളിപ്പാടന്‍, ബിന്‍സി ജോയി, തമ്പാന്‍ കെ.എസ്, പി.എസ് മൈക്കിള്‍, സിജി ജിജു ഡി.എഫ്.ഒമാരായ രവികുമാര്‍ മീണ (മലയാറ്റൂര്‍), ആര്‍. ലക്ഷ്മി (വാഴച്ചാല്‍), കാലടി, അതിരപ്പിള്ളി റേഞ്ച് ഓഫീസര്‍മാരായ ബി. അജിത്കുമാര്‍,പി.എസ്.നിതിന്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.