22

Oct

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
823 views 0 sec 0 Comment

സഹപാഠികള്‍ ലൈംഗികമായി പീഡിപ്പിച്ചു; പ്രായപൂർത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ജീവനൊടുക്കി

admin - October 8, 2023

ജയ്പൂർ: രാജസ്ഥാനിൽ സഹപാഠികള്‍ ലൈംഗികമായി പീഡിപ്പിച്ചതിനെത്തുടർന്ന് പ്രായപൂർത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ജീവനൊടുക്കി.  പ്രതാപ്ഗഡ് ജില്ലയിലെ ഘണ്ടാലി മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്.  പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനികളും ബന്ധുക്കളുമായ 16 വയസുള്ള പെൺകുട്ടികളാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്. ബന്ധുക്കളായ പെണ്‍കുട്ടികള്‍ ഒരേ ക്ലാസിലായിരുന്നു പഠിച്ചിരുന്നത്. ഇവരെ ഇതേ ക്ലാസിലെ  നാല് ആൺകുട്ടികള്‍ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.

പീഡിപ്പിക്കപ്പെട്ടതിലും പ്രതികളുടെ ഭീഷണിയിലും മനം നൊന്താണ് പെൺകുട്ടികള്‍ ജീവനൊടുക്കിയതെന്ന് ഘണ്ടാലി പൊലീസ് എസ്എച്ച്ഒ സോഹൻ ലാൽ പറഞ്ഞു. സംഭവത്തിൽ പെൺകുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത ഒരാളടക്കം മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാള്‍ ഒളിവിലാണെന്നും ഇയാളെ പിടികൂടുന്നതിനായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ പ്രതികളായ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളായ നാല് ആൺകുട്ടികള്‍ക്കെതിരെ പീഡനത്തിനും ഭീഷണിപ്പെടുത്തിയതിനുമടക്കം പൊലീസ് കേസ് എടുത്തിട്ടുണ്ട്. പെൺകുട്ടികൾ ആത്മഹത്യ ചെയ്തതിന് തൊട്ടുപിന്നാലെ ഒരു പ്രതി നാടുവിട്ടുവെന്നും ഇയാളെ ഉടനെ പിടികൂടുമെന്നും വിഷം കഴിച്ച് മരിച്ച പെൺകുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായും എസ് എച്ച് ഒ ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചു.

സംഭവത്തിൽ രാജസ്ഥാൻ സർക്കാരിനെതിരെ ബിജെപി അതിരൂക്ഷ വിമർശനവുമായി രംഗത്ത് വന്നു. കോൺഗ്രസ് ഭരണത്തിൽ സംസ്ഥാനത്ത് ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണെന്നും വിദ്യാർത്ഥിനികള്‍ പോലും അക്രമിക്കപ്പെടുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ സിപി ജോഷി എംപി ആരോപിച്ചു. സർക്കാർ ഭരണം ദുർബലവും അഴിമതി നിറഞ്ഞതുമാണ്. പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും സിപി ജോഷി കുറ്റപ്പെടുത്തി.

PREVIOUS

റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് വിദ്യാർത്ഥി മരിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

NEXT

ചന്ദ്രയാനെ അടിസ്ഥാനമാക്കി ക്വിസ് മത്സരം; ശ്രീശാരദ വിദ്യാലയത്തിന് ഒന്നാം സ്ഥാനം
Related Post
July 15, 2024
മദ്യപിക്കാനെത്തിയ ആൾ ബാറിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു
August 29, 2024
അമ്മയിൽ അംഗത്വം നൽകാം എന്ന് പറഞ്ഞു പീഡിപ്പിച്ചു: ഇടവേള ബാബുവിനെതിരെ കേസ് എടുത്തു
August 14, 2023
അന്ധനായ അധ്യാപകനെ അപമാനിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
June 3, 2024
കോതമംഗലം കാളിയാർ പുഴയിൽ കാലാവധി കഴിഞ്ഞ മരുന്നുകളുടെ വൻ ശേഖരം
Comments are closed.
കൊച്ചി സിറ്റി പൊലീസും വി.പി.എസ് ലേക്‌ഷോറുമായി ചേർന്ന് രക്തദാന ക്യാമ്പ്
October 22, 2026
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോർമറിന്‍റെ ഫ്യൂസ് ഊരിയ കേസ്; പ്രതി പിടിയിൽ
October 19, 2026
50 ലക്ഷത്തിന്റെ കടം, ജപ്തിഭീഷണി. ലിജോയുടെ കുടുംബം പ്രതിസന്ധിയിൽ: സഹായം തേടി കുടുംബം
October 19, 2026
ജർമനിയിലെ അപ്പാർട്‌മെന്റിൽ വൻ തീപിടിത്തം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
October 14, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കൊച്ചി സിറ്റി പൊലീസും വി.പി.എസ് ലേക്‌ഷോറുമായി ചേർന്ന് രക്തദാന ക്യാമ്പ്
News Vision
News Vision
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോർമറിന്‍റെ ഫ്യൂസ് ഊരിയ കേസ്;
News Vision
50 ലക്ഷത്തിന്റെ കടം, ജപ്തിഭീഷണി. ലിജോയുടെ കുടുംബം
News Vision
ജർമനിയിലെ അപ്പാർട്‌മെന്റിൽ വൻ തീപിടിത്തം; മൂന്ന് മലയാളികൾക്ക്

Recent Posts

  • കൊച്ചി സിറ്റി പൊലീസും വി.പി.എസ് ലേക്‌ഷോറുമായി ചേർന്ന് രക്തദാന ക്യാമ്പ്
  • മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോർമറിന്‍റെ ഫ്യൂസ് ഊരിയ കേസ്; പ്രതി പിടിയിൽ
  • 50 ലക്ഷത്തിന്റെ കടം, ജപ്തിഭീഷണി. ലിജോയുടെ കുടുംബം പ്രതിസന്ധിയിൽ: സഹായം തേടി കുടുംബം
  • ജർമനിയിലെ അപ്പാർട്‌മെന്റിൽ വൻ തീപിടിത്തം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
© Copyright 2025 - Newsvision. All Rights Reserved