06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Crime
840 views 0 sec 0 Comment

‘കാവലിന്’ മുന്തിയ ഇനം നായ്‌ക്കൾ; വാടക വീട്ടിൽ ലഹരിവിൽപനയും അനാശാസ്യ പ്രവർത്തനവും; 3 പേർ പിടിയിൽ

admin - September 25, 2023

തിരുവനന്തപുരം∙ കല്ലമ്പലത്ത് മാരക ലഹരിമരുന്നുകളുമായി മൂന്നു യുവാക്കൾ പൊലീസ് പിടിയില്‍. വീടു വാടകയ്ക്ക് എടുത്ത് മാരക ലഹരിമരുന്നുകൾ വിൽപന നടത്തിയ വർക്കല മുണ്ടയിൽ മേലെ പാളയത്തിൽ വീട്ടിൽ വിഷ്ണു (30), വർക്കല മന്നാനിയ ശ്രീനിവാസപുരം ലക്ഷം വീട്ടിൽ ഷംനാദ് (22), ശ്രീനിവാസപുരം ലക്ഷം വീട്ടിൽ ഷിഫിൻ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 17.850 ഗ്രാം എംഡിഎംഎയും 4 ഗ്രാം ഹഷീഷും പിടികൂടി. പൊലീസും എക്സൈസും എത്താതിരിക്കാൻ വീടിന്റെ അകത്തും പുറത്തും മുന്തിയ ഇനത്തില്‍പെട്ട നായ്ക്കളെ വളര്‍ത്തിയിരുന്നു.

വിഷ്ണുവിനെ കഴിഞ്ഞ വര്‍ഷവും 8.5 ഗ്രാം കഞ്ചാവുമായി വര്‍ക്കലയില റിസോർട്ടിൽനിന്നു പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ നേതൃത്വത്തിലാണ് കല്ലമ്പലത്തും ലഹരിക്കച്ചവടം നടന്നത്. വാടക വീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടക്കുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് വിഷ്ണു ലഹരി വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.

വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടവും അനാശാസ്യ പ്രവർത്തനവും നടക്കുന്നതായി നാട്ടുകാര്‍ വീട്ടുടമസ്ഥനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ ഡി ഹണ്ടിലാണ് ഇരുവരും പിടിയിലായത്. കല്ലമ്പലം പൊലീസും ഡാന്‍സാഫ് സംഘവും അതിസാഹസികമായാണ് ഇവരെ വീട്ടില്‍നിന്നും പിടികൂടിയത് .

ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പ, വര്‍ക്കല എഎസ്പി വിജയ ഭാരത റെഡ്ഡി, നർക്കോട്ടിക് സെൽ ഡിവൈഎസ്പി വി.ടി.രാസിത്ത്, കല്ലമ്പലം ഐഎസ്എച്ച്ഒ വി.കെ വിജയരാഘവന്‍ എന്നിവരുടെ നേതൃത്വത്തില്‍ കല്ലമ്പലം എസ്ഐ ദിപു സത്യദാസ്. ഡാന്‍സാഫ് എസ്ഐ ഫിറോസ് ഖാന്‍, അസി. സബ് ഇന്‍സ്പെക്ടര്‍മാരായ ബി.ദിലീപ്, ആര്‍.ബിജു കുമാര്‍, സംഘാംഗങ്ങളായ അനൂപ്, സുനില്‍ രാജ്, വിനീഷ്, ഗോപന്‍ എന്നിവരാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്.

PREVIOUS

വളർത്ത് നായ്ക്കളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം; നായ്ക്കളെ തുറന്നുവിട്ട് പ്രതി രക്ഷപ്പെട്ടു

NEXT

നിരവധി മോഷണ കേസുകളിൽ പ്രതികളായ രണ്ട് തമിഴ്നാട് സ്വദേശിനികളെ പിടികൂടി
Related Post
June 3, 2026
ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു; ബിജെപി മുൻ സ്ഥാനാർഥി അറസ്റ്റിൽ
October 28, 2023
16 വയസുള്ള വിദ്യാര്‍ത്ഥിക്ക് നഗ്നചിത്രങ്ങളും വീഡിയോകളും അയച്ചു; അധ്യാപിക അറസ്റ്റില്‍
November 7, 2023
അങ്കമാലിയിൽ വൻ മയക്ക്മരുന്ന് വേട്ട
February 4, 2024
വീട്ടമ്മയെ ബലാൽസംഘം ചെയ്ത പ്രതി പിടിയിൽ
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved