06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Crime
872 views 0 sec 0 Comment

ട്രെയിനില്‍ കടത്തുകയായിരുന്ന 3.52 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി

admin - September 22, 2023

തൃശൂര്‍:തൃശൂരില്‍ ട്രെയിനില്‍ കടത്തുകയായിരുന്ന 3.52 കിലോ കഞ്ചാവ് റെയില്‍വെ സഹായത്തോടെ എക്‌സൈസ് പിടികൂടി. പശ്ചിമ ബംഗാള്‍ മൂഷിദബാദ് സ്വദേശികളും കേരളത്തില്‍ നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളുമായ ഷെരീഫുള്‍ എസ്‌കെ, തജറുദ്ദീന്‍ എസ്‌കെ, ഹസിബിള്‍ എസ്‌കെ എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു.

തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ജുനൈദിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ റെയില്‍വെ സംരക്ഷണ സേനയും പങ്കെടുത്തു. റെയില്‍വെയുടെ നായ റോക്കിയാണ് ഒറ്റ നോട്ടത്തില്‍ ബൊക്കെ പോലെ തോന്നിപ്പിക്കുന്ന വിധത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞു കൊണ്ടുവന്ന കഞ്ചാവ് മണത്ത് കണ്ട് പിടിച്ചതെന്ന് എക്‌സൈസ് പറഞ്ഞു. ഷാലിമാര്‍ എക്‌സ്പ്രസ് തൃശൂരില്‍ എത്തിയപ്പോള്‍ പ്രതികള്‍ മൂന്ന് പേരും ഇറങ്ങി. ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോള്‍ ഇറങ്ങിയ രണ്ടുപേര്‍ തിരികെ ചാടി കയറുന്നത് കണ്ട് സംശയം തോന്നിയ സംയുക്ത പരിശോധനാ സംഘം മൂന്നാമനെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് ഉണ്ടെന്ന് സൂചന ലഭിച്ചത്. അതോടെ ഉദ്യോഗസ്ഥരും ട്രെയിനില്‍ കയറി. ആലുവയില്‍ എത്തിയപ്പോള്‍ മറ്റ് രണ്ട് പേരെയും കൂടി പിടികൂടി തൃശൂരില്‍ എത്തിക്കുകയായിരുന്നെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പരിശോധന സംഘത്തില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ എന്‍ സുദര്‍ശന കുമാര്‍, റെയില്‍വെ ക്രൈം ഇന്റലിജിന്‍സ് എഎസ്‌ഐ ഫിലിപ്പ് ജോണ്‍, ആര്‍പിഎഫ് എഎസ്‌ഐ അനില്‍ കുമാര്‍, എക്‌സൈസ് പ്രിവന്റിവ് ഓഫീസര്‍മാരായ സോണി കെ ദേവസി, മനോജ് കുമാര്‍ എംഎം, ഷാജി കെവി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷനുജ് ടി എസ്, സനീഷ് കുമാര്‍ ടി എസ്, നൂര്‍ജ കെ എച്ച്, റെയില്‍വെ സംരക്ഷണ സേനയിലെ ഉദ്യോഗസ്ഥരായ ടി ഡി വിജോയ്, ഡോഗ് ട്രൈയിനര്‍ കലൈ സെല്‍വം എന്നിവരും ഉണ്ടായിരുന്നു.

PREVIOUS

വനമേഖലകളിലെ പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്ത് ആദിശങ്കരയിലെ വിദ്യാർത്ഥികൾ

NEXT

പ്രായമായ സ്ത്രീകളുടെ മാല പൊട്ടിച്ച് കടന്നുകളയുന്ന പ്രതി പിടിയില്‍
Related Post
May 20, 2024
പത്തോളം മോഷണക്കേസുകളിലെ പ്രതി പൊലീസ് പിടിയിൽ
October 25, 2023
എട്ടുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിയ്ക്ക് ഒമ്പതര വർഷം കഠിന തടവ്
September 28, 2023
യുവതിയെ തട്ടിക്കൊണ്ട് പോയി സ്വർണ്ണം കൈക്കലാക്കാൻ ശ്രമിച്ച കേസിൽ നാല് പേർ പിടിയിൽ
March 19, 2024
പ്രായപൂത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ പ്രതിക്ക് മുപ്പത്തിയൊന്ന് വർഷം കഠിന തടവും പിഴയും
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved