തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ബംഗാൾ – വടക്കൻ ഒഡീശ തീരത്തിനും മുകളിലായി ന്യൂനമർദം സ്ഥിതി ചെയ്യുന്നതിനാലാണ് മഴ പ്രവചിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്കു സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നേരിയ ഒറ്റപ്പെട്ട മഴയാണ് പ്രവചിച്ചിരിക്കുന്നത്. അടുത്ത രണ്ട് മൂന്നു ദിവസത്തിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറ്- വടക്കു പടിഞ്ഞാറ് ദിശയിൽ വടക്കൻ ഒഡീശ – വടക്കൻ ഛത്തീസ്ഗഢ് വഴി സഞ്ചരിക്കാൻ സാധ്യത.