07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
568 views 1 sec 0 Comment

അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു

admin - August 15, 2023

ദില്ലി:ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ രേഖകളുടെ ചിത്രങ്ങള്‍ അക്ഷയ് കുമാര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അക്ഷയ് കുമാറിനെതിരെ നിരന്തരം ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ ഒന്നായിരുന്നു അക്ഷയ് കുമാര്‍ കനേഡിയന്‍ പൗരനാണ് എന്നത്. അടുത്തിടെ ഇന്ത്യന്‍  പൗരത്വം നേടാനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്ന് അക്ഷയ് വ്യക്തമാക്കിയിരുന്നു.

അക്ഷയ് തന്‍റെ എക്സ് അക്കൌണ്ടില്‍ പങ്കുവച്ച രേഖയില്‍ അദ്ദേഹത്തിന്‍റെ പേരായ അക്ഷയ് ഹരി ഓം ഭട്യ എന്ന് കാണാം. 2019 ല്‍ താന്‍ ഇന്ത്യന്‍ പൗരത്വത്തിന് വേണ്ടി അപേക്ഷിച്ചിട്ടുണ്ടെന്ന് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു. പിന്നീട് കൊവിഡ് പ്രശ്നങ്ങളാല്‍ അത് നീണ്ടുപോയെന്നും അക്ഷയ് കുമാര്‍ അറിയിച്ചിരുന്നു.

മുന്‍പ് താന്‍ എന്തുകൊണ്ട് കനേഡിയന്‍ പൗരത്വം സ്വീകരിച്ചുവെന്ന് അക്ഷയ് വ്യക്തമാക്കിയിട്ടുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍റെ സിനിമകള്‍ വിജയിക്കുന്നുണ്ടായിരുന്നില്ല. 14- 15 സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍ മറ്റെവിടേക്കെങ്കിലും പോയി ജോലി ചെയ്യാമെന്ന് ആലോചിച്ചു. കാനഡയിലുള്ള ഒരു സുഹൃത്താണ് അങ്ങോട്ട് മാറാമെന്ന സാധ്യത പങ്കുവച്ചത്.

ഒരുപാട് പേര്‍ അവിടെ ജോലിക്കായി പോകുന്നുണ്ട്. പക്ഷേ അവരൊക്കെ ഇപ്പോഴും ഇന്ത്യക്കാര്‍ തന്നെയാണ്. ഇവിടെ വിധി എനിക്ക് അനുകൂലമല്ലെങ്കില്‍ എന്തെങ്കിലും പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതി. ആ സമയത്താണ് കനേഡിയന്‍ പൌരത്വത്തിന് അപേക്ഷിച്ചതും അത് ലഭിച്ചതും. എന്നാല്‍ ഇന്ത്യയില്‍ വീണ്ടും വിജയം കണ്ടെത്താനായത് തന്‍റെ മനസിനെ മാറ്റിയെന്നും അക്ഷയ് മുന്‍പ് പറഞ്ഞത്.

എനിക്ക് ഒരു പാസ്പോര്‍ട്ട് ഉണ്ട്. എന്താണ് ഒരു പാസ്പോര്‍ട്ട്? ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകാനുള്ള രേഖയാണ് അത്. നോക്കൂ, ഞാനൊരു ഇന്ത്യക്കാരനാണ്. എന്‍റെ നികുതി ഞാന്‍ ഇവിടെയാണ് അടയ്ക്കുന്നത്. എനിക്ക് അത് അവിടെ വേണമെങ്കിലും അടയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഞാനത് എന്‍റെ രാജ്യത്താണ് അടയ്ക്കാറ്. ഞാന്‍ എന്‍റെ രാജ്യത്താണ് ജോലി ചെയ്യുന്നത്. പലരും പലതും പറയാറുണ്ട്. അതിനവര്‍ക്ക് സ്വാതന്ത്ര്യവുമുണ്ട്.  അവരെ സംബന്ധിച്ച് ഞാന്‍ ഇന്ത്യക്കാരനാണെന്ന് പറഞ്ഞാല്‍ മാത്രം മതി. പക്ഷേ ഞാന്‍ എപ്പോഴും അങ്ങനെതന്നെ ആയിരിക്കും എന്ന് അക്ഷയ് അന്ന് വ്യക്തമാക്കിയിരുന്നു.

 

PREVIOUS

കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പിലും; മാത്യു കുഴല്‍നാടനെതിരെ സിപിഐഎം

NEXT

സ്ത്രീകളെ കടന്നുപിടിച്ച പൊലീസുകാരൻ അറസ്റ്റിൽ
Related Post
January 7, 2025
നൂറ് ഗ്രാം എംഡിഎംഎയുമായി യുവതിയുൾപ്പടെ രണ്ട് പേർ പിടിയിൽ
September 10, 2023
കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു
November 30, 2023
ചത്ത കോഴികളെ വിൽക്കാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാർ
November 18, 2023
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved