23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
544 views 1 sec 0 Comment

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം; ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

admin - August 15, 2023

തിരുവനന്തപുരം: സ്വാതന്ത്രദിനത്തിൽ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. 76 വര്‍ഷംകൊണ്ട് രാജ്യം എത്തിച്ചേര്‍ന്ന സ്വന്തമാക്കിയ നേട്ടങ്ങള്‍ വിശദീകരിച്ച ശേഷം, കഴിഞ്ഞ ഏഴുവര്‍ഷത്തെ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

ആയുര്‍ദൈര്‍ഘ്യത്തിന്റേയും സാക്ഷരതയുടേയും വരുമാനത്തിന്റേയും കാര്യത്തില്‍ 1947-നെ അപേക്ഷിച്ച് 2023-ല്‍ വളരെയേറെ മെച്ചപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക സൈനിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യയുണ്ട്. ഇന്ത്യയിലെ ആയുര്‍വേദവും യോഗയും ചെറുധാന്യങ്ങളുമെല്ലാം ലോകശ്രദ്ധയില്‍ എത്തിനില്‍ക്കുന്നു. ഇതൊക്കെ അഭിമാനകരമായ നേട്ടങ്ങളാണ്. ചെറിയ ഒരു ഘട്ടത്തിലൊഴികെ ജനാധിപത്യ രാജ്യമായി തന്നെ നമ്മള്‍ നിലകൊണ്ടു. ഇന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ എന്നതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. അതേസമയം, ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു രാഷ്ട്രമെന്ന നിലയില്‍ പുതിയ ദിശയിലേക്ക് നീങ്ങിയ പല രാജ്യങ്ങളോടും താരതമ്യം ചെയ്യുമ്പോള്‍ സാമ്പത്തിക സാമൂഹിക ശാസ്ത്ര സാങ്കേതിക മേഖലകളിലെല്ലാം നമ്മള്‍ ഇനിയുമേറെ മുന്നേറാനുണ്ടെന്ന വസ്തുത കാണാതെ പോകരുതെന്ന് അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യം എല്ലാവര്‍ക്കും തുല്യമായി അവകാശപ്പെട്ടതാണ്. ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് മാത്രമായി ചുരുക്കപ്പെടാന്‍ പാടില്ല. ഒരുമയും മതനിരപേക്ഷതയും ശാസ്ത്ര ചിന്തയും കേരളത്തിന്റെ പ്രത്യേകതകളായിരുന്നു. ഇതിനെ, പിറകോട്ടടിപ്പിക്കാന്‍ പല നീക്കങ്ങളും നടക്കുന്നുണ്ട്. അവയെ മുളയിലേ നുള്ളിക്കളയേണ്ടതുണ്ടെന്ന് അദ്ദേഹം ആഹ്വാനംചെയ്തു.

കഴിഞ്ഞ ഏഴുവര്‍ഷം കൊണ്ട് കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 84 ശതമാനം വര്‍ധിച്ചു. പ്രതിശീര്‍ഷവരുമാനം 54 ശതമാനത്തിലധികം വര്‍ധിച്ചു. കേരളത്തിന്റെ കടത്തെ ജി.എസ്.ടി.പിയുടെ 39 ശതമാനത്തില്‍നിന്നും 35 ശതമാനത്തില്‍ താഴെയെത്തിക്കാന്‍ കഴിഞ്ഞു. സംരംഭകത്വവര്‍ഷത്തില്‍ ആദ്യത്തെ എട്ടുമാസംകൊണ്ടുതന്നെ ലക്ഷ്യത്തെ മറികടക്കാന്‍ സാധിച്ചു. 8300 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. മൂന്നുലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. ഏഴുവര്‍ഷംകൊണ്ട് 85,540 കോടി രൂപയുടെ ഐ.ടി. കയറ്റുമതിയുണ്ടായി. അഞ്ച് വര്‍ഷം കൊണ്ട് കിഫ്ബി വഴി 65,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനായി. ലൈഫ് മിഷനില്‍ നാലുലക്ഷത്തിലധികം വീടുകള്‍, മൂന്ന ലക്ഷം പട്ടയം, പാവപ്പെട്ടവര്‍ക്ക് മൂന്നരലക്ഷം മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ എന്നിവ വിതരണം ചെയ്തു. ഉള്‍ക്കൊള്ളളലും ഉള്‍ച്ചേര്‍ക്കലും മുഖമുദ്രയായ നവകേരളം യാഥാര്‍ഥ്യമാവുകയാണെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

PREVIOUS

സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി; പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തി

NEXT

തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി പി‍ഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
Related Post
March 20, 2025
പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളെ പീഡിപ്പിച്ചു; പ്രതി അമ്മയുടെ ആൺ സുഹൃത്ത്
November 26, 2024
തൃശൂർ നാട്ടികയിൽ ലോറി പാഞ്ഞുകയറി രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് മരണം
September 26, 2023
പിഎഫ്ഐ എന്ന് ശരീരത്തിൽ എഴുതിയെന്ന സൈനികന്റെ പരാതി വ്യാജം
May 8, 2024
പ്ലാന്റേഷനിലെ ലേബർ ലൈനുകൾക്ക് കാട്ടാനകൂട്ടത്തിന്റെ ആക്രമണം
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved