
ഇൻസ്റ്റഗ്രാമിലൂടെ അപകീർത്തിപ്പെടുത്തിയ വ്യക്തിക്കെതിരെ നടൻ ടൊവിനോ തോമസിന്റെ പരാതിയിൽ പനങ്ങാട് പൊലീസ് കേസെടുത്തു. നിരന്തരം മോശം പരാമർശം നടത്തി അപമാനിക്കുന്നുവെന്നാണ് പരാതിയെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തിയുടെ സ്വദേശം ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിച്ചു.
പരാതിക്കൊപ്പം ഇതിന് ആസ്പദമായ ഇൻസ്റ്റഗ്രാം ലിങ്കും കൊടുത്തിട്ടുണ്ട്.ഉടൻ നടപടിയുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. കൊച്ചി സിറ്റി പൊലീസ് കമീഷണർക്കാണ് ടൊവിനോ പരാതി നൽകിയത്. പരാതി അന്വേഷണത്തിനായി പനങ്ങാട് പൊലീസിന് കൈമാറുകയായിരുന്നു.