06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
216 views 5 sec 0 Comment

സംസ്കൃത സര്‍വ്വകലാശാലയില്‍ 27 വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുകള്‍ ; അവസാന തീയതി ജൂണ്‍ 9

admin - June 3, 2026

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലും പ്രാദേശിക കേന്ദ്രങ്ങളിലും വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുകളിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.  അക്കമ്പനിയിംഗ് ആര്‍ട്ടിസ്റ്റുകളുടെയും ഒഴിവുകളുണ്ട്.  ഒഴിവുകള്‍ താത്ക്കാലികമാണ്.  പരമാവധി 11 മാസത്തേക്കായിരിക്കും നിയമനം.

ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ഹിസ്റ്ററി, മലയാളം, മ്യൂസിക്, പെയിന്റിംഗ്, ഫിലോസഫി, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, സംസ്കൃതം ജനറല്‍, സംസ്കൃതം ന്യായ, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, ഹിന്ദി, ഭരതനാട്യം, മോഹിനിയാട്ടം, ജ്യോഗ്രഫി, അറബിക്, ഉര്‍ദു, സൈക്കളജി, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, തീയറ്റര്‍, ട്രാന്‍സലേഷന്‍ സ്റ്റഡിസ്, കംപാരറ്റീവ് ലിറ്ററേച്ചര്‍, ആയുര്‍വ്വേദ, മ്യൂസിയോളജി, ഡിസാസ്റ്റര്‍ മാനേജ്മെന്റ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകളുള്ളത്.  വയലിന്‍, മൃദംഗം, വോക്കല്‍ എന്നിവയില്‍ അക്കമ്പനിയിംഗ് ആര്‍ട്ടിസ്റ്റുകളുടെയും ഒഴിവുണ്ട്. 70 വയസ് എന്ന പരമാവധി പ്രായപരിധിക്ക് വിധേയമായി വിരമിച്ച അധ്യാപകര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

2018 യു. ജി. സി. റഗുലേഷൻ പ്രകാരം യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.   യു. ജി. സി. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ യു. ജി. സി. യോഗ്യതയില്ലാത്ത അപേക്ഷകളും പരിഗണിക്കും.  ബന്ധപ്പെട്ട വിഷങ്ങളില്‍ വിലവില്‍ സാധുവായ പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പ്രസ്തുത വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തേണ്ടതും അനുബന്ധ രേഖകള്‍ ഹാജരാക്കേണ്ടതുമാണ്.  ഇവരെ സ്ക്രീനിംഗ് കട്ട്  ഓഫില്‍ നിന്നും ഒഴിവാക്കുന്നതാണ്.  യു. ജി. സി. നിഷ്ക്കര്‍ഷിച്ചിട്ടുള്ള അക്കാദമിക് റെക്കോര്‍ഡ്, റിസര്‍ച്ച് പെര്‍ഫോര്‍മന്‍സ്, അധ്യാപന പരിചയം എന്നിവ ഉള്‍പ്പെടെ സ്ക്രീനിംഗ് മാനദണ്ഡങ്ങളില്‍ 50% ല്‍ കുറയാതെ സ്കോര്‍ നേടുന്ന അപേക്ഷകരെ മാത്രമേ അഭിമുഖത്തിന് പരിഗണിക്കുകയുള്ളൂ.

യു. ജി. സി. യോഗ്യതയുള്ളവര്‍ക്ക് പ്രതിമാസ വേതനം 40,000/- രൂപയും, യു. ജി. സി. യോഗ്യതയില്ലാത്തവര്‍ക്ക് 30,000/- രൂപയുമായിരിക്കും. പെര്‍ഫോമിംഗ് ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിയമിക്കപ്പെടുന്ന അക്കമ്പനിയിംഗ് ആര്‍ടിടിസ്റ്റുകളുടെ ഹോണറേറിയം 25,000/- രൂപയായിരിക്കും.  അപേക്ഷാഫീസ് 200/- രൂപ.  എസ്. സി./എസ്. ടി. വിഭാഗങ്ങള്‍ക്ക് അപേക്ഷാഫീസില്ല. സര്‍വ്വകലാശാല ഫിനാന്‍സ് ഓഫീസറുടെ പേരിലുള്ള അക്കൗണ്ടിലേയ്ക്ക് അപേക്ഷാഫീസ് ഓണ്‍ലൈനായി അയയ്ക്കണം.

അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ ഒന്‍പത്. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദര്‍ശിക്കുക.

 

 

 

PREVIOUS

കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; 63 പേർക്ക് പരുക്ക്

NEXT

ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ
Related Post
March 14, 2024
വധശ്രമ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
December 4, 2024
ഷെയർ ട്രേഡിംഗിൻ്റെ മറവിൽ ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ
September 21, 2024
തിരുവൈരാണിക്കുളത്തപ്പൻ പുരസ്‌കാരം കലാമണ്ഡലം സംഗീത് ചാക്യാർക്ക്
March 19, 2025
കളമശ്ശേരി പോളിടെക്നിക് ലഹരി കേസ്; ക്യാംപസിലേക്ക് കഞ്ചാവെത്തിച്ച 2 ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved