അങ്കമാലി : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു.കാലടി കൈപ്പട്ടൂർ സ്വദേശി ആച്ചാണ്ടി എബിൻ (പോൾ ) ( 32) ആണ് മരിച്ചത്. വ്യാഴം പൂലർച്ചേ 2.30 ഓടെ അങ്കമാലി ടൗണിൽ ആയിരുന്നു അപകടം.പോളും സുഹൃത്ത് കൂടി സഞ്ചരിച്ച ബൈക്കിൾ എതിരെ വന്ന ടെബൊ ട്രാവലർ ഇടിച്ചായിരുന്നു അപകടം. ഗുരുതര മായി പരിക്കേറ്റ ഇരുവരെയും ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും എബിൻ വെള്ളി വൈകിട് 5.30 ഓടെ മരിച്ചു. സംസ്കാരം പിന്നീട് പിതാവ്: ദേവസി അമ്മ: ലിസി. സഹോദരൻ: ആൻസൺ. ഭാര്യ: അനൂപ. ഒന്നര വയസ്സായതും 45 ദിവസം പ്രായമുള്ള രണ്ട് മക്കൾ ഉണ്ട്.



