06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
524 views 0 sec 0 Comment

കാഞ്ഞൂർ തിരുനാൾ ജനുവരി 19,20; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

admin - December 31, 2025

കാലടി: കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ജനുവരി 19,20 തിയതികളിൽ ആഘോഷിക്കും. തിരുനാളിന് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുനാളിനോടനുബന്ധിച്ചുളള നെവേന ടൗൺകപ്പേളയിൽ 10 നും, പളളിയിൽ 11 നും ആരംഭിക്കും. പളളിയിൽ രാവിലെ 5.30 നും ടൗൺകപ്പേളയിൽ വൈകീട്ട് 5.30 ആണ് നൊവേന. 17 രാവിലെ 9 ന് വികാരി ഫാ. ജോയി കണ്ണമ്പുഴ തിരുനാളിന് കൊടികയറ്റേും.

ജനുവരി 18ന് രാവിലെ 5.30നും 7നും 10നും വിശുദ്ധ കുർബ്ബാന, നൊവേന, വൈകീട്ട് 3.30ന് ടൗൺ കപ്പേളയിലേക്ക് അമ്പ് പ്രദക്ഷിണം, 6 ന് വാഹന വെഞ്ചരിപ്പ് തുടർന്ന് വിശുദ്ധ കുർബാന നൊവേന, പ്രസംഗം, രാത്രി 9ന് സെന്റ്. സെബാസ്റ്റിയൻ ഹൈസ്‌കൂൾ ഗ്രൗണ്ട്ൽ വോയ്സ് ഓഫ് കാഞ്ഞൂരിന്റെ 29 )ം മത് തിരുനാൾ കാഴ്ച്ച കുന്നലക്കാടൻ മുവ്വാറ്റുപുഴ അവതരിപ്പിക്കുന്ന ഫ്യൂഷൻ ഗാനമേള

തിരുനാൾ ദിനങ്ങളായ 19ന് രാവിലെ 5.30നും 7നും വിശുദ്ധ കുർബാന, നൊവേന. തുടർന്ന് 9.30ന് തിരുനാൾ പാട്ടു കുർബാന, തുടർന്ന് അമ്പും മുടിയും ചാർത്തൽ, ഉച്ചയ്ക്ക് 12 ന് വിശുദ്ധ കുർബാന, നൊവേന, 2.45 ന് ലദീഞ്ഞ് തുടർന്ന് 3 അങ്ങാടി പ്രദക്ഷിണം 6.30 ന് വിശുദ്ധ കുർബാന, രാത്രി 7.30 ന് പളളി മൈതാനിയിൽ 40 ഓളം കലാകാരൻമാർ അണിനിരക്കുന്ന ബാന്റ് മേളം, 9 മണിക്ക് ഡിജിറ്റൽ ആകാശ വർണ്ണ വിസ്മയം, തുടർന്ന് ചെണ്ടവിദ്വാൻ ജൗഷൽ ബാബു നേതൃത്വം നൽകുന്ന 101 കലാകരൻമാർ അണിനിരക്കുന്ന പഞ്ചാരി മേളം.

പ്രധാന തിരുനാൾ ദിനമായ 20ന് രാവിലെ 5.30 നും 7നും വിശുദ്ധ കുർബാന, 10 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന ഉച്ചയ്ക്ക് 12ന് വർണ്ണ ശമ്പളമായ 3 അങ്ങാടി പ്രദക്ഷിണം, വൈകീട്ട് 6.30ന് പള്ളിചുറ്റി പ്രദക്ഷിണം, രാത്രി 8 ന് പളളി മൈതാനിയിൽ ആകാശ വർണ്ണ വിസ്മയം, 9ന് ജെമിനി മ്യൂസിക്സ് നേതൃത്വം നൽകുന്ന പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയ ലക്ഷ്മിയും ടീമും അവതരിപ്പിക്കുന്ന ഗാനമേള. 21 ന് വൈകീട്ട് 9 ന് രൂപം എടുത്തുവക്കൽ രാത്രി 9.30 ന് പളളിമൈതാനിയിൽ ബ്രദേഴ്സ് കാഞ്ഞൂരിന്റെ 26 )ം മത് സ്നേഹോപകാരം കൊച്ചിൻ നടനം തിയ്യറ്റേഴ്സിന്റെ നാടകം അക്ഷരത്തെറ്റുകൾ.

ജനുവരി 26, 27 തിയതികളിൽ എട്ടാമിടം ആഘോഷിക്കും. 26 ന് രാവിലെ 9.30 ന് ആഘോഷമായ പാട്ടുകുർബാന വൈകീട്ട് 5.30 ന് വിശുദ്ധ കുർബാന, നൊവേന, പളളിചുറ്റി പ്രദക്ഷിണം. വൈകീട്ട് 8 ന് ആകാശ വിസ്മയം. 9 ന് പളളി മൈതാനിയിൽ കൊച്ചിൻ റിഥം മ്യൂസിക്സ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ കോമഡിനൈറ്റ്. 27 ന് രാവിലെ 9.30 ന് ആഘോമായ പാട്ട്കുർബാന തുടർന്ന് പളളി ചുറ്റി പ്രദക്ഷിണം. ഫെബ്രുവരി 1 ന് ഇടവക അമ്പ് തിരുനാൾ. രാവിലെ 7 ന് വിശുദ്ധ കുർബാന തുടർന്ന് അമ്പ് വീടുകളിലേക്ക്. വൈകീട്ട് 4.45 ന് തിരുനാൾ കൊടിയിറക്കൽ.

വാർത്താസമ്മേളനത്തിൽ വികാരി ഫാ. ജോയി കണ്ണമ്പുഴ, അസിസ്റ്റന്റ് വിമാരിമാർ; ഫാ. അമൽ പെരിയപ്പാടൻ, ഫാ. റിൻസ് പുതുശേരി. ഫാ. ജോസ് വലിയകടവിൽ. തിരനാൾ കമ്മറ്റി; ജോയി ഇടശേരി ജനറൽ കൺവീനർ, ജോഷി ചേറ്റുങ്ങൽ ജോയിന്റ് കൺവീനർ, ബിജു പെരുമായൻ സെക്രട്ടറി, ലിജോ ഐക്യരേത്ത് ജോയിന്റ് സെക്രട്ടറി, ജോജി പുതുശേരി ട്രഷറർ, കൈക്കാരൻമാർ: ജോസ് പാറക്ക, ജോസി കോഴിക്കാടൻ. വൈസ് ചെയർമാൻ: ഡേവീസ് വരേക്കുളം എന്നിവർ പങ്കെടുത്തു.

 

PREVIOUS

മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു

NEXT

തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്‌സവം; സുരക്ഷാക്രമീകരണങ്ങൾക്ക് 350 ഓളം പോലീസ് ഉദ്യോഗസ്ഥർ
Related Post
November 8, 2025
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂരിൽ റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസെടുത്തു
August 18, 2025
മൂന്ന് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ
April 1, 2024
കോൺഗ്രസിന് ആശ്വാസം; 3500 കോടിയുടെ കുടിശികയിൽ ഉടന്‍ നടപടിയില്ലെന്ന് കേന്ദ്രം
April 30, 2026
പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന അനോഷ് മരണത്തെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തി
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved