07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,114 views 0 sec 0 Comment

കാഞ്ഞൂർ തിരുനാൾ; ഭക്തജന തിരക്ക് നിയന്ത്രിക്കാൻ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ

admin - December 18, 2025

കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വിളിച്ചു വിളികേട്ട വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഈ വർഷത്തെ തിരുനാൾ1025 വർഷത്തെ ജൂബിലി നിറവിൽ ആഘോഷിക്കുന്നു.തിരുനാൾ സുഗമമായി നടത്തുന്നതിനായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താൻ എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.

തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനൊപ്പം സുരക്ഷാ ക്രമീകരണങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.തിരുനാൾ ദിവസങ്ങളിൽ അനുഭവപ്പെടുന്ന വലിയ തിരക്ക് കണക്കിലെടുത്ത് പോലീസിന്റെ പ്രത്യേക സംഘത്തെ സുരക്ഷാ ഡ്യൂട്ടിക്കായി വിന്യസിക്കും. ഗതാഗത കുരുക്ക് ഒഴിവാക്കാൻ വിപുലമായ ട്രാഫിക് നിയന്ത്രണങ്ങളും ഏർപ്പെടുത്തും. തീർത്ഥാടകരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി ആലുവ, അങ്കമാലി, പെരുമ്പാവൂർ ഡിപ്പോകളിൽ നിന്നും പ്രത്യേക സ്പെഷ്യൽ ?സർവീസുകൾ നടത്തും. തിരുനാളിന് മുൻപായി പള്ളിയിലേക്കുള്ള പ്രധാന റോഡുകളുടെ ടാറിങ് ജോലികളും തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികളും പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പള്ളി പരിസരവും പരിസരപ്രദേശങ്ങളും ശുചീകരിക്കുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കും.

തിരുനാൾ പരിസരത്ത് വിതരണം വിതരണം ചെയ്യുന്ന ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ഫുഡ് സേഫ്റ്റി വിഭാഗം കർശന പരിശോധന നടത്തും. മെഡിക്കൽ ടീമിന്റെയും ആംബുലൻസിന്റെയും സേവനത്തിനൊപ്പം ഫയർഫോഴ്സ് യൂണിറ്റും 24 മണിക്കൂറും സജ്ജമായിരിക്കും. തടസ്സമില്ലാത്ത കുടിവെള്ള വിതരണവും വൈദ്യുതി ലഭ്യതയും ഉറപ്പുവരുത്താൻ വാട്ടർ അതോറിറ്റിക്കും കെ.എസ്.ഇ.ബിക്കും പ്രത്യേക നിർദ്ദേശം നൽകി. അനധികൃത മദ്യവില്പനയും ലഹരി പദാർത്ഥങ്ങളുടെ വ്യാപനവും തടയാൻ എക്സൈസ് വിഭാഗത്തിന്റെ കർശന നിരീക്ഷണം ഉണ്ടാകും.

പരിസ്ഥിതി സൗഹൃദമായ രീതിയിൽ പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഇത്തവണത്തെ ആഘോഷങ്ങൾ. കേരളത്തിന്റെ വിവിധ ഭാഗത്തുനിന്നും എത്തുന്ന നാന ജാതി മതസ്ഥർക്ക് സുഗമമായ ദർശനത്തിനും നേർച്ചകാഴ്ചകൾ അർപ്പിക്കുന്നതിനും ആവശ്യമായ എല്ലാ സംവിധാനങ്ങളും സജ്ജമാണെന്ന് വികാരി ഫാ. ജോയി കണ്ണംമ്പുഴയും തിരുനാൾ കമ്മറ്റി ജനറൽ കൺവീനർ ജോയി ഇടശ്ശേരിയും അറിയിച്ചു.

അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്,എ എസ് പി ഹർദിക്ക് മീണ, തിരുനാൾ കമ്മിറ്റി ഭാരവാഹികളായ ബിജു പെരുമായൻ, ജോഷി ചേറ്റുങ്ങൽ ജോജി പുതുശേരി, ലിജോ ഐക്കരേത്ത്,  ട്രസ്റ്റ് മാരായ ജോസ് പാറക്കൽ, ജോസി കോഴിക്കാടൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ജനുവരി 19, 20 തീയതികളിലാണ് തിരുനാൾ, എട്ടാമഠം 26 27

PREVIOUS

ശങ്കര പുരസ്ക്കാരം ശ്രീകുമാരൻ തമ്പിയ്ക്ക്; ഒരു ലക്ഷത്തി ഒന്ന് രൂപയും വെങ്കല  ശില്പവും 20 ന് സമ്മാനിക്കും

NEXT

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു
Related Post
October 17, 2024
അരുൺ കുമാർ നമ്പൂതിരി ശബരിമല മേൽശാന്തി
January 15, 2024
ആദിശങ്കരയിൽ ഫാക്കല്‍റ്റി ഡവലപ്മെന്‍റ് പ്രോഗ്രാം ആരംഭിച്ചു
December 12, 2025
നടിയെ ആക്രമിച്ച കേസ്; ശിക്ഷ വിധിച്ച് കോടതി, ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും
April 28, 2024
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ കൊക്കെയ്ന്‍ വേട്ട
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved