കാലടി: കാലടി മലയാറ്റൂർ റോഡിൽ അലീന ഫ്രൂട്ട്‌സ് ആന്റ് ബേക്കറി ഉടമ ബൈജു കുഴഞ്ഞു വീണു മരിച്ചു. ഇന്ന് രാവിലെ നടക്കാനിറങ്ങിയ ബൈജു തിരിച്ച് വീട്ടിലെത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



