06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
432 views 4 sec 0 Comment

അസ്ഥിരോഗ ഗവേഷണ രംഗത്ത് തിളക്കമാർന്ന നേട്ടം: ഗവേഷണ പ്രബന്ധത്തിന് അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിലെ ഡോ. പ്രിൻസ് ഷാനവാസ് ഖാന് പുരസ്‌കാരം

admin - November 13, 2025

കൊച്ചി : അസ്ഥിരോഗ ഗവേഷണ രംഗത്തെ മികച്ച പ്രബന്ധാവതരണത്തിന് അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക്സ് സീനിയർ കൺസൾട്ടന്റായ ഡോ. പ്രിൻസ് ഷാനവാസ് ഖാന് പുരസ്‌കാരം. ജയ്പൂരിൽ നവംബർ 6 മുതൽ 8 വരെ നടന്ന നാഷണൽ കോൺഫറൻസ് ഓഫ് ഷോൾഡർ ആൻഡ് എൽബോ സൊസൈറ്റി ഓഫ് ഇന്ത്യ (SESICON 2025)-ലാണ് ‘മികച്ച ശാസ്ത്രീയ ഗവേഷണ പ്രബന്ധാവതരണത്തിനുള്ള അവാർഡ്’ ഡോ. പ്രിൻസ് ഷാനവാസ് ഖാൻ സ്വന്തമാക്കിയത്.

“സിടി സ്കാൻ ഉപയോഗിച്ച് തോൾ എല്ലുകളിൽ ഓസ്റ്റിയോപൊറോസിസ് (Osteoporosis) കണ്ടെത്തുന്നതിനായുള്ള സാങ്കേതികത: മെച്ചപ്പെട്ട റൊട്ടേറ്റർ കഫ് റിപ്പയർ ഫലപ്രാപ്തി” എന്ന വിഷയത്തിലുള്ള നവീന ഗവേഷണത്തിനാണ് ഡോ. പ്രിൻസ് ഈ ബഹുമതി നേടിയത്. വയോജനങ്ങളിൽ സാധാരണയായി കാണന്ന ഓസ്റ്റിയോപൊറോസിസ് എന്ന അസ്ഥിരോഗം പതിവായി ഹിപ്പ്, സ്‌പൈൻ തുടങ്ങിയ ഭാരം വഹിക്കുന്ന അസ്ഥികളിലാണ് കാണപ്പെടാറുള്ളത്, ഇത് ഡ്യുവൽ-എനർജി എക്സ്-റേ അബ്സോർപ്റ്റിയോമെട്രി സ്കാൻ (DEXA) മുഖാന്തിരമാണ് വിലയിരുത്താറ്.

എന്നാൽ തോളിലെ ഓസ്റ്റിയോപൊറോസിസ് വിലയിരുത്താനായി കൂടുതൽ കൃത്യവും പ്രത്യേകതയുമുള്ള പരിശോധനാ രീതിയുടെ അഭാവം ഈ ഗവേഷണം പരിഹരിച്ചിരിക്കുന്നു. ഈ കണ്ടെത്തൽ ഭാവിയിൽ തോളിലെ അസ്ഥിക്ഷയം കണ്ടെത്താനും അതിനനുസരിച്ചുള്ള ചികിത്സയും നിയന്ത്രണ രീതികളും മെച്ചപ്പെടുത്താനും വഴിയൊരുക്കും.

“ക്ലിനിക്കൽ ഉത്തരവാദിത്തങ്ങൾക്കിടയിലും ഗവേഷണത്തിൽ ശക്തമായി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഡോക്ടറുടെ കഴിവ് മികച്ച സമയപരിപാലനത്തിന്റെയും അറിവിനോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെയും തെളിവാണ്. ഈ നേട്ടം അസ്ഥിരോഗ ഗവേഷണ മേഖലയിലെ പ്രമുഖ ഗവേഷകനെന്ന നിലയിലുള്ള ഡോ. പ്രിൻസിന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നു. അദ്ദേഹത്തിന്റെ തുടർന്നുള്ള സംഭാവനകൾ സഹപ്രവർത്തകർക്കും ചികിത്സാ ലോകത്തിനും പ്രചോദനമാവുമെന്നും പ്രതീക്ഷിക്കുന്നവെന്ന്” അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ സിഇഒ ഡോ. ഡോ. ഏബെൽ ജോർജ്ജ് പറഞ്ഞു.

PREVIOUS

ഗർഡർ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം; അപകടം പുലർച്ചെ 3 മണിയോടെ

NEXT

മുൻ തിരുവാഭരണം കമ്മിഷണർ ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
Related Post
October 1, 2024
റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ ടോളിൻസ് വേൾഡ് സ്‌കൂൾ ചാമ്പ്യൻമാർ
April 10, 2024
നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു
June 13, 2024
ബൈക്ക് സ്കോർപിയോയുമായി കൂട്ടിയിടിച്ചു; അച്ഛനും മകനും ദാരുണാന്ത്യം
September 25, 2023
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved