23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
693 views 0 sec 0 Comment

പാർട്ടി ഓഫീസ് കെട്ടിടം അങ്കണവാടിയാക്കി പഞ്ചായത്തിനു നൽകി മാതൃകയായി ഐഎൻടിയുസി തൊഴിലാളികൾ

admin - November 2, 2025

കാഞ്ഞൂർ: കാഞ്ഞൂർ ആറങ്കാവിലെ ഐഎൻടിയുസി മണൽത്തൊഴിലാളി യൂണിയന്റെ ഓഫീസ് പുതുമോടിയോടെ അങ്കണവാടിയായി. അങ്കണവാടിക്കായി നിലവിലുള്ള പാർട്ടി ഓഫീസ് കെട്ടിടത്തിനൊപ്പം, വിശാലായ ഹാളും ശുചിമുറികളും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയാണ് ഗ്രാമപഞ്ചായത്തിനു കൈമാറിയത്. സമീപത്തെ ഭൂമി വാങ്ങിയാണ് കെട്ടിടം വിപുലമാക്കിയത്.

നേരത്തെ പാർട്ടി ഓഫീസ് നിർമാണത്തിനും യൂണിയൻ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ അന്തരിച്ച മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഉണ്ണിമേനോന്റെ സ്മാരകമായാണ് അങ്കണവാടി അറിയപ്പെടുക.ഏഴാം വാർഡ് മെമ്പർ സിമി ടിജോയുടെയും യൂണിയൻ ഭാരവാഹികളുടെയും നേതൃത്വത്തിലാണ് കെട്ടിടത്തിന്റെ നവീകരണ ജോലികൾ പൂർത്തിയാക്കിയത്. അങ്കണവാടിക്കു സ്വന്തം കെട്ടിടമൊരുക്കുന്നതിലും വിവിധ സൗകര്യങ്ങൾ സജ്ജമാക്കുന്നതിലും സുമനസുകൾ കൈകോർത്തു.

എം.ഉണ്ണിമേനോന്റെ പത്നി ശകുന്തള മേനോൻ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ശിലാഫലകം അനാഛാദനവും സമ്മേളനം ഉദ്ഘാടനവും അൻവർ സാദത്ത് എംഎൽഎ നിർവഹിച്ചു. സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും ഉടമസ്ഥാവകാശ രേഖകൾ എംഎൽഎയിൽ നിന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയ രഘുവും ഐസിഡിഎസ് സൂപ്പർവൈസർ കെ.ഒ. ജെസിയും ചേർന്ന് ഏറ്റുവാങ്ങി. വാർഡ് മെമ്പർ സിമി ടിജോ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. അഭിജിത്ത്, കെ.എൻ കൃഷ്ണകുമാർ, സെബാസ്റ്റ്യൻ പോൾ, കെ.വി. പോളച്ചൻ, എം.ഐ. ദേവസിക്കുട്ടി, പി.ഐ. നാദിർഷാ, ഗ്രേസി ദയാനന്ദൻ, എം.വി. സത്യൻ, ടിജോ വർഗീസ്, പി.വി. തങ്കച്ചൻ, അധ്യാപിക കെ.എസ്. ഷൈലജ, ഷാന്റി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. പാർട്ടിയോഫീസ് മറ്റൊരു സ്ഥലത്ത് പ്രവർത്തിക്കും.

 

PREVIOUS

ഓൺലൈൻ ട്രെഡിംഗ് തട്ടിപ്പിലൂടെ വീട്ടമ്മയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

NEXT

മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ; സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു
Related Post
March 20, 2024
ആദിശങ്കരയിലെ അധ്യാപകർക്ക് പേറ്റന്റ്
November 29, 2024
കുട്ടമ്പുഴ വനത്തില്‍ കാണാതായ സ്ത്രീകളെ കണ്ടെത്തി
July 25, 2024
”ഒരു മതത്തിൽ ജനിച്ചു എന്നതുകൊണ്ട് അതേ മതത്തിൽ ഒരാളെ തളച്ചിടാനാവില്ല”, ഹൈക്കോടതി
April 10, 2024
നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved