അങ്കമാലി: അങ്കമാലി മൂക്കന്നൂരിൽ ഇടിമിന്നലേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി കോക്കൻ മിസ്ത്രി ആണ് മരിച്ചത്. 36 വയസായിരുന്നു. മ്യതദേഹം മൂക്കന്നൂർ എംഎജിജെ ആശുപത്രിയിൽ. മുക്കന്നൂരിലെ വർക്ക്ഷോപ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം നടന്നത്. രാവിലെ പെയ്ത ശക്തമായ മഴയിലും ഇടിമിന്നലുലുമാണ് അപകടം നടന്നത്.



