കാലടി: യോർദ്ദനാപുരം വല്യാട്ടിൻചിറയിൽ ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഓപ്പൺ ജിം ജനങ്ങൾക്ക് തുറന്ന് നൽകി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം നിർവ്വഹിച്ചു. കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ അനിമോൾ ബേബി മുഖ്യപ്രഭാഷണം നടത്തി.ഇവിടേക്ക് ആവശ്യമായ സോളാർ ലൈറ്റ് നിർമൽ റൈസ് സ്പോൺസർ ചെയ്യും.
വാർഡ് മെമ്പർ ബിനോയ് കൂരൻ, മാണിക്കമംഗലം സെന്റ് റോക്കീസ് പള്ളി വികാരി ഫാ ജോസ് ചാതേലി, അനികുട്ടൻ ചിന്താമണി, അഡ്വ. കെ ബി സാബു, ജോയ് പോൾ, സാംസൺ ചാക്കോ, തുറവൂർ ലയൺസ് ക്ലബ് പ്രസിഡന്റ് റ്റി.റ്റി.അന്റു, ലയൺസ് ക്ലബ് കാലടി എയർസിറ്റി പ്രസിഡന്റ് ബിനോയ് ഡേവിസ്, യു സി സി ക്ലബ് പ്രസിഡന്റ് സി.കെ.മോഹനൻ, റെന്നി പാപ്പച്ചൻ, അനിൽ കുമാർ, എം.പി. ജോർജ്ജ്, ലേഖ വത്സൻ, ബിനു പാറക്ക, സുരേഷ് മംഗലത്തറ എന്നിവർ സംസാരിച്ചു.



