23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
697 views 28 sec 0 Comment

വിമാനത്താവളത്തിലേക്കും, കാലടിയിലേക്കും വാട്ടർ മെട്രോ; സജീവമായി പരിഗണിച്ച് കെഎംആർഎൽ

admin - August 8, 2025

കൊച്ചി: കൊച്ചി വിമാനത്താവളത്തെ ആലുവ മെട്രോ ടെർമിനലുമായി ബന്ധിപ്പിച്ചു വാട്ടർ മെട്രോ സർവീസ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ( കെഎംആർഎൽ ) സജീവമായി പരിഗണിക്കുന്നു. ആലുവ മെട്രോ സ്റ്റേഷനു തൊട്ടുചേർന്നാണു പെരിയാർ. ഇവിടെ ബോട്ട് ടെർമിനൽ നിർമിച്ച് പെരിയാറിലൂടെ 4 കിലോമീറ്റർ പോയാൽ വിമാനത്താവളത്തിന്റെ പുറകിലൂടൊഴുകുന്ന ചെങ്ങൽ തോട്ടിലെത്തും.

തോട്ടിലൂടെ രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ വിമാനത്താവളത്തിന്റെ പിൻവശത്തു റൺവേയ്ക്ക് അരികിലെത്താം. ഇതല്ലെങ്കിൽ, വിമാനത്താവളത്തിന്റെ വടക്കേ അതിരിന് അധികം ദൂരെയല്ലാതെയാണു പെരിയാർ ഒഴുകുന്നത്. ഇതിൽ ഏതെങ്കിലും ഒരു സാധ്യതയാവും പരിഗണിക്കുക. രണ്ടാമത്തേതാണെങ്കിൽ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്കു പുറമേ കാലടി ടൗണുമായും വാട്ടർ മെട്രോ ബന്ധിപ്പിക്കാം. കാലടിയിൽ പെരിയാറിൽ ഒരു ടെർമിനൽ കൂടി നിർമിച്ചാൽ മതിയാവും.

സാധ്യതാ പഠനത്തിനു ശേഷമേ പദ്ധതിയുമായി മുന്നോട്ടു പോകണോ എന്നു തീരുമാനിക്കൂ. ആലുവയിൽ നിന്നു റോഡ് മാർഗം വിമാനത്താവളത്തിലേക്ക് 12 കിലോമീറ്റർ ഉണ്ട്. വാട്ടർ മെട്രോയിലാവുമ്പോൾ അതിന്റെ പകുതി മാത്രം. പെരിയാറിൽ ചെങ്ങലിനും ആലുവയ്ക്കും ഇടയിൽ അങ്ങിങ്ങായി പാറക്കൂട്ടങ്ങളുണ്ട്. ഇതു പൊട്ടിച്ചു കളയേണ്ടിവരും. ചെങ്ങൽ തോട് ഇപ്പോൾ ഗതാഗതയോഗ്യമല്ല. അത് വീതികൂട്ടി ആഴംകുട്ടേണ്ടി വരും.

ജനവാസം കുറവായതിനാൽ സ്ഥലമെടുപ്പിനും കാര്യമായ തടസ്സമുണ്ടാവില്ല. കൊച്ചി തുറമുഖത്തെയും വിമാനത്താവളത്തെയും ബന്ധിപ്പിച്ചു കാർഗോ ബോട്ട് സർവീസിനു കിൻകോയും ആലുവയിൽ നിന്നു നെടുമ്പാശേരിയിലേക്ക് പനയക്കടവ്, കുഴിപ്പള്ളം, ചെങ്ങൽ തോടുകളെ ബന്ധിപ്പിച്ചു ബോട്ട് സർവീസിനു സിയാലും നേരത്തേ പദ്ധതി തയാറാക്കിയിരുന്നെങ്കിലും പ്രായോഗികമല്ലെന്നു കണ്ടു മുന്നോട്ടുപോയില്ല.

 

 

PREVIOUS

ആലുവയിൽ അമ്മയെ ബലാത്സംഗം ചെയ്തെന്ന് പരാതി; ലഹരിയ്ക്ക് അടിമയായ മകൻ അറസ്റ്റിൽ

NEXT

ചാർജ് ചെയ്യുന്നതിനിടെ പവർബാങ്ക് പൊട്ടിത്തെറിച്ചു; വീട് പൂർണമായും കത്തി നശിച്ചു
Related Post
May 17, 2024
തീവ്രമഴയ്ക്ക് മുന്നറിയിപ്പ്; 2 ജില്ലകൾ ഓറഞ്ച് അലർട്ട്
May 7, 2025
തിരിച്ചടിച്ച് ഇന്ത്യ; ‘ഓപ്പറേഷന്‍ സിന്ദൂര്‍’ പാക് ഭീകര കേന്ദ്രങ്ങൾ തകർത്തു
September 6, 2023
വാഹനാപകടത്തിൽ 6 മരണം
July 1, 2024
മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; 500 ലധികം പേർ ചികിത്സയിൽ
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved