06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
654 views 4 sec 0 Comment

ആരോഗ്യസേവനം ഇനി വിരൽത്തുമ്പിൽ: ‘അപ്പോളോ അഡ്‌ലക്സ് കമ്മ്യൂണിറ്റി കെയർ’ എം.പി. ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു

admin - July 9, 2025

അങ്കമാലി: അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിന്റെ പുതിയ വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പായ ‘അപ്പോളോ അഡ്‌ലക്സ് കമ്മ്യൂണിറ്റി കെയർ’ ഉദ്ഘാടനം ചാലക്കുടി എം.പി. ബെന്നി ബെഹനാൻ നിർവഹിച്ചു. ജൂലൈ 9-ന് രാവിലെ 8:30-ന് നടന്ന ചടങ്ങിൽ അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ സി.ഇ.ഒ. ഡോ. ഏബൽ ജോർജ്, മറ്റ് ആശുപത്രി പ്രതിനിധികൾ പങ്കെടുത്തു. സമൂഹത്തിന് സമഗ്രമായാ ആരോഗ്യ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി അധികൃതർ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

“ആധുനിക സാങ്കേതിക വിദ്യകൾ ആരോഗ്യരംഗത്ത് പ്രയോജനപ്പെടുത്തുന്നത് അഭിനന്ദനീയമാണ്. ‘അപ്പോളോ അഡ്‌ലക്സ് കമ്മ്യൂണിറ്റി കെയർ’ പോലുള്ള പ്ലാറ്റ്‌ഫോമുകൾ ജനങ്ങൾക്ക് അവരുടെ വീടുകളിലിരുന്ന് തന്നെ ആരോഗ്യ വിവരങ്ങൾ നേടാനും സംശയങ്ങൾ ദൂരീകരിക്കാനും വലിയ സഹായമാകും. ” എം.പി. ശ്രീ. ബെന്നി ബെഹനാൻ പറഞ്ഞു.

“ആരോഗ്യ സേവനങ്ങൾ എത്രയും പെട്ടെന്ന് ജനങ്ങളിലേക്ക് എത്തിക്കുക എന്ന അപ്പോളോ അഡ്‌ലക്സിന്റെ ദൗത്യത്തിന് ഈ പുതിയ കമ്മ്യൂണിറ്റി ഗ്രൂപ്പ് കരുത്ത് പകരും. വിദഗ്ധരായ ഞങ്ങളുടെ ഡോക്ടർമാരുടെ അറിവും പരിചരണവും സാധാരണക്കാർക്ക് അവരുടെ വീട്ടിൽ ഇരുന്ന്കൊണ്ട് തന്നെ നേടുവാൻ ഇനി സാധിക്കും. ജനങ്ങളുമായി കൂടുതൽ അടുത്ത് നിന്ന്, അവരുടെ ആരോഗ്യപരമായ എല്ലാ ആവശ്യങ്ങൾക്കും പിന്തുണ നൽകാനുള്ള ഒരു വലിയ ചുവടുവെപ്പാണിത്” അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ സി.ഇ.ഒ. ഡോ. ഏബൽ ജോർജ് പറഞ്ഞു.

വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പ് വഴി ജനങ്ങൾക്ക് തങ്ങളുടെ വിരൽത്തുമ്പിൽ ആരോഗ്യപരമായ ഒട്ടേറെ വിവരങ്ങൾ ലഭ്യമാകും. സ്ഥിരമായ ഹെൽത്ത് ടിപ്സ്, അപ്പോളോയിലെ വിദഗ്ദ്ധ ഡോക്ടർമാർ തയ്യാറാക്കിയ ആരോഗ്യ അവബോധ വീഡിയോകൾ, ആശുപത്രി സേവനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ അറിയിപ്പുകൾ, അത്യാഹിത ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ, എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാനും മറ്റ് മെഡിക്കൽ സേവനങ്ങളെക്കുറിച്ച് നേരിട്ട് വിവരങ്ങൾ അന്വേഷിക്കാനുമുള്ള സംവിധാനവും അപ്പോളോ അഡ്‌ലക്സ് കമ്മ്യൂണിറ്റി കെയറിൽ ലഭ്യമാണ്.

‘അപ്പോളോ അഡ്‌ലക്സ് കമ്മ്യൂണിറ്റി കെയർ’ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക 

PREVIOUS

മന്ത്രി വി.എൻ വാസവനെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് നേതാക്കന്മാർക്ക് ജാമ്യം ലഭിച്ചു

NEXT

അങ്കമാലി തുറവൂരിൽ റോഡിൽ വച്ച് പട്ടാപകൽ യുവതിക്ക് നേരെ പീഡനശ്രമം; ഒഡീസ സ്വദേശി പിടിയിൽ
Related Post
August 29, 2024
ലൈംഗികാതിക്രമ പരാതി; ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
August 22, 2024
വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി
March 22, 2026
റോജി എം ജോണ്‍ മഞ്ഞപ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു
May 25, 2026
വീട്ടിലെ അഴയിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved