07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
2,795 views 0 sec 0 Comment

കാലടി പാലത്തിലെ കുഴികൾ; ശനിയാഴ്ച്ച മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് പാലം ബഹിഷ്‌ക്കരിക്കുന്നു

admin - May 30, 2025

കാലടി: കാലടി പാലത്തിലെ കുഴികൾ ശരിയായി അടയ്ക്കാത്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ച മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് പാലം ബഹിഷ്‌ക്കരിക്കുന്നു. പാലത്തിലൂടെ ബസുകൾ സർവീസ് നടത്തില്ല. ഇന്ന് നടന്ന ബസ് ഉടമകളുടെ യോഗത്തിലാണ് പാലം ബഹിഷ്‌ക്കണ സമരം നടത്താൻ തീരുമാനിച്ചത്.

പെരുമ്പാവൂരിൽ നിന്ന് വരുന്ന ബസ്സുകൾ താനി പുഴയിൽ വച്ചും. അങ്കമാലി ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ കാലടിയിൽ വച്ചും സർവീസുകൾ നിർത്തിവയ്ക്കും. അടിക്കടി കാലടി പാലത്തിൽ ഉണ്ടാകുന്ന കുഴികൾ മൂലം രൂക്ഷമായ ഗതാഗത കുരുക്കാണ് കാലടിയിൽ അനുഭവപ്പെടുന്നത്. ഇത് ബസ് സർവീസുകളെ സാരമായി ബാധിച്ചിരിക്കുകയാണ്. പാലത്തിൽ കുഴികൾ രൂപപ്പെടുമ്പോൾ ശാശ്വതമായി പരിഹാരം കാണാതെ താൽക്കാലികമായി അടക്കുകയാണ് അധികൃതർ ചെയ്യുന്നത്.

പാലത്തിലെ കുഴികൾ മൂലം കഴിഞ്ഞ ഒരാഴ്ച്ചയായി കാലടിയിൽ രൂക്ഷമായ ഗതാഗതകുരുക്കാണ് അനുഭവപ്പെട്ടത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി വരെ ഗതാഗതക്കുരുക്കിൽ പെട്ടു. സുരേഷ് ഗോപിയുടെ നിർദ്ദേശത്തെ തുടർന്ന് ഇന്നലെ രാത്രി ജെസിബി ഉപയോഗിച്ച് പാലത്തിലെ കുഴികൾ നിരപ്പാക്കിയിരുന്നു. അത് താത്ക്കാലികമായി ഗതാഗത കുരുക്കിന് ആശ്വാസ മായി.

ഏത്രയും പെട്ടെന്ന് ആധുനിക നിലവാരത്തിൽ കാലടി പാലത്തിലെ കുഴികൾ അടച്ചില്ലെങ്കിൽ കാലടി പെരുമ്പാവൂർ റൂട്ടുകളിലെ ബസുകൾ പൂർണമായും സർവീസ് നിർത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ബി.ഒ ഡേവീസും, പ്രസിഡന്റ് എ.പി ജിബിയും, പിബിഒഒ പ്രസിന്റ് ജെർമിയാസ് വിക്റ്ററും, സംയുക്ത തൊഴിലാളി നേതാക്കളും പറഞ്ഞു.

 

PREVIOUS

കാലടി പാലത്തിലെ കുഴികൾ; ശനിയാഴ്ച്ച മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് പാലം ബഹിഷ്‌ക്കരിക്കുന്നു

NEXT

രണ്ട് വര്‍ഷത്തിനുള്ളില്‍ 300-ൽ അധികം റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയകള്‍; ചരിത്ര നേട്ടവുമായി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍
Related Post
December 22, 2024
കാലടി സ്വദേശിനി അമ്പിളിക്ക് സ്വപ്ന സാഫല്യം; നരേന്ദ്ര മോദിക്ക് മുൻപിൽ നൃത്തം അവതരിപ്പിച്ച് അമ്പിളി
January 4, 2025
അങ്കമാലിയിൽ വാഹനാപകടം; അധ്യപകന് ദാരുണാന്ത്യം
April 9, 2024
അലമാരയിൽ യുവതിയുടെ മൃതദേഹം; ലിവ്-ഇൻ പങ്കാളി അറസ്റ്റിൽ
October 6, 2024
വീട് കയറി ആക്രമിച്ച് 45കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved