23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
580 views 0 sec 0 Comment

കൃഷി വിളവെടുപ്പിനും മരുന്ന് പ്രയോഗിക്കുന്നതിനും റോബോട്ടുകൾ; വിദ്യാർത്ഥികളുടെ കണ്ടുപിടുത്തം ശ്രദ്ധേയമാകുന്നു

admin - April 22, 2025

കാലടി: പാകമായ കൃഷി ഉത്പന്നങ്ങളുടെ വിളവെടുപ്പിനും, മരുന്ന് പ്രയോഗിക്കുന്നതിനും എഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന റോബോട്ടുകളെ വികസിപ്പിച്ചെടുത്തിരിക്കുകയാണ് കാലടി ആദിശങ്കര എൻജിനീയറിങ്ങ് കോളേജിലെ അവസാന വർഷ റോബോട്ടിക്സ് ആന്റ് ആട്ടോമേഷൻ വിദ്യാർത്ഥികൾ. വിദ്യാർത്ഥികളുടെ അഗ്രിബോട്ടുകൾ ഒരു കൃഷിയിടത്തെ പൂർണമായും നിയന്ത്രിക്കുകയും അതുമായി ബന്ധപ്പെട്ട എല്ലാ ജോലികളും മനുഷ്യ സഹായമില്ലാതെ തന്നെ നിർവഹിക്കാൻ പ്രാപ്തിയുള്ളതുമാണ്.

പച്ചമുളകുകളുടെ കൃഷിക്കും വിളവെടുപ്പിനുമായുളള റോബോട്ടുകളെയാണ് വിദ്യാർത്ഥികൾ ഇപ്പോൾ നിർമിച്ചിരിക്കുന്നത്. പാകമായ ചുവന്ന മുളകുകളെ തിരിച്ചറിയാൻ സാധിക്കുന്ന എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടുകൾ ചുവന്ന മുളകുകൾ അടർത്തി ബോട്ടിൽ ഘടിപ്പിച്ച ബാഗിലേക്ക് നിക്ഷേപിക്കുന്നു. അതിനോടൊപ്പം ചെടികളിൽ എന്തെങ്കിലും വിധത്തിലുള്ള രോഗങ്ങൾ കണ്ടാൽ നിർദേശങ്ങൾ മറ്റൊരു ഫെർട്ടിലൈസർ റോബോട്ടുകൾക്ക് അയക്കുകയും ഫെർട്ടിലൈസർ റോബോട്ടുകൾ രോഗമുള്ള ചെടികൾ കണ്ടെത്തി അവിടെ എത്തുകയും ശരിയായ മരുന്നുകൾ സ്‌പ്രേ ചെയ്യുകയും ചെയ്യുന്നു. റോബോട്ടുകളെ നിയന്ത്രിക്കാൻ പ്രത്യേക കമ്പ്യൂട്ടർ സംവിധാനമാണ് ഉപയോഗിക്കുന്നതും. മനുഷ്യ വിഭവശേഷി പൂർണമായും ഒഴിവാക്കാം എന്നത് ഇതിന്റെ സവിശേഷതയാണ്.

വിദ്യാർത്ഥികളായ ഡോൺ കുരിയൻ ഡേവിസ്, കെ. അനീഷ്, അനാൻ അലി ഷാ, ഐഷ നസ്‌റിൻ റ്റി എൻ എന്നിവരാണ് റോബോട്ടുകൾ വികസിപ്പിച്ചത്. പ്രഫസർ ശ്രീദീപ് കൃഷ്ണൻ വിദ്യാർത്ഥികൾക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകി. എ.പി.ജെ. അബ്ദുൾകലാം സാങ്കേതിക സർവകലാശാല സി.ഇ.ആർ.ഡി ഫണ്ട് ഈ കണ്ടുപിടുത്തത്തിന് ലഭിച്ചു.

PREVIOUS

അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പ് ഒരാൾ കൂടി അറസ്റ്റിൽ

NEXT

മലയാറ്റൂർ പുതുഞായർ തിരുനാൾ; പ്രദക്ഷിണവും പൊൻപണം ഇറക്കുന്നതും ഒഴിവാക്കി
Related Post
December 3, 2025
അടച്ചിട്ട കോടതിയിൽ ഒന്നര മണിക്കൂർ നീണ്ട വാദം; രാഹുലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാനായി മാറ്റി
January 17, 2025
ഷാരോൺ വധക്കേസിൽ ഇന്ന് കോടതി വിധി പറയും
March 13, 2024
അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടത്തില്‍ കണ്ടെത്തിയ കൊമ്പന്‍ അവശനിലയില്‍
December 31, 2024
തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്‌സവം; വെർച്ച്വൽ ക്യൂ ബുക്കിങ്ങ് ജനുവരി 1 ന് ആരംഭിക്കും
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved