07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
175 views 0 sec 0 Comment

പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം; മരണം 24

admin - April 22, 2025

ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരണം 24. 13 പേർക്ക് പരിക്കേറ്റു. രാജസ്ഥാനിൽനിന്നുള്ള വിനോദ സഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണിൽ ചർച്ച നടത്തി. ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും ഭീകരാക്രമണം നടന്ന സ്ഥലം സന്ദർശിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അമിത് ഷാ കശ്മീരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസത്തെ സൗദി സന്ദർശനത്തിലാണ് പ്രധാനമന്ത്രി.

അമിത് ഷാ തന്റെ വസതിയിൽ അടിയന്തര യോഗം വിളിച്ചുചേർത്തിരുന്നു. ആഭ്യന്തര സെക്രട്ടറി, ഐബി മേധാവി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായും ലെഫ്റ്റനന്റ് ജനറൽ മനോജ് സിൻഹയുമായും അമിത് ഷാ ഫോണിൽ ബന്ധപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരുമായും വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി.

ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് പഹൽഗാമിൽ ആക്രമണം നടന്നത്. വിനോദസഞ്ചാരികൾ പ്രകൃതിഭംഗി ആസ്വദിച്ച് നിന്നിരുന്ന സ്ഥലത്തേക്ക് തോക്കുമായി എത്തിയ ഭീകരർ എവിടെ നിന്നുള്ളവരാണ് എന്ന് ചോദിച്ച ശേഷം ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ 20 ഓളം പേർക്ക് പരുക്കേറ്റതായുമാണ് വിവരം. വളരെ അടുത്ത് ചെന്ന് നിന്നാണ് ഭീകരർ വെടിവെച്ചത് എന്നും പട്ടാള വേഷത്തിലാണ് അക്രമികൾ എത്തിയതെന്നും ദൃക്സാക്ഷികൾ പറയുന്നു. ആക്രമണത്തിന് ശേഷം ഭീകരർ ഓടിരക്ഷപ്പെട്ടു.

PREVIOUS

കോട്ടയത്ത് പ്രമുഖ വ്യവസായിയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ

NEXT

പഹൽ​ഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ കൊച്ചി സ്വദേശിയും
Related Post
May 2, 2025
വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി; കേരളത്തെ പുകഴ്ത്തിയും രാഷ്ട്രീയം പറഞ്ഞും മോദി
September 18, 2024
തൃശൂരിൽ ഇന്ന് പുലികളിറങ്ങും; 350ലേറെ പുലികളാണ് ഇറങ്ങുക
September 27, 2023
അതിജീവിതയെ വിവാഹം കഴിച്ചു; യുവാവിനെതിരായ പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി
January 13, 2024
മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം: 4 മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട്
Comments are closed.
മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
June 6, 2025
ഷൈൻ ടോം ചാക്കോയുടെ അച്ഛൻ കാറപകടത്തിൽ മരിച്ചു; ഷൈനിനും പരുക്ക്
June 6, 2025
ടവർ നിർമാണകമ്പനിയിൽ നിന്ന് യന്ത്രസാമഗ്രികൾ മോഷ്ടിച്ച കേസിൽ യുവാവ്‌ അറസ്റ്റിൽ
June 5, 2025
കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയുടെ അമ്മയെ ചികിത്സിച്ചു, ഡോക്ടറെ മരത്തിൽ കെട്ടിയിട്ട് ആക്രമിച്ചു
June 5, 2025

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
News Vision
News Vision
ഷൈൻ ടോം ചാക്കോയുടെ അച്ഛൻ കാറപകടത്തിൽ മരിച്ചു;
News Vision
ടവർ നിർമാണകമ്പനിയിൽ നിന്ന് യന്ത്രസാമഗ്രികൾ മോഷ്ടിച്ച കേസിൽ
News Vision
കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയുടെ അമ്മയെ ചികിത്സിച്ചു, ഡോക്ടറെ മരത്തിൽ

Recent Posts

  • മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
  • ഷൈൻ ടോം ചാക്കോയുടെ അച്ഛൻ കാറപകടത്തിൽ മരിച്ചു; ഷൈനിനും പരുക്ക്
  • ടവർ നിർമാണകമ്പനിയിൽ നിന്ന് യന്ത്രസാമഗ്രികൾ മോഷ്ടിച്ച കേസിൽ യുവാവ്‌ അറസ്റ്റിൽ
  • കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയുടെ അമ്മയെ ചികിത്സിച്ചു, ഡോക്ടറെ മരത്തിൽ കെട്ടിയിട്ട് ആക്രമിച്ചു
  • എറണാകുളം-അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കം; ബിഷപ്പ് ഹൗസിന് മുന്നില്‍ പ്രതിഷേധം
© Copyright 2025 - Newsvision. All Rights Reserved