ആലുവ : എറണാകുളം ആലങ്ങാട് കാരുകുന്ന് പ്രദേശത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ സിവിൽ പൊലീസ് ഓഫിസറുടെ വീട്ടിൽ നിന്നും 8 ലിറ്റർ വാറ്റു ചാരായയും വാഷും പിടികൂടി.ജോയ് ആന്റണിയുടെ വീടിനോടു ചേർന്നുള്ള ഷെഡിൽ നിന്നാണ് 8 ലിറ്റർ വാറ്റു ചാരായവും 35 ലിറ്റർ വാഷും പിടികൂടിയത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പൊലീസുകാരനെ പിടികൂടാനായിട്ടില്ല.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പറവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ തോമസ് ദേവസ്സിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറാണ് പ്രതിയായ ജോയ് ആന്റണി.