
നെടുമ്പാശേരി: നെടുമ്പാശേരി വിമാനതാവളത്തില്‍ സാനിറ്ററി പാഡിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം. ദുബായില്‍ നിന്നെത്തിയ തമിഴ്നാട് സ്വദേശിനി ഉഷയെ കസ്റ്റംസ് പിടികൂടി. നയതന്ത്രചാനല്‍ വഴി പുറത്തുകടക്കാന്‍ ശ്രമിച്ച ഉഷയുടെ നടത്തത്തില്‍ സംശയം തോന്നി കസ്റ്റംസ് പരിശോധിക്കുകയായിരുന്നു. ഇവര്‍ ധരിച്ചിരുന്ന സാനിറ്ററി പാഡിനുള്ളില്‍ നിന്ന് 679ഗ്രാം സ്വര്‍ണം കണ്ടെത്തി. 30 ലക്ഷം രൂപ മൂല്യമുള്ളതാണ് പിടകൂടിയ സ്വര്‍ണം. കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയതോടെയാണ് സ്വര്‍ണക്കടത്ത് മാഫിയ പുതുവഴികള്‍ തേടിയത്