
തൃശൂർ : വിയ്യൂർ ജയിലിലെ തടവുപുള്ളി ജയിൽ ചാടി. തമിഴ്നാട് സ്വദേശി ഗോവിന്ദ് രാജാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ജയിൽ ചാടിയത്. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ. പൂന്തോട്ടം നനയ്ക്കാനായി തടവുകാരെ പുറത്തിറക്കിപ്പോൾ സഹ തടവുകാരും ഉദ്യോഗസ്ഥരും കാണാതെ ഇയാൾ മതിലുചാടുകയായിരുന്നു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.