കാലടി: വാഹനാപകടത്തത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കാഞ്ഞൂർ പാറപ്പുറം സ്വദേശി വട്ടേലി സേവ്യർ (59) ആണ് മരിച്ചത്. തിരുവോണ ദിവസം വീടിനു സമീപത്ത് വച്ച് സ്‌കൂട്ടറിൽ പോവുകയായിരുന്ന സേവ്യറിനെ അമിത വേഗത്തിൽ എത്തിയ ബൈക്ക് ചിതറിപ്പിക്കുകയായിരുന്നു. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്‌സയിലായിരുന്നു. .



