ആലുവ: നിരവധി മോഷണക്കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഐരാപുരം മഴുവന്നൂർ വാരിക്കാട്ടിൽ വീട്ടിൽ ഷിജു ( പങ്കൻ 42 )നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടി ന്റെ ഭാഗമായി ജില്ല പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുന്നത്തുനാട്, കുറുപ്പംപടി, മൂവാറ്റുപുഴ, കാലടി, ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധികളിൽ മോഷണക്കേസുകളിൽ പ്രതിയാണ്.
2022 ൽ 6 മാസക്കാലത്തേക്ക് കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു. പുറത്തിറങ്ങിയ ഇയാൾ കഴിഞ്ഞ മെയ് മാസം മൂവാറ്റുപുഴ, ചാലക്കുടി പോലീസ് സ്റ്റേഷനുകളിൽ മോഷണ കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് 1 വർഷം വരെ ശിക്ഷകിട്ടാവുന്ന വകുപ്പ് ചുമത്തി ജയിലിലടച്ചത്.
കുന്നത്തുനാട് എസ്.ഐ എ.എൽ.അഭിലാഷ്, എസ്.സി.പി. ഒമാരായ ടി.എ.അഫ്‌സൽ, വർഗീസ്.ടി. വേണാട്ട്, ശ്രീജിത്ത് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി 86 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. 62 പേരെ നാട് കടത്തി.