കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ 12 മുതൽ 16 വരെ യജുർവ്വേദ ലക്ഷാർച്ചന നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാടിന്റെയും, യജുർവ്വേദ പണ്ഡിതന്മാരുടേയും കാർമ്മികത്ത്വത്തിലാണ് ലക്ഷാർച്ചന നടക്കുന്നത്. നാലിൽ കുറയാത്ത വേദജ്ഞർ ഒരു ആവൃത്തി യജുർവ്വേദം മുഴുവൻ സ്വരത്തോടുകൂടി ചൊല്ലി അർച്ചിക്കുന്ന ഉപാസനയാണ് വേദലക്ഷാർച്ചന. വേദഘോഷം പ്രകൃതിയിലുള്ള മാലിന്യങ്ങളെ ഇല്ലായ്മ ചെയ്യുന്നു. ആ പ്രദേശം മുഴുവൻ ശുദ്ധമാകുന്നു. ക്ഷേത്രത്തിലെ ദേവചൈതന്യം അഭിവൃദ്ധിപ്പെടുന്നു. വൈദീക മന്ത്രങ്ങളെ ശ്രവിക്കുന്ന ഭക്തജനങ്ങളിലും മറ്റും മംഗളമുണ്ടാകുന്നു. ലക്ഷാർച്ചന വേളയിലെ ക്ഷേത്രദർശനം അത്യന്തം ശ്രേയസ്‌കരമാണ്.
12ന് രാവിലെ 5.30 മുതൽ നവകപൂജയോടെ ആരംഭിക്കുന്ന ലക്ഷാർച്ചന രാവിലെ 6 മുതൽ 11 വരേയും വൈകീട്ട് 5 മുതൽ 7 വരേയുമാണ് നടക്കുന്നത്. 16ന് രാവിലെ 8 മണിക്ക് പുഷ്പാഭിഷേകത്തോടെ ലക്ഷാർച്ചന സമാപിക്കുന്നതാണ്. ലക്ഷാർച്ചന നടക്കുന്ന 12 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ ഉച്ചക്ക് 12 മണിമുതൽ അന്നദാനവും (പ്രസാദഊട്ട്) ഉണ്ടായിരിക്കുന്നതാണ്. ലക്ഷാർച്ചന വേളയിൽ ഭക്തജനങ്ങൾക്ക് പ്രത്യേക പൂജകളും വഴിപാടുകളും നടത്താനുള്ള ക്രമീകരണങ്ങൾ ക്ഷേത്രട്രസ്റ്റ് ഒരുക്കിയിട്ടുണ്ട്.