
കാലടി: തലച്ചോറിലുണ്ടായ അണു ബാധ മൂലം മൂന്ന് വയസുകാരൻ മരിച്ചു. മഞ്ഞപ്ര നടമുറി കോളാട്ടുകുടി ജിതിന്റെയും ട്വിൻസിയുടെയും മകൻ റഫായേൽ ആണ് മരിച്ചത്. പനി ബാധിച്ച് മൂക്കന്നൂർ എംഎജിജെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. അവിടെ നിന്ന് ലിസിയിലേക്ക് മാറ്റുകയായിരുന്നു. സംസ്‌കാരം ചൊവ്വ രാവിലെ 10.30 ന് മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളി സെമിത്തേരിയിൽ. ജിതിൻ – ട്വിൻസി ദമ്പതികളുട ഏകമകനാണ് റഫായേൽ.