
തൃശൂര്‍:തിരുവില്ലാമല വില്ലനാഥ ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ലക്കിടി സ്വദേശി ഭരതന്റെ (43) മൃതദേഹമാണ് സ്കൂബാ ടീം പുറത്തെടുത്തത്. ഇന്ന് രാവിലെ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ എത്തിയവരാണ് കുളത്തിന്റെ കരയിൽ വസ്ത്രവും ചെരുപ്പും കണ്ടത്. തുടർന്ന് പൊലീസും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ നടത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് 7 മണിക്ക് ഭരതൻ കുളിക്കാൻ ഇറങ്ങിപ്പോകുന്നത് നാട്ടുകാർ കണ്ടിരുന്നുവെന്ന് പൊലീസ് പറയുന്നു.