
കാലടി: കിടപ്പ് രോഗികൾക്കും മറ്റും വീടുകളിൽ ചെന്ന് പരിചരണമൊരുക്കുകയാണ് സിപിഎം. സിപിഎം അങ്കമാലി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് രോഗികളുടെ അടുത്ത് ചെന്ന് സാന്ത്വന പരിചരണം നൽകുന്നത്. വിദഗ്ദ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിലാണ് പരിചരണം. ആംബുലൻസിൽ ആവശ്യമായ ഉപകരണങ്ങളോടെയാണ് രോഗികളുടെ അടുത്ത് എത്തുന്നത്. സൗജന്യമായാണ് പരിചരണം നൽകുന്നതും.
പദ്ധതിയുടെ ഉദ്ഘാടനം കാഞ്ഞൂരിൽ നടന്നു. സിപിഎം ഏരിയ സെക്രട്ടറി കെ.കെ ഷിബു ഉദ്ഘാടനം നിർവഹിച്ചു. സി.കെ സലികുമാർ, കെ.പി ബിനോയി, പി.അശോകൾ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വിവിധ സംഘടനകളും, വ്യക്തികളും പദ്ധതിക്കാവിശ്യമായ വസ്തുക്കൾ സംഭാവന നൽകി.