
കാലടി : ഗവേഷണ പ്രവർത്തനങ്ങൾക്ക് ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്‌നോളജിക്ക് കേന്ദ്ര സർക്കാർ 2.98 കോടി രൂപ അനുവദിച്ചു. ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയമാണ് തുക നൽകുന്നത്. പരിസ്ഥിതി മലിനീകരണ നിരീക്ഷണ സംവിധാനം, കാലാവസ്ഥാ വ്യതിയാന പ്രവചന സംവിധാനം, നദീജല കയറ്റിറക്ക നിരീക്ഷണ സംവിധാനം എന്നീ നൂതന സാങ്കേതിക വിദ്യകളുടെ ഗവേഷണ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മെറ്റീരിയൽ ഫോർ ഇലക്ട്രോണിക് ടെക്നോളജി (സീമെറ്റ്) യുടെ സഹകരണത്തോടെയാണ് ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നത്. കോളേജിലെ അധ്യാപകരായ ഡോ.അജയ് കുമാർ, പ്രഫ.പി.വി.രാജാരാമൻ, പ്രഫ. മനീഷ് ടി. പ്രഫ.ആൽബിൻസ് പോൾ എന്നിവരാണ് ഗവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇത്രവലിയ തുകയുടെ കേന്ദ്രസഹായം ആദ്യമായാണ് കേരളത്തിലെ ഒരു സ്വകാര്യ എഞ്ചിനീയിംഗ് കോളേജിന് ലഭിക്കുന്നത്