കാലടി: അപകടകരമായ രീതിയിൽ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ചേലാമറ്റം ഒക്കൽ പോത്തൻ വീട്ടിൽ ജോയൽ (27) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. മരോട്ടിച്ചുവട് ഭാഗത്ത് വച്ച് സ്റ്റീയറിംഗിൽ നിന്ന് കയ്യെടുത്തും, പാട്ടിനൊപ്പം താളം പിടിച്ചും ആളുകൾക്ക് അപകടം വരുത്തുന്ന വിധത്തിൽ ഇയാൾ വാഹനം ഓടിക്കുകയായിരുന്നു. കാലടി അങ്കമാലി റൂട്ടിൽ സർവ്വീസ് നടത്തുന്ന ഏയ്ഞ്ചൽ ബസാണ് ജോയൽ ഓടിച്ചത്. ബസിൽ യാത്രക്കാർ ഉളളപ്പോഴായിരുന്നു അപകടകരമായി ബസ് ഓടിച്ചത്. അപകടകരമായ ഡ്രൈവിങ്ങിനെ പ്രോത്സാഹിപ്പിച്ച് ബസിലെ മറ്റ് ജീവനക്കാരും ഡ്രൈവർക്ക് ഒപ്പം കൂടി.
ആഗസ്റ്റ് 14 ന് ചിത്രീകരിച്ച ദൃശ്യങ്ങൾ ഇന്നാണ് പുറത്തു വന്നത്. ദൃശ്യങ്ങൾ വൈറലായതിന പിന്നാലെ കാലടി പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു.