
കാലടി: കാഞ്ഞൂർ പറപ്പുറം ആറംങ്കാവിൽ അച്ചൻ മകനെ വെട്ടി. ഉതുപ്പാൻ വീട്ടിൽ ദേവസിക്കുട്ടി (72) ആണ് മകൻ ജെയ്ജനെ വെട്ടിയത്. വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. മൺവെട്ടികൊണ്ടാണ് വെട്ടിയത്. പരിക്കേറ്റ ജെയ്ജനെ കാലടി പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ജെയ്ജൻ മദ്യപിച്ച് വീട്ടിൽ വന്ന് തർക്കമുണ്ടാക്കുന്നത് പതിവാണ്. ഇതാണ് ആക്രമണത്തിന് കാരണം. ദേവസിക്കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.