07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
502 views 2 sec 0 Comment

സോളാര്‍ ഫെന്‍സിംങ്ങുകള്‍ സ്ഥാപിക്കുന്നതിന് 39.80 ലക്ഷം രൂപ അനുവദിച്ചു

admin - September 16, 2023

അങ്കമാലി: വന്യജീവി ആക്രമണം തടയുന്നതിനായി മലയോര പഞ്ചായത്തുകളായ മലയാറ്റൂര്‍-നീലീശ്വരം, അയ്യമ്പുഴ എന്നീ പഞ്ചായത്തുകളില്‍ സോളാര്‍ ഫെന്‍സിംങ് സ്ഥാപിക്കുന്നതിന് 39.80 ലക്ഷം രൂപ അനുവദിച്ചതായി റോജി എം. ജോണ്‍ എം.എല്‍.എ അറിയിച്ചു. ഈ പ്രദേശങ്ങളില്‍ കാട്ടാനകള്‍ കൂട്ടമായി വന്ന് ക്യഷി നശിപ്പിക്കുകയും, ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യം നിരവധി നാളുകളായി നിലനില്‍ക്കുകയാണ്. പുലി ഉള്‍പ്പെടെയുള്ള മ്യഗങ്ങള്‍ ഇറങ്ങുകയും, കാട്ടുപോത്തുകള്‍ വനത്തില്‍ നിന്നും ഇറങ്ങി ഗ്രാമപ്രദേശങ്ങളില്‍ പലപ്പോഴും വിഹാരം നടത്തുകയും ചെയ്യുന്നതിനാല്‍ ആളുകള്‍ വളരെ ബുദ്ധിമുട്ടിലാണ്. ജനങ്ങളുടെ ഈ പ്രശ്നങ്ങള്‍ എം.എല്‍.എ നിയമസഭയില്‍ ഉന്നയിക്കുകയും തുടര്‍ന്ന് മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേരുകയും വന്യജീവി ആക്രമണം തടയാന്‍ ട്രഞ്ചും ഫെന്‍സിംങും സ്ഥാപിക്കുന്നതിന് തുക അനുവദിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

കണ്ണിമംഗലം, കാരക്കാട് ഫോറസ്റ്റ് സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന കണ്ണിമംഗലം-പോട്ട വരെ 2.5 കിലോമീറ്ററും പോട്ട-ഇല്ലിത്തോട് വരെ 5 കിലോമീറ്ററിലും സോളാര്‍ ഫെന്‍സിംങ്ങുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയായതായി എം.എല്‍.എപറഞ്ഞു. മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തിലെ എവര്‍ഗ്രീന്‍ ഫോറസ്റ്റ് സ്റ്റേഷനു കീഴില്‍ മഹാഗണിത്തോട്ടം മുതല്‍ ഇടമലയാര്‍ കനാല്‍ വരെ 2.15 കിലോമീറ്ററും, മുളംങ്കുഴിയില്‍ നിന്നും എവര്‍ഗ്രീന്‍ ക്യാമ്പ് ഷെഡ് ക്രോസ്സ് ബാര്‍ വരെ 2.9 കിലോമീറ്ററും, വിജയ ക്വാറിയില്‍ നിന്നും വിജയ ക്രഷര്‍, ചേലച്ചുവട് വരെ 1.7 കിലോമീറ്റും അയ്യമ്പുഴ പഞ്ചായത്തില്‍ കണ്ണിമംഗലം ഫോറസ്റ്റ് സ്റ്റേഷനു കീഴില്‍ പോട്ട മുതല്‍ അയ്യമ്പുഴ പാലം വരെ 3.5 കിലോമീറ്റര്‍ നീളത്തിലും സോളാര്‍ ഫെന്‍സിംങ് സ്ഥാപിക്കുന്നതിന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നതാണ്.

ഇതോടൊപ്പം പ്ലാന്‍റേഷന്‍ മേഖലയില്‍ പൂര്‍ണ്ണമായും ഫെന്‍സിംങ്ങും ഡ്രെഞ്ചും നിര്‍മ്മിക്കുന്നതിന് വിപുലമായ സമഗ്ര പദ്ധതി നബാര്‍ഡ് വഴി സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും കൂടുതല്‍ തുക ആവശ്യമായി വന്നാല്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിക്കുമെന്നും റോജി പറഞ്ഞു.

PREVIOUS

11 ന് ജയിൽ മോചിതനായി 15 ന് വീണ്ടും മോഷണം; പ്രതി പിടിയിൽ

NEXT

പോക്സോ കേസിൽ മദ്രസാ അധ്യാപകൻ രണ്ടാമതും പിടിയിൽ
Related Post
October 5, 2023
അതിദരിദ്ര കുടുംബത്തിലെ വിദ്യാർഥികൾക്ക് എല്ലാ ബസുകളിലും സൗജന്യ യാത്ര; നവംബർ 1 മുതൽ ഉത്തരവ് പ്രാബല്യത്തിൽ
February 12, 2024
തൃപ്പൂണിത്തുറയിൽ ഉ​ഗ്ര സ്ഫോടനം; ഒരാൾ മരിച്ചു, 16 പേർ ആശുപത്രിയിൽവൻ സ്ഫോടനം
February 4, 2026
കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു
March 12, 2024
സുപ്രീം കോടതി നിർദേശം: തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങൾ കമ്മീഷന് കൈമാറി എസ്ബിഐ
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved