തൃശൂർ: തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി അതിരപ്പിള്ളിയിൽ വീണ്ടുമെത്തി. അമ്മയാനകൾ ഉൾപ്പടെയുള്ള കൂട്ടത്തിനൊപ്പമാണ് ആനക്കുട്ടിയെ കണ്ടത്. ആനക്കുട്ടിക്ക് ക്ഷീണമുണ്ടെന്ന് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർ. വളരുന്തോറും തീറ്റയെടുക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടാകുന്നതായും ആനപ്രേമികൾ പറഞ്ഞു. പ്ലാന്റേഷൻ എണ്ണപ്പന്ന തോട്ടത്തിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ ആനക്കുട്ടിയുടെ ദൃശ്യങ്ങൾ ആന പ്രേമിസംഘം പുറത്തുവിട്ടു.
രണ്ടു വയസ്സ് പ്രായമുണ്ടാകുമെന്നാണ് കരുതുന്നത്. ആനപ്രേമികൾ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് വെറ്റിനറി ഡോക്ടർ പ്രദേശത്ത് എത്തിയെങ്കിലും ആനക്കൂട്ടം കാടു കയറിയിരുന്നു, നിരീക്ഷണ ക്യാമറകൾ വച്ച് നിരീക്ഷിക്കാൻ നിർദ്ദേശം നൽകിയതായി വനം വകുപ്പ് 2022 ജനുവരി 10 ന് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ജിലേഷ് ചന്ദ്രനാണ് ആദ്യമായി ആനക്കുട്ടിയെ കണ്ടത്. പിന്നീട് ഇടവേളകളിൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർ ആനക്കുട്ടിയെ കണ്ടെത്തിയിരുന്നു.