06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Crime
887 views 0 sec 0 Comment

കളമശേരി ലോറി താവളത്തിലെ ആക്രമണം; 3 പേർ അറസ്റ്റിൽ

admin - September 11, 2023

കളമശേരി: കളമശേരി ലോറി താവളത്തില്‍ വെച്ച് രണ്ട് യുവാക്കളുടെ കൈയ്യും കാലും തല്ലിയൊടിച്ച മൂന്ന് പേരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ നെടുമങ്ങാട്, ചുള്ളിമാനൂര്‍, വി വി ഹൌസിൽ വിനോദ് വി (37), കുന്നത്തുകള്‍, എല്ലുവില, വെളിതരകോണം, അഭയാഭവന്‍ വീട്ടില്‍, ഷൈന്‍കുമാര്‍ (42), നെയ്യാറ്റിങ്കര, കുന്നത്തുകള്‍, കരകോണം, ബ്ലാംകുളം, പുത്തന്‍വീട്ടില്‍, രാസലയന്‍ വീട്ടില്‍ രാജന്‍ ആര്‍ (49) എന്നിവരെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ലോറി ഡ്രൈവര്‍ ആയ തിരുവനന്തപുരം സ്വദേശി ഷൈജു എസ്, ഇയാളുടെ സുഹൃത്ത് സത്യകുമാര്‍ എന്നിവര്‍ക്കാണ് മര്‍ദനം ഏറ്റത്.

ഇന്നലെ രാത്രിയോടെ കളമശേരി അപ്പോളോ ടയേഴ്സിന് സമീപത്തുള്ള ലോറി താവളത്തില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷൈജുവും ഇയാളുടെ സുഹൃത്തായ സത്യകുമാറും സംസാരിച്ചു കൊണ്ടിരിക്കെ ലോറി ഡ്രൈവര്‍ മാരായ വിനോദ് വി, ഷൈന്‍കുമാര്‍, രാജന്‍ എന്നിവര്‍ ഷൈജുവിന്‍റെ സുഹൃത്തിനെ അസഭ്യം പറയുകയും, ഇത് ചോദ്യം ചെയ്ത ഷൈജുവിനെ യാതൊരു പ്രകോപനവുമില്ലാതെ അതിക്രൂരമായി മര്‍ദിക്കുകയും, ഇത് തടയുവാനെത്തിയ ഷൈജുവിന്‍റെ സുഹൃത്തായ സത്യകുമാറിനെ മൂന്നു പേരും ചേര്‍ന്ന് ചവിട്ടി നിലത്തിടുകയും ലോറിയില്‍ ഇരുന്ന ജാക്കി ലിവര്‍ കൊണ്ട് കൈയ്യും കാലും തല്ലിയൊടിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഷൈജുവിന്‍റെ കൈക്കും സത്യകുമാറിന്‍റെ കാലിനും ഒടിവുണ്ട്. ഇരുവരും കളമശേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഷൈജുവിന്‍റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കളമശേരി പൊലീസ് കളമശേരി പ്രീമിയര്‍ ഭാഗത്ത് വെച്ച് പ്രതികളെ കസ്റ്റ്ഡിയില്‍ എടുത്തു. കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ വിബിന്‍ ദാസിന്‍റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ വിനോജ്, അരുണ്‍കുമാര്‍ എസ് സി പി ഒ അനില്‍ കുമാര്‍, സി പി ഒ മാരായ ശ്രീനാഥ്, നിഷാദ്, ഷാബിന്‍ എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാണ്ട്  ചെയ്തു.

PREVIOUS

ലഹരിക്ക് അടിമയായ യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ വെട്ടി പരിക്കേൽപ്പിച്ചു

NEXT

വീണ്ടും നിപ ഭീതി; 2 അസ്വഭാവിക മരണങ്ങൾ
Related Post
October 21, 2023
യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു; മീശ വിനീത് പൊലീസിന്റെ പിടിയിൽ
September 21, 2023
കടയിൽ കയറി എസ്.ഐയുടെ പരാക്രമം. പെൺകുട്ടിയടക്കം 5 പേർക്ക് അടിയേറ്റു
June 27, 2024
ലഹരി വിരുദ്ധ ദിനത്തിൽ വൻ രാസലഹരി വേട്ടയുമായി പോലീസ്
August 27, 2023
അമേരിക്കയില്‍ വെടിവെപ്പ്; നാലു പേര്‍ കൊല്ലപ്പെട്ടു
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved