പെരുമ്പാവൂർ: കഞ്ചാവ് കേസിൽ പിടികൂടിയ ആളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് വളർത്തു പൂച്ചയെ മോഷ്ടിച്ച കാര്യം. അല്ലപ്ര മനക്കപ്പടി നക്ലിക്കാട്ട് വീട്ടിൽ സുനിൽ (42) നെയാണ് 20 ഗ്രാം കഞ്ചാവുമായി അല്ലപ്ര ഭാഗത്ത് നിന്ന് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. തുടർന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിലകൂടിയ ഇനത്തിൽപ്പെട്ട പേർഷ്യൻ പൂച്ചയെ കാണപ്പെട്ടു. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് മനക്കപ്പടിയിലെ വീട്ടിൽ നിന്ന് മോഷ്ടിച്ചതാണെന്ന് തെളിഞ്ഞത്.
പൂച്ചയുടെ ഉടമ അല്ലപ്ര, ആക്ക പറമ്പിൽ മജുന തമ്പി പെരുമ്പാവൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഇക്കഴിഞ്ഞ പതിമൂന്നാം തീയതി രാത്രിയിലാണ് ഇവരുടെ പൂച്ചയെ കാണാതായത്. പ്രതിക്ക് കഞ്ചാവ് വിൽപന , വധശ്രമം തുടങ്ങിയ കേസുകളിലെ പ്രതിയാണ്., എസ്.ഐ മാരായ ജോസി എം ജോൺസൻ , വി.എം ഡോളി , എസ്.സി.പി.ഒ മാരായ അബ്ദുൾ മനാഫ്, കെ.പി അമ്മിണി, സിബിൻ സണ്ണി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പെരുമ്പാവൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മോഷണക്കുറ്റത്തിന് റിമാൻഡ് ചെയ്തു