‘ഞാൻ മുൻ എസ്എഫ്ഐക്കാരൻ; കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ ഗോപിയാശാനെ കാണും’

തൃശൂർ : കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ പ്രതികരണവുമായി എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ കലാമണ്ഡലം ഗോപിയാശാനെ ഇനിയും കാണാ‍ൻ ശ്രമിക്കുമെന്നു സുരേഷ് ഗോപി പറഞ്ഞു. കരുണാകരന്റെ സ്മൃതികുടീരം സന്ദർശിക്കണോ എന്ന് എന്റെ നേതാക്കൾ പറയട്ടെ എന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ‘‘ഞാൻ മുൻ എസ്എഫ്ഐക്കാരൻ ആണെന്നതു സിപിഎം നേതാവ് എം.എ.ബേബിക്ക് അറിയാം. ഇക്കാര്യം നിങ്ങൾ ബേബിയോടു ചോദിക്കൂ. ബേബിയുടെ ക്ലാസിൽ ഞാനിരുന്നിട്ടുണ്ട്. കെ.കരുണാകരനോട് നീതി കാണിച്ചോ എന്ന് കോൺഗ്രസ് ആത്മപരിശോധന […]

ടയർ മാറ്റുന്നതിനിടെ ലോറിയിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

തൃശൂർ: ടയർ മാറ്റുന്നതിനിടെ ലോറിയിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. തൃശൂർ പട്ടിക്കാട് പിക്കപ്പ് വാനിന്റെ പൊട്ടിയ ടയർ മാറ്റുന്നതിനിടെ പിറകിൽ ലോറി ഇടിച്ച് ഡ്രൈവർ മരിക്കുകയായിരുന്നു. തമിഴ്നാട്ടുകാരനായ എം മോഹൻകുമാർ (27) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടിനാണ് അപകടമുണ്ടായത്. വാനിന്റെ പൊട്ടിയ ടയർ മാറ്റുന്നതിനിടെ പുറകിൽ ലോറി ഇടിക്കുകയായിരുന്നു. മോഹൻ കുമാർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ടയർ മാറ്റാൻ സഹായിച്ച മറ്റൊരു പിക്കപ്പ് വാൻ ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. മോഹൻകുമാറിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് […]

ആലത്തൂരിലെ ഇടതു സ്ഥാനാർഥി മന്ത്രി കെ.രാധാകൃഷ്ണന് വോട്ട് അഭ്യർഥിച്ച് കഥകളിയാചാര്യൻ കലാമണ്ഡലം ഗോപി

തൃശൂർ: ആലത്തൂരിലെ ഇടതു സ്ഥാനാർഥി മന്ത്രി കെ.രാധാകൃഷ്ണന് വോട്ട് അഭ്യർഥിച്ച് കഥകളിയാചാര്യൻ കലാമണ്ഡലം ഗോപി. സമൂഹമാധ്യമത്തിൽ വിഡിയോ ആയാണ് അദ്ദേഹം വോട്ടഭ്യർഥന നടത്തിയത്. തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ അനുഗ്രഹിച്ച് പത്മഭൂഷൺ വേണ്ടെന്ന് പറഞ്ഞുള്ള വിവാദം ഉയർന്നതിനിടെയാണ് അദ്ദേഹം കെ.രാധാകൃഷ്ണനായി വോട്ട് അഭ്യർഥിച്ചത്. ‘‘എന്റെ എക്കാലത്തെയും സുഹൃത്താണു കെ.രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ ജനസേവനത്തെ കുറിച്ച് ആലത്തൂരിലെ ജനങ്ങള്‍ക്കറിയാം. എല്ലാവരും ഒന്നിച്ച് അദ്ദേഹത്തിന് ഉന്നത വിജയം സമ്മാനിക്കണം. രാഷ്ട്രീയത്തില്‍ ഉന്നതിയിലുള്ള അദ്ദേഹം, കലാമണ്ഡലവുമായി ബന്ധപ്പെട്ട് എല്ലാ പ്രവര്‍ത്തനങ്ങളിലും ഒപ്പം […]

കാറില്‍ എം ഡി എം എ വെച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കുടുക്കാൻ യുവാവിന്റെ ശ്രമം

സുല്‍ത്താന്‍ ബത്തേരി: കാറില്‍ എം ഡി എം എ വെച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാനുള്ള യുവാവിന്റെ ശ്രമം പൊലീസിന്റെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് പാളി. പതിനായിരം രൂപ വാങ്ങി കാറില്‍ എം ഡി എം എ വെച്ച യുവാവിന്റെ സുഹൃത്തിനെ നിമിഷങ്ങള്‍ക്കുള്ളില്‍ പിടികൂടി. ചീരാല്‍, കുടുക്കി, പുത്തന്‍പുരക്കല്‍ പി എം മോന്‍സി(30) യെയാണ് എസ് ഐ സാബു ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വിവരമറിഞ്ഞ് ഒളിവില്‍പോയ മുഖ്യപ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. […]

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ. പാലക്കാട് 10.30 ന് റോഡ് ഷോ നടത്തും. രാവിലെ 10.15ന് പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി,റോഡ് മാർഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തും. അവിടെ മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ. 30 മിനിറ്റായിരിക്കും റോഡ് ഷോ.ഏകദേശം 50,000 പേരെ അണിനിരത്താനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. സന്ദർശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിന് ശേഷം […]

ഭർതൃഗൃഹത്തിൽ ഗർഭിണിയെ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം∙ വർക്കല മണമ്പൂരിൽ ഭർതൃഗൃഹത്തിൽ ഗർഭിണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല പേരേറ്റിൽ കാട്ടിൽ വീട്ടിൽ ലക്ഷ്മി (അമ്മു–19) ആണ് മരിച്ചത്. മണമ്പൂർ ശങ്കരൻമുക്കിൽ ഭർത്താവിനോടെപ്പം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് 4 മണിയോടെയിരുന്നു സംഭവം. ഭർത്താവ് കിരണിന്റെ കുടുംബാംഗങ്ങളും ആ വീട്ടിൽ താമസമുണ്ടായിരുന്നു. കിരൺ ഓട്ടോ ഡ്രൈവറാണ്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 11 മാസമായി. പ്രണയവിവാഹമായിരുന്നു. ലക്ഷ്മി ഒന്നരമാസം ഗർഭിണിയായിരുന്നു. ബിഎ ലിറ്ററേച്ചർ അവസാനവർഷ വിദ്യാർഥിനിയായിരുന്നു. തുടർപഠനം […]

ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് യുവതിയെ കാറില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമം; മൂന്നുപേര്‍ പിടിയില്‍

ചെറായി: ബസ് സ്റ്റോപ്പിന് സമീപത്തുനിന്നും യുവതിയെ കാറില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച മൂന്നംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്ത് മുനമ്പം പോലീസിനു കൈമാറി. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ചെറായി ദേവസ്വം നടയ്ക്ക് വടക്കുഭാഗത്താണ് സംഭവം. ആലങ്ങാട് നീറിക്കോട് സ്വദേശികളായ താണിപ്പറമ്പില്‍ അജ്മല്‍(27), വൈലോപ്പിള്ളി വീട്ടില്‍ മഹാദേവ് (25), തുരുത്തുങ്കല്‍ ആദര്‍ശ് (23) എന്നിവരാണ് അറസ്റ്റിലായത്. നാട്ടുകാര്‍ കൈകാര്യം ചെയ്തതിനെ തുടര്‍ന്ന് അജ്മലിന് പരിക്കുണ്ട്. പറവൂര്‍ ഏഴിക്കര സ്വദേശിയായ യുവതി ചെറായിയിലെ വീട്ടിലെത്തി രോഗിയായ അമ്മയെ കണ്ട് തിരികെപോകാന്‍ […]

കളഞ്ഞ് കിട്ടിയ 3 പവന്റെ സ്വർണമാല ഉടമയ്ക്ക് നൽകി മാതൃകയായി ഹിരൺ

കാലടി: കളഞ്ഞ് കിട്ടിയ സ്വർണമാല ഉടമയ്ക്ക് നൽകി മാതൃകയായി ഹിരൺ. തിരുവൈരാണിക്കുളം സ്വദേശി ശ്രീകുമാറിന്റെ 3 പവൻ തൂക്കം വരുന്ന മാലയാണ് കളഞ്ഞ് പോയത്. ഞായറാഴ്ച്ച വൈകീട്ട് മാറമ്പിളളിയിൽ പച്ചക്കറി വാങ്ങാൻ പോയതായിരുന്നു ശ്രീകുമാർ. പച്ചക്കറി വാങ്ങുന്നതിനിടയിൽ മാല പൊട്ടി വീഴുകയായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് പല സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും മാല കിട്ടിയില്ല. മാറമ്പിളളിയിലെ പച്ചക്കറി കടയിൽ പച്ചക്കറി വാങ്ങുന്നതിനിടയിലാണ് കാഞ്ഞൂർ തിരുനാരയണപുരം സ്വദേശി ഹിരണിന് കടയുടെ മുൻപിൽ കിടന്ന് മാല […]

ചെങ്ങൽ ഭഗവതി ക്ഷേത്രത്തിൽ പൂരമഹോത്സവത്തിന് കൊടിയേറി

കാഞ്ഞൂർ: ചെങ്ങൽ ഭഗവതി ക്ഷേത്രത്തിൽ പൂരമഹോത്സവത്തിന് കൊടിയേറി. 18 ന് ഉത്സവ ചടങ്ങുകൾക്ക് പുറമെ വൈകീട്ട് 7ന് കൊച്ചി ധരണി സ്ക്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിന്റെ നൃത്തസന്ധ്യ, 19 ന് വൈകീട്ട് 4:30 ന് പൂരം എഴുന്നുള്ളിപ്പ്, 5 ന് ആൽത്തറ മേളം, 6:30 ന് വിശേഷാൽ ദീപാരാധന, 8 ന് ഡബിൾ തായമ്പകം 9 ന് അന്നദാനം, 9.30 ന് വിളിക്കിനെഴുന്നുള്ളിപ്പ്, മേജർ സെറ്റ് പഞ്ചവാദ്യം. 20 ന് വൈകീട്ട് 7 ന് വോയ്സ് ഓഫ് […]

ഭാരത് അരി ഇനി രാജ്യത്തെ എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും ലഭിക്കും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഭാരത് അരി രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷന്‍ വളപ്പുകളിലും മൊബൈല്‍ വാനുകൾ വഴി വിതരണം ചെയ്യും. മൊബൈല്‍ വാനുകൾ പാര്‍ക്കുചെയ്ത് ഭാരത് അരി വിതരണംചെയ്യാനാണ് തീരുമാനം. ഇതിനായി റെയില്‍വേ പാസഞ്ചര്‍ മാര്‍ക്കറ്റിങ് എക്സിക്യുട്ടീവ് ഡയറക്ടര്‍ പൊതുവിതരണ വകുപ്പിന് അനുമതി നൽകി. ഭാരത് അരി കിലോയ്ക്ക് 29 രൂപയ്ക്കും ആട്ട 27.50 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. അടുത്ത മൂന്നുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കാനാണ് കേന്ദ്രത്തിന്റെ പ്ലാൻ. മൊബൈൽ വാനുകൾ വഴി എല്ലാദിവസവും വൈകിട്ട് രണ്ടുമണിക്കൂര്‍ നേരം ഭാരത് […]

യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നൊച്ചാട് , യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. മലപ്പുറം സ്വദേശിയാണ് കൊല നടത്തിയതെന്നും പൊലീസ്. നേരത്തെ ബലാത്സംഗ കേസിൽ പ്രതിയാണ് ഇയാൾ. മോഷ്ടിച്ച ബൈക്കിലാണ് പ്രതി എത്തിയത്. തുടര്‍ന്ന് ഇയാള്‍ ബൈക്കില്‍ അനുവിന് ലിഫ്റ്റ് കൊടുത്തു. തുടര്‍ന്ന് വഴിയില്‍ വെച്ച് തോട്ടില്‍ തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടി താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം സ്വർണം കവർന്ന് രക്ഷപ്പെടുകയായിരുന്നു. ഇത് പ്രതിയുടെ സ്ഥിരം കവർച്ചാരീതിയെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി മലപ്പുറത്തെ […]

കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി, ഇടുക്കിയില്‍ സംഗീത വിശ്വനാഥന്‍

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിഡിജെഎസിന്‍റെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. രണ്ട് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. ഇടുക്കിയില്‍ സംഗീത വിശ്വനാഥനും കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളിയും സ്ഥാനാര്‍ഥികളാകും. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് ഇന്ന് കോട്ടയത്ത് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് 4 സ്ഥലങ്ങളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. ചാലക്കുടിയിലെയും മാവേലിക്കരയിലെയും സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചാലക്കുടിയില്‍ കെഎ ഉണ്ണികൃഷ്ണനും മാവേലിക്കരയില്‍ ബൈജു കലാശാലയുമാണ് സ്ഥാനാര്‍ഥികള്‍. ഇടുക്കിയിൽ സർപ്രൈസ് സ്ഥാനാർത്ഥി ആയിരിക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ബിഡിജെഎസ് മത്സരിച്ച ആലത്തൂർ, വയനാട് […]

അനുവിന്‍റെ മരണം; മലപ്പുറം സ്വദേശി കസ്റ്റഡിയില്‍

കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് സ്വദേശി അനുവിന്‍റെ മരണത്തില്‍ മലപ്പുറം സ്വദേശി കസ്റ്റഡിയില്‍. സംഭവം നടന്ന സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സമീപത്തുള്ള സിസിടിവി ക്യാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞതോടെയാണ് പൊലീസ്, ഇയാളെ കസ്റ്റഡിയിലെടുത്തത്. അനുവിന്‍റെ മരണം കൊലപാതകം തന്നെയെന്ന നിഗമനത്തില്‍ നേരത്തെ പൊലീസ് എത്തിച്ചേര്‍ന്നിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ഒരു ചുവന്ന ബൈക്കില്‍ എത്തിയ ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സിസിടിവി ക്യാമറയില്‍ ഇയാളെ കണ്ടെത്തിയത്. നേരത്തെ മോഷണക്കേസുകളിൽ അടക്കം ഉൾപ്പെട്ടയാളാണ് […]

ഒന്നരക്കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

പെരുമ്പാവൂർ: ഒന്നരക്കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ആസാം നൗഗവ് ജൂറിയ സ്വദേശി റൂഹുൽ അമീൻ (44), ബീഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി സുരേന്ദ്ര പട്ടേൽ (56) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ഒക്കൽ കാരിക്കോട് ഭാഗത്ത് വീട് വാടകയ്ക്ക് എടുത്തായിരുന്നു മയക്ക്മരുന്ന് വ്യാപാരം. മുറിക്കകത്ത് പ്രത്യേക അറയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആസാമിൽ നിന്നും തീവണ്ടി മാർഗമാണ് കഞ്ചാവ് എത്തിച്ചിരുന്നത്. ചെറിയ പൊതികളാക്കി രണ്ടായിരം രൂപയ്ക്കാണ് വിൽപ്പന. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും മലയാളികളായ യുവാക്കൾക്കിടയിലും ആണ് ഇവർ വില്പന […]

തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി, വോട്ടെണ്ണല്‍ ജൂണ്‍ നാലിന്‌

ന്യൂഡല്‍ഹി: രാജ്യം ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഏഴ് ഘട്ടങ്ങളിലായിട്ടായിരിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 19 ന് ആരംഭിച്ച് ജൂണ്‍ ഒന്നു വരെ ഏഴ് ഘട്ടങ്ങളിലായിട്ടായിട്ടാണ് 543 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. ജൂണ്‍ നാലിന് ആണ് വോട്ടെണ്ണല്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ്‌ വാര്‍ത്താ സമ്മേളനത്തില്‍ തീയതി പ്രഖ്യാപിച്ചത്‌ ഒറ്റ ഘട്ടമായിട്ട് നടക്കുന്ന കേരളത്തില്‍ ഏപ്രില്‍ 26 ന് ആണ് വിധിയെഴുത്ത്. ഏപ്രില്‍ 19 ന് ആണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ടം ഏപ്രില്‍ 24 ന് […]

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി സംസ്ഥാന സർക്കാർ

ന്യൂഡൽഹി∙ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി സംസ്ഥാന സർക്കാർ. സിഎഎ ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി. നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 131 അനുസരിച്ച് നേരത്തേ തന്നെ സുപ്രീംകോടതിയിൽ സംസ്ഥാനം ഹർജി നൽകിയിട്ടുണ്ട്. ഇതിലാണ് ഇപ്പോൾ സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജിയും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപാണ് കേരളത്തിന്റെ നിർണായക നീക്കം. സിഎഎ സംബന്ധിച്ച് […]

റോഡില്‍ ചിതറിവീണത് 40,000 രൂപ, തിരിച്ചുകിട്ടിയത് 10,000 മാത്രം

ആലുവ : ആലുവ കമ്പനിപ്പടിയിൽ കഴിഞ്ഞദിവസം റോഡിൽ പറന്നത് 40,000 രൂപ. ഫ്രൂട്ട് കച്ചവടക്കാരനായ കളമശ്ശേരി പത്തടിപ്പാലം വാടക്കാത്ത് പറമ്പിൽ അഷറഫ് (60) കച്ചവടാവശ്യത്തിനായി കരുതിയ പണമാണ് ദേശീയപാതയിൽ പറന്നത്. പതിനായിരം രൂപയോളം ഉടമയ്ക്ക് തിരികെ ലഭിച്ചു. റോഡിലൂടെ സഞ്ചരിച്ച ബൈക്ക് യാത്രക്കാരടക്കം അഞ്ഞൂറ് രൂപ നോട്ടുകൾ പെറുക്കിയെടുത്തതിനാൽ ആളെ കണ്ടെത്തി തിരികെ ചോദിക്കാൻ അഷറഫിന് കഴിഞ്ഞില്ല. കനിവുതോന്നി പണം തിരികെനൽകാൻ മറ്റുള്ളവർ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് അഷറഫ്. പണം നഷ്ടമായത്‌ എങ്ങനെയെന്നറിയാതെ സങ്കടത്തിലിരിക്കെയാണ് റോഡിൽ പണം പറന്ന […]

ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതികൾ ഇന്നറിയാം

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിക്ക് വിഗ്യാന്‍ ഭവനില്‍ വാര്‍ത്താസമ്മേളനം നടത്തി തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. അഞ്ച് ഘട്ടങ്ങളിൽ അധികമായി ഇത്തവണ തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫല പ്രഖ്യാപനവും നടത്തി. ലോക് സഭ തെരഞ്ഞെടുപ്പിനൊപ്പം അരുണാചല്‍ പ്രദേശ്, ആന്ധപ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ […]

കാലിക്കറ്റ്, സംസ്കൃത സര്‍വകലാശാല വിസിമാരെ പുറത്താക്കിയ സംഭവത്തില്‍ തിങ്കളാഴ്ച വരെ തുടര്‍നടപടികള്‍ വേണ്ട: ഹൈക്കോടതി

കൊച്ചി: കാലിക്കറ്റ്, സംസ്കൃത സര്‍വകലാശാല വിസിമാരെ പുറത്താക്കിയ സംഭവത്തില്‍ പുറത്താക്കപ്പെട്ട വിസിമാര്‍ക്കെതിരെ തിങ്കളാഴ്ച വരെ തുടര്‍നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്. പുറത്താക്കപ്പെട്ട വിസിമാർ നൽകിയ ഹർജികൾ ഹൈക്കോടതി വാദത്തിനായി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. ഒരാഴ്ച മുമ്പാണ് കാലിക്കറ്റ്, സംസ്കൃത സര്‍വകലാശാല വൈസ് ചാൻസലര്‍മാരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയത്. യുജിസി യോഗ്യതയില്ലെന്ന കാരണത്താലാണ് ഗവര്‍ണറുടെ നടപടി. കാലിക്കറ്റ് സര്‍വകലാശാല വിസി ഡോ. എംകെ ജയരാജിനെയും സംസ്കൃത സര്‍വകലാശാല വിസി ഡോ എംവി നാരായണനെയുമാണ് പുറത്താക്കിയത്.

കാലടിയിൽ ഗ്രാനൈറ്റ് കമ്പനിയിൽ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കാലടി: കാലടി മറ്റൂരിൽ പി.പി ഗ്രാനൈറ്റിൽ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ഒഡിഷ സ്വദേശി ദേവനാഥ് ആണ് മരിച്ചത്. രാവിലെ 11 മണിക്ക് ഷോക്കേറ്റ് കിടക്കുന്ന നിലയിയിൽ ദേവനാഥിനെ മറ്റ് തൊഴിലാളികൾ കാണുകയായിരുന്നു. ഉടൻ അങ്കമാലി എൽ എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.