സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴയക്ക് സാധ്യ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നേരിയതോ മിതമായതോ ആയ മഴയക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ നേരിയതോ, മിതമായതോ ആയ മഴയ്ക്കും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ […]

ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

കണ്ണൂർ: പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കുട്ടിച്ചാത്തൻ കണ്ടിയിലെ മുണ്ടക്കൽ ലില്ലിക്കുട്ടിയെയാണ് (60) ഭർത്താവ് ജോൺ വെട്ടിക്കൊലപ്പെടുത്തിയത്. ഇവരുടെ മകൻ ദിവിഷിന്റെ ഭാര്യാ സഹോദരനും വെട്ടേറ്റിട്ടുണ്ട്. ജോൺ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് സംശയിക്കുന്നുണ്ട്. ഇവരുടെ വീട്ടിൽ കുടുംബ പ്രശ്‌നങ്ങളുണ്ടാകാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്ന് വഴക്കുണ്ടായപ്പോൾ ജോൺ കത്തിയെടുത്ത് ഭാര്യയുടെ കഴുത്തിന് വെട്ടുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് ബന്ധുവിന് വെട്ടേറ്റത്. തുടർന്ന് നാട്ടുകാർ ജോണിനെ പിടിച്ചുവെക്കുകയും പേരാവൂർ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

അനന്തുവിന്‍റെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നല്‍കുമെന്ന് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പാറക്കല്ലുകളുമായി പോയ ടിപ്പറിൽ നിന്നും പാറക്കല്ല്  തെറിച്ചു വീണതിനെ തുടർന്ന് മരിച്ച ബൈക്ക് യാത്രക്കാരനായ ബിഡിഎസ് വിദ്യാർഥി അനന്തുവിന്‍റെ കുടുംബത്തിന് നഷ്ട പരിഹാര തുകയായി 1 കോടി രൂപ നൽകുമെന്ന് അദാനി ഗ്രൂപ്പ്. മരിച്ച അനന്തുവിന്‍റെ വീട്ടിലെത്തിയ അദാനി കമ്പനി പ്രതിനിധികള്‍ ഇക്കാര്യം കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നുവെന്ന് എം. വിന്‍സെന്‍റ് എംഎല്‍എ ഫേയ്സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. അതുപോലെ തുറമുഖത്തേക്കുള്ള പാറക്കല്ലുകൾ കയറ്റിയ ടിപ്പറിലെ പാറ വീണ് കാലിന് ഗുരുതര പരിക്കേ അധ്യാപിക സന്ധ്യാ […]

സംസ്‌കൃത സർവ്വകലാശാലയിൽ നടനകലകൾ പഠിക്കാം; എം.എ. (മോഹിനിയാട്ടം,ഭരതനാട്യം) പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ എം. എ. ( മോഹിനിയാട്ടം), എം. എ. ( ഭരതനാട്യം) പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ കൂത്തമ്പലത്തിലാണ് പ്രോഗ്രാം നടത്തുന്നത്. നാല് സെമസ്റ്ററുകളിലായി നടത്തപ്പെടുന്ന പ്രോഗ്രാമിൻറെ ദൈർഘ്യം രണ്ട് വർഷമാണ്. പ്രവേശനം എങ്ങനെ പ്രവേശന പരീക്ഷയുടെയും (എഴുത്തുപരീക്ഷ), അഭിരുചി / പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഈ സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയവർക്കോ സർവ്വകലാശാല അംഗീകരിക്കുന്ന മറ്റു സർവ്വകലാശാലകളിൽ നിന്നും ബിരുദം (10+ 2+ 3 […]

മൂന്നാറില്‍ കരിമ്പുലി ; ഭീതിയില്‍ തോട്ടം തൊഴിലാളികള്‍

ഇടുക്കി: മൂന്നാറില്‍ ഇന്നലെ കണ്ട ‘അജ്ഞാത ജീവി’യെ തിരിച്ചറിഞ്ഞു. മലമുകളില്‍ കണ്ടത് കരിമ്പുലിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. മൂന്നാർ ഓൾഡ് ഡിവിഷനിലെ സെവൻ മലയിലാണ് കരിമ്പുലിയെ കണ്ടത്. എന്നാല്‍ ഇത് കരിമ്പുലിയാണെന്നത് നേരത്തെ വ്യക്തമായിരുന്നില്ല. അതിനാല്‍ തന്നെ ‘അജ്ഞാതജീവി’ എന്ന പേരിലാണ് വാര്‍ത്ത പ്രചരിച്ചത്. ഇന്നലെ കരിമ്പുലിയെ കണ്ടയാള്‍ അതിന്‍റെ വീഡിയോയും ഫോട്ടോകളും വനം വകുപ്പിന് കൈമാറിയിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും വൈറലാണ്. ഫോട്ടോകളും വീഡിയോയുമെല്ലാം പരിശോധിച്ച ശേഷം വനം വകുപ്പ് തന്നെയാണ് ഇത് കരിമ്പുലിയാണെന്ന കാര്യം […]

കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല

ദില്ലി: മദ്യനയ അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല. എഎപി ദേശീയ കൺവീനര്‍ സ്ഥാനവും ഇദ്ദേഹം രാജിവെക്കില്ല. ജയിലിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കും ഭരണനിർവ്വഹണ ചുമതല മന്ത്രിമാരിൽ ആർക്കെങ്കിലും നൽകുമെന്നാണ് ഇപ്പോഴത്തെ വിവരം. ഇ ഡി കേസും നടപടിയും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാനാണ് എഎപി ശ്രമം. ഇതിനായി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യയെയും പ്രചാരണത്തിന് ഇറക്കാൻ എഎപി ആലോചിക്കുന്നുണ്ട്. കേസിൽ കെ കവിത – അരവിന്ദ് കെജ്രിവാൾ ഡീലിന് ഇഡി തെളിവ് നിരത്തുന്നു. […]

മോസ്കോയിൽ ഭീകരാക്രമണം, 50ലേറെ പേർ മരിച്ചതായി റിപ്പോർട്ട്

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ഭീകരാക്രമണം. അമ്പതിലേറെ പേർ മരിച്ചതായാണ് റിപ്പോർട്ട്. സം​ഗീത പരിപാടി നടക്കുകയായിരുന്ന ഹാളിൽ ആക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഹാളിൽ നിരവധി സ്ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ടുകൾ. കെട്ടിടത്തിലെ തീ അണയ്ക്കാൻ ഹെലികോപ്റ്ററുകളെ അടക്കം വിന്യസിച്ചിട്ടുണ്ട്. അഞ്ച് അക്രമികളാണ് വെടിയുതിർത്തതെന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അക്രമികളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. 14 മരണങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മോസ്കോ വിമാനത്താവളത്തിന്റെ സുരക്ഷ കൂട്ടിയിട്ടുണ്ട്. യുക്രൈന് ഭീകരാക്രമണവുമായി ബന്ധമില്ലെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.

തൃശ്ശൂർ ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു. നിരവധി പേർക്ക് പരിക്ക്

തൃശൂർ: ആറാട്ടുപുഴ തറയ്ക്കൽ പൂരത്തിനിടെ ആനയിടഞ്ഞു. അമ്മത്തിരുവടിയുടെയും തൊട്ടിപ്പാൾ ഭഗവതിയുടെയും ആനകളാണ് ഇടഞ്ഞത്. ചിതറിയോടി നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ആന തൊട്ടിപ്പാൾ ഭഗവതിയുടെ ആനയെ കുത്തുകയായിരുന്നു. തുടർന്ന് ഇരു ആനകളും കൊമ്പ് കോർക്കുകയും ചെയ്തു. ആനകളെ നിലവിൽ തളച്ചിട്ടുണ്ട്.

ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു

കൊല്ലം:രാത്രി വഴിയരികില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. പത്തുപേര്‍ക്ക് പരിക്കേറ്റു.തമിഴ്നാട് കൊടമംഗലം സ്വദേശിയും ഭിന്നശേഷിക്കാരനുമായ പരശുരാമന്‍ (60) ആണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടത്തില്‍പ്പെട്ടവരെല്ലം തമിഴ്നാട്ടിലെ കൊടമംഗലം സ്വദേശികളാണ്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ കൊല്ലം നഗരത്തിനടുത്ത് മൂതാക്കരയിലാണ് സംഭവം. വഴിയരികില്‍ നിരന്നുകിടന്ന് ഉറങ്ങുകയായിരുന്നു അപകടത്തില്‍പ്പെട്ടവര്‍.പരശുരാമ(60)ന്റെ തലയിലൂടെ ബൈക്ക് പാഞ്ഞുകയറി. കണ്ണിന് ഗുരുതരമായി പരിക്കേറ്റ സരസ്വതിയെയും രാജിയെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സരസ്വതിക്ക് തലയ്ക്ക് പൊട്ടലുണ്ട്. തോളെല്ലിനും ഗുരുതരമായി […]

തൊട്ടിലിന്‍റെ കയർ കഴുത്തിൽ കുരുങ്ങി 5 വയസുകാരി മരിച്ചു

പത്തനംതിട്ട∙ കോന്നി ചെങ്ങറയിൽ തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി കുട്ടി മരിച്ചു. ഹരിവിലാസം ഹരിദാസ് – നീതു ദമ്പതികളുടെ മകൾ ഹൃദ്യയാണ് (5) മരിച്ചത്. ഇളയ കുട്ടിക്ക് വേണ്ടി കെട്ടിയ തൊട്ടിലിൽ കയറിയതാണ് അപകടത്തിനു കാരണമായത്. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു സംഭവം.  

ബ്രൗൺ ഷുഗറുമായി അതിഥിത്തൊഴിലാളി പിടിയിൽ

ആലുവ:പതിനാറ് ഗ്രാം ബ്രൗൺ ഷുഗറുമായി അതിഥിത്തൊഴിലാളി പിടിയിൽ. ആസാം നൗഗാവ് സ്വദേശി അബ്ദുൾ കാഷിം (23) ആലങ്ങാട് പോലീസിന്‍റെ പിടിയിലായി. മനയ്ക്കപ്പടി ആലുംപറമ്പിലെ ഫാം ഹൗസ് ജീവനക്കാരനാണ്. ബാഗിൽ സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ചെറിയ ഡപ്പികളിലാക്കി അതിഥിത്തൊഴിലാളികൾക്കും യുവക്കാൾക്കുമാണ് വിൽപ്പന. ഇത്തരം നിരവധി ഡപ്പികളും കണ്ടെടുത്തു. ആസാമിൽ നിന്നുമാണ് ബ്രൗൺ ഷുഗർ കൊണ്ടുവന്നത്. നിരീക്ഷണത്തിലായിരുന്ന ഇയാളെ വ്യാഴാഴ്ച രാത്രിയാണ് പിടികൂടിയത്. ഇൻസ്പെക്ടർ സി.കെ.രാജേഷ്, എസ്.ഐ ടി.ജി.രാജേഷ്, എ.എസ്.ഐ കെ.കെ.മനോജ് കുമാർ, സീനിയർ സിപിഒമാരായ ഇ.എം.ജലീഷ്, മുഹമ്മദ് […]

അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടി; ഇഡി കസ്റ്റഡിയിൽ വിട്ടു

ദില്ലി: മദ്യനയ കേസിൽ ഇഡി അറസ്റ്റ് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടി. അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി കോടതി തള്ളി. ഇഡിക്ക് വേണ്ടി ഹാജരായ എഎസ്ജിയുടെ ആവശ്യം പരിഗണിച്ചായിരുന്നു കോടതി ദില്ലി മുഖ്യമന്ത്രിക്കെതിരെ ഉത്തരവിട്ടത്. ആറ് ദിവസം അരവിന്ദ് കെജ്രിവാളിനെ ഇഡി കസ്റ്റഡിയിൽ വിട്ടു. കെജ്രിവാളിനെ മാ‍ർച്ച് 28ന് 2 മണിക്ക് വീണ്ടും കോടതിയില്‍ ഹാജരാക്കും. കേസിൽ കെജ്രിവാളായിരുന്നു കിങ് പിൻ എന്നും എഎപിയാണ് ഗുണഭോക്താവായതെന്നും ഇഡി വാദിച്ചു. തെളിവൊന്നുമില്ലെന്നായിരുന്നു കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ […]

ലഹരിക്കെതിരെയും കുറ്റവാളികൾക്കെതിരെയും ശക്തമായ നടപടികളുമായി പോലീസ്

ആലുവ: എറണാകുളം റൂറൽ ജില്ലയിൽ നടക്കുന്ന സ്പെഷൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് 89 കേസുകൾ രജിസ്റ്റർ ചെയ്തു. കുന്നത്തു നാട് 8, മുളന്തുരുത്തി 7 വീതം കേസുകളെടുത്തു. മദ്യവിൽപ്പനയും പൊതുസ്ഥലത്തുള്ള ഉപയോഗവുമായി ബന്ധപ്പെട്ട് 253 കേസുകൾ രജിസ്റ്റർ ചെയ്തു. പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത്. 18 കേസുകൾ. പറവൂരിൽ 16, നെടുമ്പാശേരിയിൽ 14 എന്നിങ്ങനെ കേസുകൾ എടുത്തിട്ടുണ്ട്. നിരന്തര കുറ്റവാളികളും സാമൂഹ്യ വിരുദ്ധരുമായ 97 പേരെ കണ്ടെത്തി അവർക്ക് […]

ലോറിയുടെ പിന്നിലിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നയാൾ ലോറി എടുക്കുന്നതിനിടെ ലോറിക്കടിയിൽപ്പെട്ട് മരിച്ചു

ആലുവ: ആലുവ ഗുഡ് ഷെഡിൽ ലോറിയിടിച്ച് അജ്ഞാതൻ മരിച്ചു. ഗുഡ് ഷെഡിന് സമീപം പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിന്നിലിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നയാളാണ് മരിച്ചത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഗുഡ് ഷെഡിൽ നിന്നും പെട്ടെന്ന് ചരക്കെടുക്കാൻ വിളിച്ചപ്പോൾ ഡ്രൈവർ ഓടിവന്ന് ലോറിയെടുത്തപ്പോൾ പിന്നിൽ ആളിരുന്ന് ഊണ് കഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടില്ല. തുടർന്ന് വണ്ടി പിന്നോട്ടെടുത്തപ്പോൾ ഇയാളുടെ ദേഹത്തു കൂടി ലോറിയുടെ ചക്രം കയറിയിറങ്ങി. സംഭവ സ്ഥലത്തു വച്ചു തന്നെ മരണം സംഭവിച്ചു

പ്രൊഫ. കെ. കെ. ഗീതാകുമാരി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലറായി ചുമതലയേറ്റു

കാലടി:ഡോ. പ്രൊഫ. കെ. കെ. ഗീതാകുമാരി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലറായി ചുമതലയേറ്റു. നിലവിൽ കാലിക്കറ്റ് സർവ്വകലാശാല സംസ്കൃത വിഭാഗം പ്രൊഫസറാണ്. കാലടി മുഖ്യകേന്ദ്രത്തിലെ ഭരണനിർവ്വഹണ സമുച്ചയത്തിൽ രജിസ്ട്രാർ ഡോ. ഉണ്ണികൃഷ്ണൻ പി. ബൊക്കെ നൽകി പ്രൊഫ. കെ. കെ. ഗീതാകുമാരിയെ സ്വീകരിച്ചു. ഫിനാൻസ് ഓഫീസർ ശ്രീകാന്ത് എസ്. സന്നിഹിതനായിരുന്നു. ഗീതാകുമാരിയെ വിസിയാക്കി ഗവർണർ ഉത്തരവിറക്കുകയായിരുന്നു. നിലവിലെ വിസിയെ ഗവർണർ പുറത്താക്കിയ നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതേ തുടർന്നാണ് പുതിയെ വിസിയെ ഗവർണർ നിയമിച്ചത്. ശ്രീശങ്കരാചാര്യ […]

സംസ്കൃത സർവകലാശാല; ഡോ. കെകെ ​ഗീതാകുമാരി പുതിയ വിസി

തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാലക്ക് പുതിയ വിസി. പുതിയ വിസിയായി ഡോക്ടർ കെ കെ ​ഗീതാകുമാരിക്ക് ചുമതല നൽകി ​ഗവർണർ ഉത്തരവിറക്കി. നിലവിലെ വിസിയെ പുറത്താക്കിയ നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു. യുജിസി യോഗ്യത ഇല്ലാത്തതിന്‍റെ പേരിലാണ്‌ കാലിക്കറ്റ്, സംസ്‌കൃത സർവകലാശാലകളിലെ വൈസ് ചാൻസലര്‍മാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയത്. കാലിക്കറ്റ് വിസി ഡോ. എം കെ ജയരാജിനെയും സംസ്‌കൃത വിസി ഡോ. എം വി നാരായണനെയുമാണ് പുറത്താക്കിയത്. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലറായി ഡോ.എം.കെ.ജയരാജിന് തുടരാമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. […]

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ അറസ്റ്റിൽ

ന്യൂഡല്‍ഹി∙ മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ അറസ്റ്റിൽ. ഒരു മണിക്കൂറോളം ചോദ്യം ചെയ്തതിനു പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കേജ്‍രിവാളിനെ ഇ.ഡി ഓഫിസിലേക്ക് കൊണ്ടുപോയി. ഇന്നു രാത്രി തന്നെ അടിയന്തര വാദം കേൾക്കണമെന്ന എഎപിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ലെന്നാണ ്റിപ്പോർട്ട്. കേജ്‍രിവാളിനെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും ചോദ്യം ചെയ്യിലുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡി ആവശ്യപ്പെടുമെന്നും ഇ.ഡി അറിയിച്ചു. അറസ്റ്റിനെ തുടർന്ന് കേജ്‍രിവാളിന്റെ വസതിക്കു മുന്നിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് […]

ഗുരുവായൂര്‍ സ്വകാര്യ ബസ് സ്റ്റാന്റിൽ ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു

തൃശ്ശൂര്‍: ഗുരുവായൂരിലെ സ്വകാര്യ ബസ് സ്റ്റാന്റിൽ അപകടത്തിൽ ഒരാൾ മരിച്ചു. സ്വകാര്യ ബസ് ദേഹത്ത് കയറി ഗുരുവായൂര്‍ അമല നഗര്‍ സ്വദേശി ഷീലയാണ് മരിച്ചത്. ഗുരുവായൂര്‍ – പാലക്കാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കൃഷ്ണാസ് എന്ന സ്വകാര്യ ബസ്സാണ് സ്ത്രീയുടെ ദേഹത്തു കൂടെ കയറിയിറങ്ങിയത്. ഇന്ന് രാത്രി എട്ടരയോടെയാണ് അപകടം. സംഭവ സ്ഥലത്ത് വച്ച് തന്നെ ഷീല മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

കണ്ണൂര്‍ കേളകത്ത് നിന്ന് മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തു

കണ്ണൂർ: കേളകം അടക്കാത്തോട് നിന്ന് പിടികൂടിയ കടുവ ചത്തു. മയക്കുവെടി വെച്ച് പിടികൂടിയ കടുവ കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചപ്പോഴേ ക്ഷീണിതനായിരുന്നു. മുഖത്തും നെഞ്ചിലും മുറിവുകൾ ഉണ്ടായിരുന്നു. പഴുപ്പോടുകൂടിയ വ്രണങ്ങളായിരുന്നു കടുവയുടെ ശരീരത്തിൽ ഉണ്ടായിരുന്ന. കടുവയ്ക്ക് അനീമിയ ഉണ്ടായിരുന്നതായും പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അവശനായ കടുവയെ തുടർ ചികിത്സയ്ക്കായി വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനായിരുന്നു തീരുമാനം. അതിനിടയിലാണ് കടുവ ചത്തത്. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാർഗ്ഗ നിർദ്ദേശപ്രകാരം നാളെ പോസ്റ്റുമോർട്ടം നടത്തും.

കാലിക്കറ്റ് വിസിയായി തുടരാം; കാലടി വിസിക്ക് തിരിച്ചടി

കൊച്ചി: ഡോ. എംകെ ജയരാജിന് കാലിക്കറ്റ് വിസിക്ക് തുടരാം. വിസി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ചാൻസലറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അതേസമയം, കാലടി വിസിയെ സ്ഥാനത്ത് നിന്നും പുറത്താക്കിയ ചാൻസലറുടെ നടപടിയിൽ ഹൈക്കോടതി ഇടപെട്ടില്ല. യുജിസി യോഗ്യത ഇല്ലാത്തത്തിന്‍റെ പേരിലാണ്‌ കാലിക്കറ്റ്, സംസ്‌കൃത സർവകലാശാലകളിലെ വൈസ് ചാൻസലര്‍മാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയത്. കെടിയു വിസിയായിരുന്ന ഡോ. രാജശ്രീയെ യുജിസി യോഗ്യതയില്ലാത്തതിൻ്റെ പേരിൽ സുപ്രീംകോടതി പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ വിധി അടിസ്ഥാനമാക്കി 11 വിസിമാരെയും […]