തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്‌പോര്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് പാളയത്തുവെച്ചാണ് സംഭവം. കെഎസ്ആർടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും മേയർക്ക് ഒപ്പമുണ്ടായിരുന്നു. കെഎസ്ആർടിസി ഡ്രൈവർ യദു എൽഎച്ചിനെതിരെയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. കാർ ബസിന് കുറുകെയിട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് കെഎസ്ആർടിസി ഡ്രൈവറും പൊലീസിന് പരാതി നൽകി.
സൂര്യാഘാതമേറ്റ് വയോധിക മരിച്ചു
പാലക്കാട്: പാലക്കാട് എലപ്പുള്ളിയിൽ സൂര്യാഘാതമേറ്റ് വയോധിക മരിച്ചു. എലപ്പുള്ളി സ്വദേശി ലക്ഷ്മി (90) ആണ് മരിച്ചത്. ഇന്നലെ ലക്ഷ്മിയെ കനാലിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് വ്യക്തമായത്. ഒരാഴ്‌ച്ച മുന്നേ പാലക്കാട് കുത്തന്നൂരിൽ സൂര്യഘാതമേറ്റ് ഒരാൾക്ക് മരണം സംഭവിച്ചിരുന്നു. കുത്തന്നൂര്‍ പനയങ്കടം വീട്ടില്‍ ഹരിദാസനാണ് മരിച്ചിരുന്നത്. വീടിനു സമീപത്ത് പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയിരുന്നത്. ജില്ലയിലും സംസ്ഥാനത്തും കടുത്ത ചൂട് തുടരുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂരിലും സൂര്യഘാതമേറ്റ് ഒരാൾ മരിച്ചിരുന്നു. നെടുംബ്രത്ത് കിണർ […]
മെയ് 1 മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്തിൽ സ്റ്റോപ്പില്ല
കൊച്ചി: തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി ഷെർണ്ണൂരിലേക്ക് പോവുന്ന വേണാട് എക്‌സ്പ്രസിന് മെയ് ഒന്ന് മുതൽ എറണാകുളം ജംഗ്ഷൻ (സൗത്ത്) സ്റ്റേഷനിൽ സ്റ്റോപ്പുണ്ടാകില്ല. ഇനി മുതല്‍ എറണാകുളം നോര്‍ത്ത് (ടൗൺ) സ്റ്റേഷനിൽ മാത്രമേ ട്രെയിന് സ്റ്റോപ്പ് ഉണ്ടാവുകയുള്ളൂ. ഷൊര്‍ണൂര്‍ നിന്ന് തിരിച്ചുള്ള സര്‍വീസിലും എറണാകുളം സൗത്തില്‍ ട്രെയിനിന് സ്റ്റോപ്പില്ല. ഇതോടെ ട്രെയിനിൻ്റെ സമയക്രമത്തിൽ മാറ്റം വന്നിട്ടുണ്ട്. ഇനി മുതൽ വേണാട് എക്‌സ്പ്രസ് സാധാരണ സമയത്തെക്കാള്‍ 30 മിനിറ്റ് നേരത്തെ ഓടും. തിരിച്ച് എറണാകുളം നോര്‍ത്ത് മുതല്‍ തിരുവനന്തപുരം […]
ചീട്ടുകളിക്കിടെ തർക്കം, യുവാവിനെ കത്രിക കൊണ്ട് കുത്തി കൊന്നു
കോട്ടയം: ചീട്ടുകളിയെ തുടർന്നുണ്ടായ വാക്കു തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ടു. പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് ( 26 ) ആണ് കൊല്ലപ്പെട്ടത്. കോട്ടയം പാലാ മങ്കര ഭാഗത്ത് ബന്ധുവിന്‍റെ കുട്ടിയുടെ ആദ്യകുർബാന ചടങ്ങിന് എത്തിയ ലിബിനും സുഹൃത്തുക്കളും പാലാ സ്വദേശിയുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. വാക്കു തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. തുടർന്ന് കത്രിക കൊണ്ട് ലിബിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഒരു സ്ത്രീ അടക്കം മൂന്നുപേർക്ക് അക്രമത്തിൽ പരിക്കേറ്റു. ഇന്നലെ രാത്രി മദ്യപാനവും ചീട്ടുകളിയും നടക്കുന്നതിനിടെയായിരുന്നു വാക്കുതർക്കവും […]
കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
കൊല്ലം: പത്തനാപുരം പിറവന്തൂർ കടശ്ശേരിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വെള്ളം കിട്ടാതെയാണ് കാട്ടാന ചരിഞ്ഞെന്നാണ് സംശയം. പുന്നല ഫോറസ്റ്റ് സ്റ്റേഷൻ അധികാരപരിധിയിൽ ചിതൽവെട്ടി റിസർവിൽ പിറവന്തുർ കടശ്ശേരി ഒന്നാം വാർഡിൽ കെഫ്ഡിസിയുടെ യൂക്കാലി കോപ്പിസ് പ്ലാൻ്റേഷനിലാണ് ജഡം കണ്ടെത്തിയത്. 25 വയസ് തോന്നിക്കുന്ന കൊമ്പനാനയാണ് ചരിഞ്ഞത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടാനയുടെ പോസ്റ്റ്മോർട്ടം നടത്തി ജഡം മറവ് ചെയ്തു.
കൊച്ചിയില്‍ അടിപിടിക്കിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു
കൊച്ചി: പാലാരിവട്ടത്ത് അടിപിടിക്കിടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. തമ്മനം എകെജി കോളനിയിലെ മനീഷ് ആണ് മരിച്ചത്. സംഘര്‍ഷത്തില്‍ പരുക്കേറ്റ അജിത് എന്നയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഏതാനും ദിവസങ്ങളായി പ്രദേശത്ത് യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനൊടുവിലാണ് ഇന്ന് ഒരാളുടെ മരണത്തിലേക്ക് നയിക്കുന്ന ആക്രമണമുണ്ടായിരിക്കുന്നത് എന്നാണ് സൂചന. എന്താണിവരെ സംഘര്‍ഷത്തിലേക്കും അക്രമത്തിലേക്കും നയിച്ചത് എന്നും മറ്റുമുള്ള വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.
നെടുമ്പാശ്ശേരിയിൽ നിന്നുളള ഷാർജാ വിമാനം തകരാറിലായി
കൊച്ചി : നെടുമ്പാശ്ശേരിയിൽ നിന്നുളള ഷാർജാ വിമാനം തകരാറിലായി. ഇതോടെ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. പുലർച്ചെ 2.15ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം പുറപ്പെടാനൊരുങ്ങിയപ്പോഴാണ് തകരാർ കണ്ടെത്തിയത്. തകരാര്‍ കണ്ടെത്തിയതിന് പിന്നാലെ യാത്രക്കാരെ വിമാനത്തിൽ നിന്നിറക്കി. മറ്റൊരു വിമാനം സജ്ജമാക്കി യാത്രക്കാരെ ഷാർജയ്ക്ക് അയക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. ഈ വിമാനം 8 മണിക്ക് പുറപ്പെടുന്നതാണെന്നും അറിയിച്ചു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ കൊക്കെയ്ന്‍ വേട്ട
നെടുമ്പാശ്ശേരി:നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൊക്കെയ്ന്‍ വേട്ട. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 6 കോടി രൂപയുടെ കൊക്കെയ്നുമായി കെനിയൻ പൗരൻ പിടിയിലായി. കാപ്സ്യൂൾ രൂപത്തിലാക്കി വിഴുങ്ങിയാണ് ഇയാള്‍ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. 19 ആം തീയ്യതിയാണ് ഇയാളെ പിടികൂടിയതെങ്കിലും ഇന്നലെയാണ് റിമാൻഡ് ചെയ്തത്. ഇയാള്‍ വിഴുങ്ങിയ ഗുളികകൾ പുറത്തെടുക്കാൻ ആറ് ദിവസമെടുത്തു. ഇതേ തുടർന്നാണ് കോടതിയിൽ ഹാജരാക്കാൻ വൈകിയത്. 50 മയക്കുമരുന്ന് കാപ്സ്യൂളുകളാണ് പ്രതി വിഴുങ്ങിയത്.
പരിഗണനയിലുണ്ടായിരുന്ന എല്ലാ ബില്ലുകളിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു
തിരുവനന്തപുരം: പരിഗണനയിലുണ്ടായിരുന്ന എല്ലാ ബില്ലുകളിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഭൂപതിവ് ഭേദഗതി ബില്‍, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ബില്‍, ക്ഷീര സഹകരണ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ എന്നീ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്. കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെയാണ് ഗവര്‍ണറുടെ നടപടി. നിയമസഭ പാസാക്കി സര്‍ക്കാര്‍ അയച്ച ബില്ലുകളൊന്നും തന്നെ ഇനി രാജ്ഭവനില്‍ ബാക്കിയില്ല. നേരത്തേ ബില്ലുകളില്‍ ഒപ്പുവെക്കാന്‍ ഗവര്‍ണര്‍ തയ്യാറാകാത്തത് വലിയ പ്രതിഷേധത്തിന് […]
പന്നിയുടെ കുത്തേറ്റ് വീട്ടമ്മയുടെ കാലിന് പരിക്കേറ്റു
പാലക്കാട്: ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി കണക്കൻതുരുത്തി ചക്കുണ്ട് ഉഷ (48) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6.45നാണ് സംഭവമുണ്ടായത്. ദേശീയപാതയുടെ കരാർ കമ്പനിയിൽ ജോലിക്ക് പോകുന്ന വഴിക്ക്, അപ്രതീക്ഷിതമായി ഓടിവന്ന പന്നി ഇടിക്കുകയായിരുന്നു. ആക്രമണത്തിൽ കാലിന് പരിക്കേറ്റ ഇവർ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
വിദ്യാർത്ഥികളുടെ സത്യസന്ധതയ്ക്ക് പത്തരമാറ്റ് പൊൻതിളക്കം
ആലുവ: വിദ്യാർത്ഥികളുടെ സത്യസന്ധതയ്ക്ക് പത്തരമാറ്റ് പൊൻതിളക്കം. പ്രലോഭനങ്ങൾക്ക് വശംവദരാകാതെ കളഞ്ഞ് കിട്ടിയ രണ്ട് പവൻ സ്വർണ്ണം പോലീസിലേൽപ്പിച്ച് വിദ്യാർത്ഥികളായ റാഷിദും ഹാഷിമും മാതൃകയായി. അത്താണി സിഗ്നൽ ജംഗ്ഷന് സമീപത്ത് നിന്നുമാണ് പാനായിക്കുളം സ്വദേശികളായ റാഷിദിനും, ഹാഷിമിനും രണ്ട് പവൻ്റെ ഒരു വളകിട്ടിയത്. അവർ അത് ഉടനെ ചെങ്ങമനാട് പോലീസിൽ ഏൽപ്പിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ ചെങ്ങമനാട് സ്വദേശിനി ബേബിയുടേതാണ് വളെയെന്ന് മനസിലായി. അത്താണിയിലുണ്ടായ വാഹനാപകടത്തിൽ ബേബിയുടെ കയ്യിൽ നിന്നും ഊരിപ്പോയതാണ്.. പോലീസിൻ്റെ സാന്നിധ്യത്തിൽ ആഭരണം കൈമാറി. ഏറ്റു […]
ഉത്തരക്കടലാസിൽ ജയ് ശ്രീറാം, ക്രിക്കറ്റ് താരങ്ങളുടെ പേരുകൾ; അറുപത് ശതമാനത്തിലധികം മാർക്ക്
ലക്നൗ: പരീക്ഷയുടെ ഉത്തര പേപ്പറിൽ ജയ് ശ്രീറാം എഴുതിയവരും ക്രിക്കറ്റ് താരങ്ങളുടെ പേരെഴുതി വെച്ചവരുമൊക്കെ പാസായ സംഭവത്തിൽ രണ്ട് അധ്യാപകർക്കെതിരെ നടപടി. ഉത്തർപ്രദേശിലെ വീർ ബഹാദൂർ സിങ് പൂർവാഞ്ചൽ യൂണിവേഴ്സിറ്റിയിലെ ഫാർമസി വിദ്യാർത്ഥികളുടെ പരീക്ഷാ പേപ്പറാണ് വിവാദമായത്. തുടർന്ന് മൂല്യ നിർണയം നടത്തിയ ഡോ. വിനയ് വർമ, മനീഷ് ഗുപ്ത എന്നീ പ്രൊഫസർമാരെ സസ്‍പെൻഡ് ചെയ്തിരിക്കുകയാണ്. Pharmacy as a career എന്ന പേപ്പറിലെ ഉത്തരത്തിനിടയ്ക്ക് ജയ് ശ്രീറാം എന്ന് എഴുതി വെച്ചിരിക്കുന്നതിന്റെയും ക്രിക്കറ്റ് താരങ്ങളായ ഹർദിക് […]
ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി വീണ് 14 കാരന് ദാരുണാന്ത്യം
കണ്ണൂര്‍: തലശ്ശേരിയില്‍ കൽത്തൂൺ ഇളകി വീണ് പതിനാലുകാരൻ മരിച്ചു. പാറൽ സ്വദേശി ശ്രീനികേതാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായ നിലയില്‍ പരുക്കേറ്റ ശ്രീനികേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അധ്യാപകരായ മഹേഷിന്‍റെയും സുനിലയുടെയും മകനാണ് ശ്രീനികേത്.
മണിപ്പൂരിൽ വെടിവെയ്പ്പ്: 2 സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു
ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണഉപുർ ജില്ലയിൽ നടന്ന വെടിവെയ്പ്പിൽ രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരുക്കേറ്റിട്ടുണ്ട്. താഴ്വരയിലെ സിആർപിഎഫ് പോസ്റ്റുകൾ ലക്ഷ്യമാക്കി തീവ്രവാദികൾ പുലർച്ചെയാണ് വെടിവെയ്പ്പ് നടത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിആർപിഎഫ് സബ് ഇൻസ്പെക്‌ടർ എൻ സർക്കാർ, കോസ്റ്റബിൾ അരൂപ് സൈനി എന്നിവരാണ് മരിച്ചത്. ഇൻസ്പെക്‌ടർ ജാദവ് ദാസ്, കോൺസ്റ്റബിൾ അഫ്താബ് ദാസ് എന്നിവർക്കാണ് പരുക്കേറ്റത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആർപിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. പ്രശ്നബാധിത പ്രദേശത്താണ് ഇവരെ വിന്യസിച്ചിരുന്നത്.
സ്ലീപ്പർ ബസ് താഴ്ചയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു, 18 പേര്‍ക്ക് പരുക്ക്
കോഴിക്കോട്∙ തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ സ്ലീപ്പർ ബസ് താഴ്ചയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു. 18 പേര്‍ക്ക് പരുക്കേറ്റു. കൊല്ലം കൊട്ടുക്കൽ ആലംകോട് മനു ഭവനിൽ മോഹൻദാസിന്റെ മകൻ അമൽ (28) ആണ് മരിച്ചത്. കോഹിനൂര്‍ എന്ന പേരില്‍ സര്‍വീസ് നടത്തുന്ന ബസ് കടലുണ്ടി മണ്ണൂർ പഴയ ബാങ്കിന് സമീപം ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടത്തില്‍പ്പെട്ടത്. ഒരാളുടെ പരുക്ക് മാത്രമാണ് സാരമുള്ളത്. ബാക്കിയുള്ളവരുടെ പരുക്ക് നിസ്സാരമായതിനാൽ പ്രാഥമിക ചികിത്സ നൽകിയശേഷം വിട്ടയച്ചു. ബസിൽ 27 യാത്രക്കാരും 3 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. […]
മൂന്നാറിൽ ജനവാസ മേഖലയിൽ കടുവകൾ കൂട്ടത്തോടെ ഇറങ്ങി
മൂന്നാർ: മൂന്നാറിലെ കന്നിമല ലോവർ ഡിവിഷനിൽ കൂട്ടത്തോടെ കടുവകൾ ഇറങ്ങി. നാലുദിവസം മുമ്പാണ് ഇവിടെ കടുവകൾ ഇറങ്ങിയത്. കന്നിമലയിലെ ജനവാസ മേഖലക്ക് സമീപം വന അതിർത്തിയിലാണ് മൂന്ന് കടുവകൾ എത്തിയത്. നേരത്തെയും കടുവയുടെ ആക്രമണത്തിൽ നിരവധി പശുക്കൾ ചത്ത പ്രദേശമാണ് കന്നിമല. ഇവിടെ കടുവകൾ സ്ഥിരമായി ജനവാസ മേഖലയിൽ എത്തുന്നു എന്ന് നാട്ടുകാർ പരാതിപ്പെടുന്നുണ്ട്. പ്രദേശത്തുള്ള തോട്ടം തൊഴിലാളികളാണ് പ്രദേശത്ത് കടുകളെ കണ്ടത്. മാസങ്ങളായി ഇവിടെ പശുക്കളെ വന്യമൃഗങ്ങൾ ആക്രമിക്കുന്ന സംഭവങ്ങളുണ്ട്. കടുവകളാണ് വന്യ മൃഗങ്ങളെ ആക്രമിക്കുന്നതെന്ന് […]
ആശാന്‍ പടിയിറങ്ങി; ഇവാൻ വുകുമാനോവിച് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു
കൊച്ചി: ഐ.എസ്.എലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലക സ്ഥാനമൊഴിഞ്ഞ് ഇവാന്‍ വുകോമനോവിച്ച്. ക്ലബും വുകോമനോവിച്ചും തമ്മില്‍ പരസ്പരധാരണയോടെ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. വുകോമനോവിച്ച് നല്‍കിയ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും നന്ദി അറിയിച്ച ബ്ലാസ്‌റ്റേഴ്‌സ്, അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകളുമറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ക്ലബ് ഇക്കാര്യം പങ്കുവെച്ചത്. ഐ.എസ്.എല്‍. സീസണില്‍ സെമി കാണാതെ ബ്ലാസ്റ്റേഴ്‌സ് പുറത്തായതിനു പിന്നാലെയാണ് സ്ഥാനമൊഴിയല്‍. 2021-ലാണ് സെര്‍ബിയയുടെ മുന്‍ താരമായ വുകോമനോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഇവാന്റെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനങ്ങള്‍ നടത്തി. […]
പോളിംഗ് ശതമാനം 70 ലേക്ക്
തിരുവനന്തപുരം: ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ സമയ പരിധി അവസാനിക്കുമ്പോൾ കേരളത്തിൽ 70 ശതമാനത്തോളം പേരാണ് ജനവിധി കുറിച്ചത്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 6 മണിക്ക് സംസ്ഥാനത്ത് പോളിംഗ് 67.27 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യാനാകും. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് 60 ശതമാനം കടന്നു. പലയിടത്തും ബൂത്തുകളിൽ നീണ്ട നിരയുണ്ട്. നഗര മേഖലകളിൽ ഇത്തവണ മികച്ച പോളിംഗ് രാവിലെ […]
വിവാഹമണ്ഡപത്തിൽ നിന്ന് കന്നി വോട്ട് ചെയ്യാൻ നവവധു പോളിങ്ങ് ബൂത്തിലേക്ക്
തൃശൂർ: വിവാഹമണ്ഡപത്തിൽ നിന്ന് കന്നി വോട്ട് ചെയ്യാൻ നവവധു പോളിങ്ങ് ബൂത്തിലെത്തിയത് കൗതുകമായി. മുല്ലശേശരി പറമ്പന്തള്ളി ക്ഷേത്രത്തിന് സമീപം നടുവിൽ പുരക്കൽ രാജീവിന്റെ മകൾ തീർത്ഥയാണ് ഗുരുവായൂരമ്പലത്തിൽ താലി കെട്ടിയ ഉടൻ വരൻ രോഹിത്തിനൊപ്പം എത്തി വോട്ട് ചെയ്തത്.മുല്ലശേരി സർക്കാര്‍ ഹയർ സെക്കണ്ടറി സ്ക്കൂളിലെ 102-ാം ബൂത്തിലായിരുന്നു തീർത്ഥയുടെ കന്നി വോട്ട്. വിദേശത്ത് ജോലി ചെയ്യുന്ന പൊന്നാനി ആട്ടെ പറമ്പിൽ രവിയുടെ മകൻ രേഹിത്തുമായുള്ള തീർത്ഥയുടെ വിവാഹ നിശ്ചയം ആറ് മാസം മുമ്പായിരുന്നു. ഇതിന് ശേഷമാണ് തെരഞ്ഞെടുപ്പ് തീയതി […]