തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ സമൂഹ വിവാഹം മെയ് 11 ന്; ഇതോടെ സുമംഗലികളാകുന്നവരുടെ എണ്ണം 121

ആലുവ: മഹാദേവ ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തി വരാറുളള സമൂഹ വിവാഹം മെയ് 11 ന് നടക്കും. 7 പേരുടെ വിവാഹമാണ് ഈ വർഷം നടത്തുത്. ഇതോടെ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘മംഗല്യം’ സമൂഹ വിവാഹ പദ്ധതി പ്രകാരം വിവാഹിതരായ യുവതികളുടെ എണ്ണം 121 ആകും. രാവിലെ 8.30. മുതൽ 10 വരെ ശ്രീപാർവ്വതിദേവിയുടെ നടയിൽ വച്ച് താലികെട്ടുചടങ്ങുകൾ നടക്കും, തുടർന്ന് തിരുവാതിര കല്യാണമണ്ഡപത്തിൽ വച്ച് നടക്കുന്ന അനുഗ്രഹ പ്രഭാഷണയോഗം കേരള ഹൈക്കോടതി ജസ്റ്റിസ് പി.വി.കുഞ്ഞി […]

എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന ഭീതി; പതിനഞ്ചുകാരി ജീവനൊടുക്കി

മലപ്പുറം: എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന ഭീതികൊണ്ട്  മലപ്പുറം ചങ്ങരം കുളത്ത് പതിനഞ്ചുകാരി ജീവനൊടുക്കി. പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തി. ആത്മഹത്യാകുറിപ്പിലാണ് കുട്ടി ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് ഒതളൂർ പവദാസിൻറെ മകൾ നിവേദ്യയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്എസ്എൽസി പരീക്ഷാ ഫലം കാത്തിരിക്കുകയായിരുന്നു നിവേദ്യ.

എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന ഭീതി; പതിനഞ്ചുകാരി ജീവനൊടുക്കി

മലപ്പുറം: എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന ഭീതികൊണ്ട്  മലപ്പുറം ചങ്ങരം കുളത്ത് പതിനഞ്ചുകാരി ജീവനൊടുക്കി. പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തി. ആത്മഹത്യാകുറിപ്പിലാണ് കുട്ടി ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് ഒതളൂർ പവദാസിൻറെ മകൾ നിവേദ്യയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്എസ്എൽസി പരീക്ഷാ ഫലം കാത്തിരിക്കുകയായിരുന്നു നിവേദ്യ.

ജൂണ്‍ മൂന്നിന് സ്കൂള്‍ തുറക്കും; സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ജൂൺ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വർഷം ആരംഭിക്കും. അതിന് മുന്നോടിയായി സ്‌കൂളിന്റെ  സുരക്ഷ ഉറപ്പാക്കണമെന്നും അറ്റകുറ്റ പണികൾ നടത്തണമെന്നും അവലോകന യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് എല്ലാ സ്‌കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂളും പരിസരവും വൃത്തിയാക്കണം.  ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം.  സ്‌കൂളുകളിൽ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം […]

നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്

കൊച്ചി:കൊച്ചി പനമ്പിള്ളി നഗറിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസിൽ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതി പൊലീസിന് മൊഴി നൽകി. കുഞ്ഞ് കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി. 8 മണിയോടെ അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി കൈയിൽ കിട്ടിയ കവറിൽ കുഞ്ഞിനെ പൊതിഞ്ഞ് താഴോട്ട് ഇട്ടു. പരിഭ്രാന്തിയിൽ ആത്മഹത്യ ചെയ്യാൻ തുനിഞ്ഞുവെന്നും യുവതി പൊലീസിന് മൊഴി നൽകി. അതേസമയം, യുവതിയുടെ മൊഴി എതിരാണെങ്കിൽ മാത്രം ആൺ സുഹൃത്തിനെതിരെ കേസെടുക്കാനാണ് നിലവിൽ അന്വേഷണസംഘം ഉദ്ദേശിക്കുന്നത്. […]

അന്തർദേശീയ ശ്രീശങ്കര നൃത്തസംഗീതോത്സവ അവാർഡുകൾ പ്രഖ്യാപിച്ചു

കാലടി: മൂന്നാമത് അന്തർദേശീയ ശ്രീശങ്കര നൃത്തസംഗീതോത്സവ അവാർഡുകൾ പ്രഖ്യാപിച്ചു. വിദേശത്ത് ഭാരതീയ കലകൾ പ്രാത്സാഹിപ്പിക്കുന്നവർക്കുള്ള അന്തർദേശീയ എൻ.ആർ.ഐ.അവാർഡ് ഇംഗ്ലണ്ടിൽ നിന്നുള്ള ഡോ.ഗീതാ ഉപാദ്ധ്യായക്ക് നൽകും. ശാസ്ത്രീയ കലാരംഗത്തെ മികച്ച ഗവേഷണത്തിന് മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് ലഭിച്ച കലാമണ്ഡലം ഡോ.എൻ.ബി കൃഷ്ണപ്രിയക്കാണ് ആഗമാനന്ദ പുരസ്‌കാരം. പ്രശസ്ത നർത്തകി കലാമണ്ഡലം ലീലാമ്മയുടെ മകളാണ്. ക്ലാസിക് കലകളെ പ്രോത്സാഹിപ്പിക്കുന്ന ബിസിനസ് സംരംഭകൾക്ക് ഏർപ്പെടുത്തിയ ശ്രീശങ്കരാചാര്യ ബിസ് ആർട്‌സ് അവാർഡിന് മേഴ്‌സിലിസ് ഐസ് ക്രീം ഡയറക്ടർ നിഷ പൈലി, സീസി ഫുഡ് പ്രോഡക്ടസ് പ്രൈവറ്റ് […]

കാലടിയിൽ മലക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും, മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കി

കാലടി: കാലടിയിൽ മലക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും, മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കി. ഈ പ്രവർത്തനങ്ങൾക്ക് ജനകീയ പങ്കാളിത്വം ഉറപ്പാക്കുന്നതിനായി ജനപ്രതിനിധികളുടെയും, വിവിധ വകുപ്പുകളുടെയും, ആശ വർക്കർമാർ, അംഗണവാടി വർക്കർമാർ സി.ഡി.എസ്.അംഗങ്ങൾ, റസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ യോഗം ചേർന്നു. വെള്ളക്കെട്ടിനിടയാക്കുന്ന തോടുകളും, കാനകളും വൃത്തിയാക്കാനും, മാലിന്യ ശേഖരണത്തിനുള്ള നടപടികൾ ഊർജ്ജിതപ്പെടുത്താനും യോഗം തീരുമാനിച്ചു. കൊതുകുകൾ പെരുകാതിരിക്കാൻ നാളെ മുതലുള്ള എല്ലാ ഞായറാഴ്ചകളിലും ഡ്രൈഡേ ആചരിക്കും. നാളെ രാവിലെ 8ന് എല്ലാ വാർഡുകളിലും കുടുംബശ്രീ പഞ്ചായത്തംഗങ്ങൾ, പ്രവർത്തകർ, […]

അങ്കമാലിയിൽ വൻ രാസലഹരി വേട്ട; എംഡിഎംഎ യുമായി യുവാവ് പോലീസ് പിടിയിൽ

അങ്കമാലി: അങ്കമാലിയിൽ വൻ രാസലഹരി വേട്ട . ഇരുനൂറ് ഗ്രാം എം ഡി എം എ യുമായി യുവാവ് പോലീസ് പിടിയിൽ. തോപ്പുംപടിയിൽ താമസിക്കുന്ന കരുനാഗപ്പിള്ളി എബനേസർ വില്ലയിൽ വിപിൻ ജോൺ (27) നെയാണ് റൂറൽ ജില്ലാ ഡാൻ സാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിൽ നിന്നുള്ള ടൂറിസ്റ്റ് ബസിലാണ് വിപിൻ യാത്ര ചെയ്തത്. […]

പോലീസ് പിടിച്ച പടക്കങ്ങളും ഗുണ്ടുകളും പാറമടയിൽ കൂട്ടിയിട്ട് കത്തിച്ചു; സ്‌ഫോടനം. വീടുകൾക്ക് കേടുപാടുകൾ

അങ്കമാലി: മൂക്കന്നൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ പ്രവർത്തന രഹിതമായി കിടന്ന ദേവഗിരി വിപിജി പാറമടയിൽ സ്‌ഫോടനം. പാറമടയിലെ 4 കിലോമീറ്റർ ചുറ്റള്ളവുള്ള വീടുകൾക്ക് സ്‌ഫോടനത്തിൽ ചെറിയ തോതിൽ കേടുപാടുകൾ ഉണ്ടായി. വെള്ളിയാഴ്ച രാവിലെ ആയിരുന്നു സംഭവം. വിഷുവിന് അനധികൃതമായി പിടിച്ച പടക്കങ്ങളും ഗുണ്ടുകളും പോലീസ് കൂട്ടിയിട്ട് കത്തിച്ചതാണെന്ന് നാട്ടുകാർ പറയുന്നു. ഡിവൈഎസ്പി അങ്കമാലി സിഐ ഉൾപ്പെടയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി. അങ്കമാലിയിൽ നിന്ന് പിടിച്ച പടക്കങ്ങളും ഗുണ്ടുകളുമാണ് പാറമടയിൽ പൊട്ടിച്ചത്. കോടതിയുടെ […]

ഫ്ലാറ്റിൽ നിന്നും കുഞ്ഞിനെ വലിച്ചെറിഞ്ഞു. മൂന്നുപേർ കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അവിവാഹിതയായ മകളും അമ്മയും പിതാവും പൊലീസ് കസ്റ്റഡിയിൽ. പെൺകുട്ടിയുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. യുവതിയെ ആശുപത്രിയിലേക്കു മാറ്റിയേക്കും. കുഞ്ഞിന്റെ അമ്മ പീഡനത്തിന് ഇരയാണ്. 23 വയസുള്ള പെൺകുട്ടി പീഡനത്തിനിരയായ വിവരം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രക്ഷിതാക്കൾക്ക് പങ്കില്ലെന്നാണ് പൊലീസ് നിഗമനം. കുഞ്ഞിന്റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന സമീപത്തെ അപ്പാര്‍ട്ട്മെന്റിലെ ഒരു ഫ്ലാറ്റിലെ കുളിമുറിയിൽ രക്തക്കറ കണ്ടെത്തിയിരുന്നു. ഇവിടെ താമസിക്കുന്ന ബിസിനസുകാരൻ, ഭാര്യ, […]

ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണ സർക്കുലറിന് സ്റ്റേയില്ല: ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ ട്രാൻസ് പോർട്ട് കമ്മിഷണറുടെ സർക്കുലറിന് സ്റ്റേയില്ല. പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ അടിയന്തരമായി സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനുള്ള സാഹചര്യം കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കും. ഗതാഗത കമ്മീഷണര്‍ ഇറക്കിയ ഡ്രൈവിങ് ടെസ്റ്റിന് പരിഷ്‌കാരം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള 4/ 2024 എന്ന സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍, ജീവനക്കാര്‍, യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ കോടതിയെ സമീപിച്ചത്. നാലു […]

പനമ്പള്ളി നഗറില്‍ നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

കൊച്ചി: പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ. സമീപത്തെ ഫ്ലാറ്റുകളിലൊന്നിൽ നിന്ന് കുഞ്ഞിനെ പൊതിഞ്ഞുകെട്ടി താഴേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ വലിച്ചെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പൊലീസ് പരിശോധന നടത്തുകയാണ്. കുഞ്ഞിനെ ജീവനോടെയാണോ അതോ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുറത്തേക്കെറിഞ്ഞതാണോ എന്നത് വ്യക്തമല്ല.

നടൻ ജയറാമിന്റെയും പാർവ്വതിയുടെ മകൾ മാളവിക വിവാഹിതയായി

തൃശൂർ: ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക വിവാഹിതയായി. പാലക്കാട് സ്വദേശിയായ നവനീതാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ഇന്ന് രാവിലെ 6.30ഓടെയായിരുന്നു താലികെട്ട്. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്  നവനീത് ഗിരീഷ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിന് സാക്ഷിയായി. ജയറാമിന്റെയും പാര്‍വതിയുടെയും സുഹൃത്തുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തി

ആസാം സ്വദേശിയെ സിമന്റ് മിക്‌സിങ്ങ് മെഷിനിലിട്ട് കൊലപ്പെടുത്തി; പ്രതി പിടിയിൽ

കോട്ടയം: സഹപ്രവർത്തകനായ ആസാം സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിയായ പാണ്ടി ദുരൈ (29) എന്നയാളെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. വാകത്താനം ഭാഗത്ത് ഇരുവരും ജോലി ചെയ്തിരുന്ന കോൺക്രീറ്റ് കമ്പനിയിലെ പ്ലാന്റ് ഓപ്പറേറ്ററായ പാണ്ടി ദുരൈ ഇതേ കമ്പനിയിലെ ഹെൽപ്പർ ആയി ജോലി ചെയ്തിരുന്ന ആസാം സ്വദേശിയായ ലേമാൻ കിസ്‌ക് (19) എന്നയാളെ കമ്പനിയിലെ വേസ്റ്റ് കുഴിക്കുള്ളിൽ താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. ഏപ്രിൽ 28 ന്‌ തീയതി വാകത്താനം […]

ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യ ചരക്ക് ലോറി തട്ടി മരിച്ചു

ചെങ്ങമനാട്: ഭർത്താവിനും, ആറ് വയസുകാരനായ മകനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി ചരക്ക്ലോറി തട്ടി വീണ് അതേ ലോറി കയറി മരിച്ചു. ഭർത്താവും, മകനും നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെങ്ങമനാട് തേയ്ക്കാനത്ത് മുല്ലക്കൽ വീട്ടിൽ ഔസേഫ് ബൈജുവിൻ്റെ ഭാര്യ സിജിയാണ് (38) മരിച്ചത്. അത്താണി- പറവൂർ റോഡിൽ ചുങ്കം പെട്രോൾ ബങ്കിന് സമീപം വ്യാഴാഴ്ച വൈകിട്ട് 4.25നായിരുന്നു അപകടം. മൂവരും സിജിയുടെ കുന്നുകര ഐരൂരിലുള്ള വീട്ടിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം. മുന്നിൽ സഞ്ചരിച്ച കാർ മുന്നറിയിപ്പില്ലാതെ […]

കൊണ്ടോട്ടിയിലെ ഗുണ്ടാ ആക്രമണം; 5 പ്രതികൾ അറസ്റ്റിൽ

ആലുവ: ആലുവ കൊണ്ടോട്ടി ബസ്റ്റോപ്പിൽ രാത്രി വർത്തമാനം പറഞ്ഞു കൊണ്ടിരുന്നവരെ ആക്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. മലപ്പുറം കച്ചേരിപ്പടി വലിയോറ മണാട്ടിപ്പറമ്പ് പറക്കോടത്ത് വീട്ടിൽ മുഹമ്മദ് ഫൈസൽ (38), ആലപ്പുഴ ചേർത്തല കുത്തിയതോട് ബിസ്മി മൻസിലിൽ സനീർ (31), തൃക്കാക്കര കുസുമഗിരി കുഴിക്കാട്ട്മൂലയിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ സ്വദേശി സിറാജ് (37), ചാവക്കാട് തളിക്കുളം പണിക്കവീട്ടിൽ മുബാറക്ക് (33), തിരൂരങ്ങാടി ചേറൂർ കണ്ണമംഗലം പറമ്പത്ത് സിറാജ് (36) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച […]

ദേവാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം പ്രതികൾ പിടിയിൽ

പെരുമ്പാവൂർ: ദേവാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം പ്രതികൾ പിടിയിൽ .കൊമ്പനാട് ചൂരമുടി കോട്ടിശേരിക്കുടി വീട്ടിൽ ആൽവിൻ ബാബു (24), കൊമ്പനാട് ചൂരമുടി മാരിക്കുടി വീട്ടിൽ റോബിൻ (20), ചൂരമുടി പൊന്നിടത്തിൽ വീട്ടിൽ സൂര്യ (20) എന്നിവരെയാണ് എ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും പെരുമ്പാവൂർ പോലീസും ചേർന്ന് പിടികൂടിയത്. 24 ന് വെങ്ങോല മാർ ബഹനാം സഹദ് വലിയപള്ളി, 28ന് രാത്രി പെരുമാലി സെൻറ് ജോർജ് യാക്കോബായ പള്ളി എന്നീ പള്ളികൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് […]

കനത്ത ചൂട്; കോളെജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച വരെ അടച്ചിടും

തിരുവനന്തപുരം: ഉഷ്ണതരംഗത്തെ തുടർന്ന് മെയ് ആറു വരെ സംസ്ഥാനത്തെ പ്രൊഫണൽ കോളെജുൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിന്‍റേതാണ് തീരുമാനം. സ്കൂൾ വിദ്യാർഥികളുടെ അവധിക്കാല ക്ലാസുകൾ 11 മണിമുതൽ മുന്നുമണിവരെയുള്ള സമയത്ത് നടത്തരുത്. പൊലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻസിസി, എസ്പിസി തുടങ്ങിയവയുടെ പരീശിലന കേന്ദ്രങ്ങളിൽ പകൽസമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണമെന്നും നിർദേശമുണ്ട്. പകൽ 11 മണി മുതൽ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് […]

സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാഘാതമേറ്റ് മരണം. മലപ്പുറം സ്വദേശിയായ മുഹമ്മദ് ഹനീഫയാണ് സൂര്യാഘാതമേറ്റ് മരിച്ചത്. വയലിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ബുധനാഴ്ചയാണ് സൂര്യതപമേറ്റത്. ഉച്ചയ്ക്ക് കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

സംസ്ഥാനത്ത് ഉയർന്ന താപനില; പാലക്കാടും കൊല്ലത്തും തൃശൂരും പ്രത്യേക മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില. പാലക്കാട് 40 ഡിഗ്രി ചൂടാണ് പരമാവധി രേഖപ്പെടുത്തുകയെന്ന് കലാവസ്ഥ നീരിക്ഷണ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു. കൊല്ലത്തും തൃശൂരും പരാമവധി 39 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തും. കോഴിക്കോടും കണ്ണൂരും 38 ഡിഗ്രിയുമാണ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം കാസർകോഡ് ജില്ലകളിൽ 37 ഡിഗ്രിയും എറണാകുളത്ത് 36 ഡിഗ്രിയും ഇടുക്കി,വയനാട് ജില്ലകളിൽ 35 ഡിഗ്രിയുമാണ് രേഖപ്പെടുത്തുക. തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഇന്ന് ഉച്ചയോടെ അന്തരീക്ഷ ആർദ്രത 55-65 ശതമാനം പരിധിയിലായിരിക്കാൻ സാധ്യതയുള്ളതിനാൽ […]