ക്വാറി ഉടമ ദീപുവിന്റെ കൊലപാതകം: സുനില്‍ കുമാറിന്റെ കാര്‍ തമിഴ്‌നാട്ടില്‍ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: കളിയിക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാംപ്രതി സുനില്‍കുമാറിന്റെ കാര്‍ കണ്ടെത്തി. തമിഴ്‌നാട് കുലശേഖരത്തു നിന്നാണ് ഇയാളുടെ കാര്‍ കണ്ടെത്തിയത്. പൊലീസ് തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജതമാക്കി. കേസില്‍ സൂത്രധാരന്‍ സജികുമാര്‍ തന്നെയെന്ന് ആണ് പൊലീസിന്റെ നിഗമനം. രണ്ടാം പ്രതി സുനില്‍കുമാര്‍ നല്‍കിയ കൊട്ടേഷന്‍ എന്നായിരുന്നു അറസ്റ്റിലായ പ്രതി സജികുമാറിന്റെ ആദ്യ മൊഴി. പിന്നാലെ കേസിലെ സൂത്രധാരന്‍ സജികുമാര്‍ തന്നെയെന്ന് പൊലീസ് കണ്ടെത്തി. കൊലചെയ്യാന്‍ ഉപയോഗിച്ച സാധനങ്ങള്‍ എത്തിച്ചു നല്‍കിയ സുനില്‍കുമാറിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കുകയാണ് […]

അങ്കമാലി ടൗണിലെ വീട്ടിൽ നിന്ന് വൻ ചാരായ വേട്ട

അങ്കമാലി: ടൗണിലെ പള്ളിപ്പാട്ട് മോനച്ചൻ എന്ന വർഗീസിൻ്റെ വീട്ടിൽ നിന്ന് വെള്ളിയാഴ്ച രാത്രി 31 ലിറ്റർ ചാരായവും, 430 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും ആലുവ സർക്കിൾ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ പിടിച്ചെടുത്തു. വീടിൻ്റെ ഒന്നാം നിലയിലായിരുന്നു അതീവ രഹസ്യമായി ചാരായം വാറ്റിയിരുന്നത്. എക്സൈസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയതായിരുന്നു മിന്നൽ പരിശോധന. ചാരായം വാറ്റ് തുടങ്ങിയിട്ട്എത്ര നാളായിയെന്നും, മറ്റുമുള്ള വിവരങ്ങൾ എക്സൈസ് ഉദ്യോഗസ്ഥർ അന്വേഷിച്ച് വരികയാണ്.

രണ്ട് കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസ്; യുവതി അറസ്റ്റിൽ

കോഴിക്കോട്: 2 കോടി രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തിൽ 24കാരി അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര പാലിയത്തറ ഹൗസിൽ ജുമിയാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടത്തിയ പരിശോധനയിലാണ് സംഘത്തില്‍ ഉണ്ടായിരുന്നു ജുമിയെ പിടികൂടിയത്. ബെംഗളൂരുവില്‍നിന്ന് എംഡിഎംഎ കോഴിക്കോട്ടേക്ക് കൊണ്ടുവന്നതില്‍ കാരിയർ പ്രവര്‍ത്തിച്ചത് ജുമിയയാണെന്നും പൊലീസ് പറഞ്ഞു. മേയ് 19-നായിരുന്നു കേസിനാസ്പദമായ സംഭവം. പുതിയങ്ങാടി എടയ്ക്കല്‍ ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്നുണ്ടെന്ന […]

ലഡാക്കിൽ പരിശീലനത്തിനിടെ ടാങ്ക് അപകടത്തിൽപെട്ടു; 5 സൈനികർക്ക് വീരമൃത്യു

ലഡാക്ക്: പരിശീലനത്തിനിടെ സൈനിക ടാങ്ക് അപകടത്തിൽപെട്ട് 5 സൈനികർക്ക് വീരമൃത്യു. ദൗലത് ബേഗ് ഓൾഡിയിൽ നദി മുറിച്ചുകടക്കുന്നിതിനിടെ ടാങ്കുകൾ ഒഴുക്കിൽപെട്ടാണ് അപകടമുണ്ടായത്. പരീശീലനത്തിനിടെ നദിയിൽ പെട്ടെന്ന് ജലനിരപ്പ് ഉയരുകയായിരുന്നു. ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസറും നാല് ജവാന്മാരുമായിരുന്നു ടാങ്കിലുണ്ടായിരുന്നത്. ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും മറ്റ് 4 പേർക്കായി തെരച്ചിൽ തുടരുന്നതായി അധികൃതർ‌ അറിയിച്ചു.

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാൻ കത്തി നശിച്ചു; ഡ്രൈവർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

തൃശൂർ: തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ഒമ്നി വാൻ കത്തി നശിച്ചു. മണ്ണംപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കേബിർ ഓപ്പറേറ്റരായ വരാക്കര സ്വദേശി അന്തിക്കാടൻ ലിൻസന്‍റെ വാനാണ് കത്തി നശിച്ചത്. വാനിന്‍റെ പുറകിൽ നിന്ന് പുക ഉയരുന്നത് കണ്ട ലിൻസൺ വാഹനം നിർത്തി പുറത്തേയ്ക്ക് ഇറങ്ങിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പുതുക്കാട് നിന്നും ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

കരുവന്നൂർ; സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

തൃശ്ശൂർ : കരുവന്നൂർ കളളപ്പണക്കേസിൽ ഇഡിയുടെ നിര്‍ണായക നടപടി. സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്‍റെ പേരിലുളള പൊറത്തുശേരി പാർട്ടി കമ്മിറ്റി ഓഫീസിന്‍റെ  സ്ഥലവും സിപിഎമ്മിന്റെ 60 ലക്ഷം രൂപയുടെ എട്ട് ബാങ്ക് അക്കൗണ്ടുകളുമാണ് ഇഡി കണ്ടുകെട്ടിയത്. സിപിഎമ്മിനെക്കൂടി പ്രതി ചേർത്താണ് ഇഡി അന്വേഷണ സംഘം സ്വത്തുക്കൾ കണ്ടുകെട്ടിയത്.

10 വയസുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊന്നു; 2 പേർ അറസ്റ്റിൽ

ദില്ലി: ദില്ലിയിൽ പത്ത് വയസുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ദില്ലി നരേല മേഖലയിലാണ് ഞെട്ടിക്കുന്ന ദാരുണസംഭവം നടന്നത്. കേസിൽ രാഹുൽ, ദേവ്ദത്ത് എന്നീ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ കാണാതാകുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

76 വയസുകാരിയെ പീഡിപ്പിച്ച 25 കാരൻ പിടിയിൽ

ആലപ്പുഴ: കായംകുളത്ത് 76 വയസുള്ള വയോധികയെ പീഡിപ്പിച്ച കേസില്‍ ക്ലാപ്പന സ്വദേശിയായ 25 കാരൻ പിടിയിൽ. ഓച്ചിറ പ്ലാപ്പിന സ്വദേശി ഷഹനാസ് ആണ് പൊലീസിന്‍റെ പിടിയിലായത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. യുവാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അവശ നിലയിലായ വയോധിക വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിങ്; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

അങ്കമാലി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വ്യാഴാഴ്ച രാത്രി മുഴുവൻ രോഗികളെ ബുദ്ധിമുട്ടിലാക്കി നടന്ന സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ. സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. എറണാകുളം ജില്ല മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ഫഹദ് ഫാസിൽ നിർമ്മിക്കുന്ന പൈങ്കിളി എന്ന സിനിമയാണ് ഇവിടെ ചിത്രീകരിച്ചത്. രാത്രി 9 […]

മകളെ പീഡിപ്പിച്ച 44കാരനായ പിതാവിന് ഇരട്ട ജീവപര്യന്തവും 61 വർഷം കഠിനതടവും ശിക്ഷ

പെരിന്തൽമണ്ണ: മകളെ ലൈംഗീകാതിക്രമത്തിനിരയാക്കിയ കേസിൽ 44കാരനായ പിതാവിന് ഇരട്ട ജീവപര്യന്തവും 61 വർഷം കഠിന തടവും 2.89 ലക്ഷം രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ മൂന്നുവർഷവും മൂന്നുമാസവും അധികതടവ് അനുഭവിക്കണം. പോക്‌സോ നിയമത്തിലെ രണ്ട് വകുപ്പുകളിലായാണ് ജീവപര്യന്തം ശിക്ഷകൾ. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്‌സോ വകുപ്പിലെയും ജുവൈനൽ ജസ്റ്റിസ് നിയമത്തിലെയും വിവിധ വകുപ്പുകളിലാണ് 61 വർഷം കഠിന തടവ്. പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ആണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ […]

കർണാടകയിൽ മിനിബസ് ലോറിയിലിടിച്ച് മറിഞ്ഞു; 13 തീർഥാടകർ മരിച്ചു

ബംഗളൂരു: കർണാടക ഹവേരി ബ്യാഗാഡിയിൽ മിനിബസ് ലോറിയിൽ ഇടിച്ച് 13 മരണം. ഇന്ന് പുലർച്ചെയോടെയാണ് അപകടമുണ്ടായത്. ശിവമൊഗയിൽനിന്ന് ബെളഗാവി യെല്ലമ്മ ക്ഷേത്രത്തിൽ പോയി മടങ്ങുകയായിരുന്ന തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണെന്നാണ് വിവരം.  

മൂന്ന് വയസുകാരന്‍റെ ദേഹത്ത് തിളച്ച ചായ ഒഴിച്ചു; അമ്മയുടെ രണ്ടാനച്ഛനെതിരേ കേസ്

തിരുവനന്തപുരം: മണ്ണന്തലയിൽ മൂന്നു വയസുകാരനോട് അമ്മയുടെ രണ്ടാനച്ഛന്‍റേയും ക്രൂരത. കുട്ടിയുടെ ​ദേഹത്ത് തിളച്ച ചായ ഒഴിക്കുകയായിരുന്നു. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. ​ഗുരുതരമായി പരുക്കേറ്റ കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയാണ്. ജോലിക്ക് പോകേണ്ടതിനാൽ മാതാപിതാക്കൾ കുട്ടിയെ മുത്തശന്‍റേയും മുത്തശിയുടേയും അടുത്തേൽപ്പിക്കുകയായിരുന്നു. ഈ മാസം 24 നായിരുന്നു സംഭവം. കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പോലും ഇവർ തയ്യാറായില്ല. തുടർന്ന് മാതാപിതാക്കളെത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധിക‍ൃതർ ചൈൽഡ് ലൈനെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛനെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുന്നറിയിപ്പിന്‍റെ ഭാഗമായി 9 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെലോ അലർട്ട്. വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂന മർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. മധ്യ ഗുജറാത്തിനു മുകളിൽ ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്തു പടിഞ്ഞാറൻ തെക്ക് […]

ലഹരി വിരുദ്ധ ദിനത്തിൽ വൻ രാസലഹരി വേട്ടയുമായി പോലീസ്

ആലുവ: ലഹരി വിരുദ്ധ ദിനത്തിൽ വൻ രാസലഹരി വേട്ടയുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി രണ്ടിടങ്ങളിൽ നിന്നായി 370 ഗ്രാം എം.ഡി.എം.എ യാണ് റൂറൽ പോലീസ് പിടികൂടിയത്. കരിയാടിൽ നിന്ന് 300 ഗ്രാം രാസലഹരിയുമായി ആലുവ കുട്ടമശേരി കുമ്പശേരി വീട്ടിൽ ആസാദ് (38), അങ്കമാലിയിൽ വച്ച് എഴുപത് ഗ്രാം എം.ഡി.എം.എ യുമായി വൈപ്പിൻ നായരമ്പലം അറയ്ക്കൽ വീട്ടിൽ അജു ജോസഫ് (26), എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, അങ്കമാലി, നെടുമ്പാശേരി പോലീസും […]

കാസർഗോഡ് ദേശീയ പാതയിൽ മണ്ണിടിച്ചിൽ; ഗതാഗത നിയന്ത്രണം

പൊയിനാച്ചി: കനത്ത മഴയിൽ കാസർഗോഡ് ദേശീയപാതയിൽ തെക്കിലിലും ബേവിഞ്ചയിലും കുന്നിടിഞ്ഞു. ആറുവരിപാതയുടെ നിർമാണം പുരോഗമിക്കുന്ന ഭാഗത്താണ് വ്യഴാഴ്ച രാവിലെ മണ്ണിടിഞ്ഞത്. ഇതേ തുടർന്ന് ചട്ടഞ്ചാൽ-ചെർക്കള ദേശീയ പാതയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കാസർഗോഡേക്കും തിരിച്ചുമുള്ള ബസുകളും ലോറികളും ചട്ടഞ്ചാലിൽ നിന്നും ദേളി റോഡിലൂടെ ചന്ദ്രഗിരി സംസ്ഥാനപാതയിലേക്ക് വഴിതിരിച്ചുവിട്ടു. തെക്കിലിൽ മണ്ണിടിച്ചിൽ പ്രതിരോധിക്കാൻ നിർമ്മിച്ച കോൺക്രീറ്റ് കവചം മഴവെള്ള കുത്തൊഴുക്കിൽ ഒലിച്ചുപോയി. ബേവിഞ്ച സ്റ്റാര്‍നഗറില്‍ മഴവെള്ളം ഒഴുകി 10 മീറ്റര്‍ നീളത്തില്‍ ദേശീയപാതയുടെ കരയിടിഞ്ഞു. താഴെ വലിയ കുഴിയായതിനാല്‍ […]

കെഎസ്ആർടിസി ബസും ടെംപോയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, 14 പേർക്ക് പരുക്ക്

കൊല്ലം: അഞ്ചൽ ആയൂർ പാതയിൽ കൈപ്പള്ളിമുക്ക് ഐസ് പ്ലാന്‍റിനു സമീപം കെഎസ്ആർടിസി ബസും ടെംപോയും കൂട്ടിയിടിച്ച് ഒരു മരണം. ടെംപോ ഡ്രൈവർ വെളിയം സ്വദേശി ഷിബുവാണ് മരിച്ചത്. 14 പേർക്ക് പരുക്കേറ്റു. മുല്ലപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആയൂരിൽ നിന്നും അഞ്ചലിലേക്ക് റബ്ബർ തൈകളുമായി വന്ന ടെംപോയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ടെംപോയുടെ മുൻവശം പൂർണമായും തകർന്നു.

‘തൊണ്ടയിൽ കല്ല് ഇരിക്കുന്നു’; സ്വയം കഴുത്തറുത്ത് മരിച്ചു

കൊച്ചി: പറവൂരിൽ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു. വടക്കേക്കര പാല്യത്തുരുത്ത് കുറുപ്പുപറമ്പിൽ അനിരുദ്ധന്‍റെ മകൻ അഭിലാഷ് (41) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. തന്‍റെ തൊണ്ടയിൽ കല്ല് കുടുങ്ങിയിരിക്കുന്നു എന്ന് പറഞ്ഞ് അഭിഷേക് മൂർച്ചയേറിയ അരിവാൾ ഉപയോഗിച്ച് സ്വയം കഴുത്തറുക്കുകാകയായിരുന്നു. അഭിഷേകിന്‍റെ പിതാവ് തെങ്ങുകയറ്റ തൊഴിലാളിയാണ്. അദ്ദേഹം ഉപയോഗിക്കുന്ന വാളുപയോഗിച്ചാണ് അഭിലാഷ് കഴുത്തറുത്തത്. ഇയാൾ വാളെടുക്കുന്നത് കണ്ട അമ്മ ഭർത്താവിനെ വിളിക്കാനായി പുറത്തേക്ക് പോയപ്പോഴേക്കും അഭിലാഷ് കഴുത്തറുക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അവിവാഹിതനായ ഇയാൾ […]

ഊത്ത് പൊല്ലാപ്പായി; കോതമംഗലം കെഎസ്ആർടിസിയുടെ ബ്രീത്ത് അനലൈസർ പരിശോധന വിവാദത്തിൽ

കോതമംഗലം: കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോയെന്നറിയാന്‍ നടത്തിയ പരിശോധനയില്‍ പണി നല്‍കി ബ്രത്തനലൈസര്‍. പരിശോധനക്ക് വിധേയരായ ജീവനക്കാരെല്ലാം ‘ഫിറ്റ്’ ആണെന്നാണ് ശ്വാസവായുവിലെ ആല്‍ക്കഹോള്‍ സാന്നിധ്യം തിരിച്ചറിയാനുള്ള ഉപകരണം കണ്ടെത്തിയത്. വനിതാജീവനക്കാരെയടക്കം പരിശോധിച്ചപ്പോഴും പരിശോധനയ്‌ക്കെത്തിയ സംഘം ഊതിയപ്പോഴും ഫലം പോസിറ്റീവ് തന്നെ. ബ്രത്തലൈസറിന്‍റെ തകരാര്‍ ആണ് പണിതന്നതെന്നാണ് നിഗമനം.എന്നാല്‍, വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് കോതമംഗലം ഡിപ്പോ അധികൃതര്‍ അറിയിച്ചു. കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ വ്യാഴം രാവിലെയാണ് സംഭവം. ബ്രിത്ത് ആനസൈസർ പരിശോധനയിൽ മദ്യപിക്കാത്തവരുടെയും ഫലം പോസിറ്റീവായി. സംഭവത്തെക്കുറിച്ച് അധികൃതരുടെ വിശദീകരണം […]

സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിട്ട് സമരം ചെയ്യാൻ റേഷൻ ഉടമകളുടെ സംഘടന

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് റേഷൻ കടകൾ അടച്ചിട്ട് സംസ്ഥാന വ്യാപക സമരം നടത്തുമെന്ന് റേഷൻ ഉടമകളുടെ സംഘടന. ജൂലൈ 8, 9 തീയതികളില്‍ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കാനാണ് റേഷൻ വിതരണക്കാരുടെ തീരുമാനം. ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും അടച്ചിട്ട് തിരുവനന്തപുരത്ത് രാപ്പകല്‍ സമരം നടത്തും കേന്ദ്രവും സംസ്ഥാനവും റേഷൻ മേഖലയെ അവഗണിക്കുന്നു, 2018 ലെ റേഷൻ വ്യാപാരി വേതനപാക്കേജ് കാലാനുസൃതമായി പരിഷ്ക്കരിക്കുക, കിറ്റ് കമ്മീഷൻ കോടതി വിധി മാനിച്ചുകൊണ്ട് എല്ലാ വ്യാപാരികൾക്കും നൽകുക, […]

പെരുമ്പാവൂരിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി

പെരുമ്പാവൂർ: പെരുമ്പാവൂർ ഓടക്കാലിയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓടക്കാലി പുളിയാമ്പിള്ളി മുഗൾ നെടുമ്പുറത്ത് വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനിയാണ് മരിച്ചത്. 29 വയസായിരുന്നു പ്രായം. ചാന്ദിനി ഒരു സ്വകാര്യ മൈക്രോ ഫൈനാൻസ് സ്ഥാപനത്തിൽ നിന്ന് പണം വായ്പ എടുത്തിരുന്നുവെന്നാണ് വിവരം. ഇതിന്റെ ഗഡുക്കൾ അടയ്ക്കേണ്ട ദിവസമായിരുന്നു ബുധനാഴ്ച. ഇതിൽ കുടിശ്ശികയും ഉണ്ടായിരുന്നു. ഫൈനാൻസ് സ്ഥാപനത്തിലെ ജീവനക്കാരിൽ ചിലർ ബുധനാഴ്ച ഇവരുടെ വീട്ടിൽ വന്നതായി ബന്ധുക്കളിൽ ചിലർ പറയുന്നുണ്ട്. കുറുപ്പുംപടി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.