ആലുവയിൽ നിന്നും കാണാതായ 3 പെൺകുട്ടികളെയും കണ്ടെത്തി

ആലുവ: ആലുവയിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി. തൃശ്ശൂരിൽ നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്. പെൺകുട്ടികളുമായി പൊലീസ് സംഘം ആലുവയിലേക്ക് തിരിച്ചു. നിർധന പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്നായിരുന്നു പെൺകുട്ടികളെ കാണാതായത്. രാത്രിയാണ് പെൺകുട്ടികൾ ബാഗുമായി പുറത്ത് കടന്നത്. ആലുവ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ആലുവ തോട്ടക്കാട്ടുകരയിലെ സ്ഥാപനത്തിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്. 15, 16, 18 വയസുള്ള കുട്ടികളാണ് രാത്രി പുറത്ത് കടന്നത്. രാത്രി പന്ത്രണ്ടരയോടെ മൂന്ന് പേരും പുറത്തേക്ക് പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ […]

റീൽസെടുക്കുമ്പോൾ 300 അടി താഴ്ചയിലേക്ക് വീണു; വ്ലോഗർക്ക് ദാരുണാന്ത്യം

മുംബൈ: ഇൻഫ്ലുവൻസറും ട്രാവൽ വ്ലോഗറുമായ ആൻവി കാംദാർ (26) വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിന്റെ റീൽസ് ചിത്രീകരിക്കുന്നതിനിടെ ആൻവി 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചൊവാഴ്ച രാവിലെ 10.30 ഓടെയായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പമാണ് ആൻവി എത്തിയത്. റീൽസ് എടുക്കുന്നതിനിടെ ആൻവി കാൽവഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. വെള്ളച്ചാട്ടത്തിനിടയിലെ വിള്ളലിനുള്ളിലേക്കാണ് ആൻവി വീണത്. അപകടം നടന്നയുടനെ പ്രദേശത്തേക്ക് രക്ഷാപ്രവർത്തകർ എത്തി. കോസ്റ്റ്ഗാർഡിന്റെ സഹായവും തേടി. ഇതിനിടെ പ്രദേശത്ത് പെയ്ത കനത്ത മഴ […]

കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം; ബസ് സ്റ്റോപ്പിന് സമീപത്തെ കാർ മാറ്റാൻ ആവശ്യപ്പെട്ടതാണ് മർദനത്തിന്‌ കാരണം

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം. തലയോല പറമ്പ് സ്വദേശി സുബൈറിനാണ് മർദനമേറ്റത്. എറണാകുളം കെഎസ്ആർടിസി ഡിപ്പോ ഡ്രൈവറാണ് സുബൈർ. ബസ് സ്റ്റോപ്പിന് സമീപത്തെ കാർ മാറ്റാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. ഇന്നോവ കാർ ഡ്രൈവറാണ് തന്നെ മർദിച്ചതെന്ന് സുബൈർ പറഞ്ഞു. എറണാകുളത്ത് നിന്ന് കട്ടപ്പനയിലേക്ക് രാവിലെ എട്ടരയ്ക്ക് പുറപ്പെട്ട സർവ്വീസിനിടെയാണ് സംഭവമുണ്ടായത്. തൃപ്പൂണിത്തുറ ജം​ഗ്ഷനിൽ വെച്ച് ഇന്നോവ കാർ മാറ്റാനായി ഹോണടിച്ചു. ഈ സമയം കാറിൽ നിന്നൊരാൾ ​ഗ്ലാസ് താഴ്ത്തി കൈ കൊണ്ട് ആം​ഗ്യം […]

കോതമംഗലം ഇഞ്ചത്തൊട്ടിയിൽ പട്ടാപകലും കാട്ടാനയിറങ്ങി

കോതമംഗലം: ഇഞ്ചത്തൊട്ടിയിൽ പട്ടാപകലും കാട്ടാനയിറങ്ങി. ഭയന്ന് വിറങ്ങലിച്ച് നാട്ടുകാർ. ഗ്രാമവാസികളുടെ ഉറക്കംമാത്രമല്ല,നിത്യജീവിതംതന്നെ കാട്ടാനകളുടെ വിളയാട്ടംമൂലം പ്രതിസന്ധിയിരിക്കുകയാണ്.ആനകള്‍ വനത്തിലെന്നപോലെ നാട്ടിലും വിഹരിക്കുന്നകാഴ്ചയാണ് ഇവിടെ കാണാനാകുക.മറ്റ് പലയിടങ്ങളിലും രാത്രിമാത്രമാണ് ആനയെ ഭയപ്പെടേണ്ടതെങ്കില്‍ ഇഞ്ചത്തൊട്ടിയിൽ പകലും സ്ഥിതി സമാനമാണ്.വൈകുന്നേരംമുതല്‍ ആനകള്‍ ഒറ്റക്കോ കൂട്ടമായോ വനത്തിന് പുറത്തിറങ്ങും.പിന്നെ റബ്ബര്‍തോട്ടങ്ങളിലും കൃഷിയിടങ്ങളിലുമാണ് ഇവയുടെ സാന്നിദ്ധ്യം. രാത്രിയില്‍ വീടിന് പുറത്തിറങ്ങാന്‍പോലും ആനയെ ഭയക്കണം.പകല്‍സമയത്ത് റോഡിലൂടെയുള്ള യാത്രയും അത്ര സുരക്ഷിതമല്ല.നാട്ടിലിറങ്ങുന്ന ആനകളെ തുരത്താന്‍ വനപാലകര്‍ എത്താറുണ്ട്.നാട്ടുകാരും കൂടെ പങ്കു ചേരും.ഓരോ ദിവസവും ഇതുതന്നെ ആവര്‍ത്തിക്കുകയാണ്.കാട്ടാനകളെ പ്രതിരോധിക്കാന്‍ കഴിയുന്ന ശക്തമായ […]

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 2 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ടു ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടും തുടരുകയാണ്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കനത്തമഴയുടെ പശ്ചാത്തലത്തിൽ ഇന്ന് വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും വിലങ്ങാടുള്ള സ്കൂളുകൾക്കും […]

16 വയസുകാരിയെ പീഡിപ്പിച്ചു; പൊലീസുകാരൻ അറസ്റ്റിൽ

പാലക്കാട്: 16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ പോസ്കോ കേസിൽ അറസ്റ്റിൽ. പുതുശേരി കൊളയക്കോട് സ്വദേശിയും മലപ്പുറം അരീക്കോട് ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറുമായ അജീഷിനെയാണ് (28) കസബ പൊലീസ് അറസ്റ്റു ചെയ്തത്. മുട്ടിക്കുളങ്ങര ക്യാംപിലെ ഉദ്യോഗസ്ഥനാണ് ഇയാൾ. പാലക്കാട് സ്വദേശിയും ബന്ധുവുമായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലണ് കേസ്. ഇയാളുടെ പേരിൽ മുൻപും സമാനമായ ആരോപണങ്ങളുണ്ട്. പരാതി നൽകാത്തതിനാൽ അന്വേഷണം ഉണ്ടായില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദൻ ഡോ. എം എസ്‌ വല്യത്താൻ അന്തരിച്ചു

തിരുവനന്തപുരം: ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദൻ ഡോ. എം എസ്‌ വല്യത്താൻ (90) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സ്ഥാപകനും സ്ഥാപക ഡയറക്ടറുമായിരുന്നു. മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയുമായിരുന്നു.  മണിപ്പാലിൽ വെച്ചാണ് അന്ത്യം. രാജ്യം പത്മശ്രീയും പത്മ വിഭൂഷനും നൽകി ആദരിച്ച ഹൃദയശസ്ത്രക്രിയാ വിദഗ്ദനാണ് വിട പറഞ്ഞത്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലൂടെയാണ് അദ്ദേഹം മലയാളികൾക്കിടയിൽ സുപരിചിതനായത്.  ഹൃദയ ശസ്ത്രക്രിയാ മേഖലയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരീക്ഷണങ്ങളിലെ വിജയം ഇന്ത്യയിൽ തന്നെ ഹൃദയ ശസ്ത്രക്രിയാ […]

വാഷിങ് മെഷീനകത്ത് മൂര്‍ഖന്‍കുഞ്ഞ്

തളിപ്പറമ്പ്: കേടായ വാഷിങ് മെഷീൻ ടെക്നിഷ്യൻ എത്തി നന്നാക്കിയ ശേഷം ഒരു തവണ പ്രവർത്തിപ്പിച്ചപ്പോൾ ഉള്ളിൽ വീണത് ഉഗ്രനൊരു മൂർഖൻ പാമ്പിന്റെ കുഞ്ഞ്. കുഞ്ഞാണെങ്കിലും പത്തി വിരിച്ചാടി നിൽക്കുന്ന മൂർഖനെ കണ്ട് ഭയന്ന വീട്ടുകാർ ഉടൻ തന്നെ മെഷീൻ അടച്ച് വച്ച് വന്യജീവി സംരക്ഷകന്റെ സഹായം തേടി. പൂക്കോത്ത്തെരു മുണ്ടേൻകാവിന് സമീപം പി.വി.ബാബുവിന്റെ വീട്ടിലെ വാഷിങ് മെഷീനിലാണ് ഇന്നലെ മൂർഖൻ പാമ്പ് പ്രത്യക്ഷപ്പെട്ടത്. കേടായിരുന്ന മെഷീൻ ടെക്നിഷ്യൻ നന്നാക്കിയ ശേഷം ഒരു തവണ കറക്കിയപ്പോഴാണ് ഉള്ളിലെവിടെയോ നിന്ന് മൂർഖൻ […]

പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദൻ ഡോ. എം എസ്‌ വല്യത്താൻ അന്തരിച്ചു

തിരുവനന്തപുരം: ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദൻ ഡോ. എം എസ്‌ വല്യത്താൻ (90) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സ്ഥാപകനും സ്ഥാപക ഡയറക്ടറുമായിരുന്നു. മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയുമായിരുന്നു.  മണിപ്പാലിൽ വെച്ചാണ് അന്ത്യം. രാജ്യം പത്മശ്രീയും പത്മ വിഭൂഷനും നൽകി ആദരിച്ച ഹൃദയശസ്ത്രക്രിയാ വിദഗ്ദനാണ് വിട പറഞ്ഞത്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലൂടെയാണ് അദ്ദേഹം മലയാളികൾക്കിടയിൽ സുപരിചിതനായത്.  ഹൃദയ ശസ്ത്രക്രിയാ മേഖലയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരീക്ഷണങ്ങളിലെ വിജയം ഇന്ത്യയിൽ തന്നെ ഹൃദയ ശസ്ത്രക്രിയാ […]

ആലുവയിൽ 3 പെൺകുട്ടികളെ കാണാതായി

ആലുവ: ആലുവയിൽ മൂന്ന് പെൺകുട്ടികളെ കാണാതായതായി . ഇന്ന് പുലർച്ചെ ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്. പ്രായ പൂർത്തി ആകാത്ത കുട്ടികളെയാണ് കാണാതായിട്ടുള്ളത്. 15,16,18 വയസ്സ് പ്രായമുള്ളവരാണ് കുട്ടികൾ. സംഭവത്തിൽ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

തൃശൂരിൽ റോജി, കണ്ണൂരിൽ സുധാകരൻ, കോർപറേഷനുകൾ പിടിക്കാൻ ഒരുങ്ങി കോൺഗ്രസ്

കൊച്ചി: വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപറേഷനുകളുടെ ഭരണം പിടിക്കാൻ സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ കോൺഗ്രസ് രംഗത്തിറക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് കൊച്ചിയിലും എഐസിസി പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയ്ക്കു കോഴിക്കോട്ടും കെപിസിസി പ്രസിഡന്റ് കെ.സുധാകരനു കണ്ണൂരിലും ചുമതല നൽകി. തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിക്കാനുള്ള ചുമതല എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥിനെയും തൃശൂർ എഐസിസി സെക്രട്ടറി റോജി എം.ജോണിനെയും ഏൽപിച്ചു. കൊല്ലത്തു രാഷ്ട്രീയകാര്യ സമിതിയംഗം വി.എസ്.ശിവകുമാറിനാണു ചുമതല. 2 ദിവസമായി വയനാട്ടിൽ ചേർന്ന നേതൃക്യാംപിലാണു തീരുമാനം. നിലവിൽ കണ്ണൂർ […]

മഹാഗണിത്തോട്ടം മൂന്ന് ദിവസം അടച്ചിടും

കാലടി: അതിശക്തമായ മഴയും, കാറ്റും മൂലമുള്ള പ്രതികൂലകാലാവസ്ഥയെ തുടർന്ന് മലയാറ്റൂർ മഹാഗണിത്തോട്ടം ഇക്കോ ടൂറിസം കേന്ദ്രം അടുത്ത മൂന്ന് ദിവസങ്ങളിൽ (18, 19, 20) അടച്ചിടുമെന്ന് മലയാറ്റൂർ എഫ്ഡിഎ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

ദുരന്തമഴ തുടരുന്നു; സംസ്ഥാനത്ത് 9 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒൻപത് പേര്‍ ഇന്ന് മാത്രം മഴക്കെടുതിയിൽ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് യാത്രക്കാരി മരിച്ചു. പാലക്കാട് വീട് ഇടിഞ്ഞുവീണ് കിടപ്പുരോഗിയായ അമ്മയും മകനും മരിച്ചു. […]

ദീപിക തോമസ് അന്തരിച്ചു

കാലടി: കാലടിയിലെ മുതിർന്ന പത്രപ്രവർത്തകൻ  തോമസ് ( 76, ദീപിക തോമസ് ) അന്തരിച്ചു. കാലടി കൈപ്പട്ടൂർ സ്വദേശിയാണ്. പത്രത്തിൻ്റെ പേരോട് കൂടി അറിയപ്പെടുന്ന അപൂർവ്വം ആളുകളിൽ ഒരാളാണ് തോമസ്. 40 വർഷത്തോളം മാധ്യമരംഗത്ത് സജീവമായിരുന്നു തോമസ്. കാലടിയുടെ വികസന പ്രവർത്തനങ്ങൾക്ക് ഇദ്ദേഹത്തിൻ്റെ ലേഖനങ്ങളും, പ്രത്യേക വാർത്തകളും പുതിയ കാഴ്ച്ചപ്പാടിന് വഴിയൊരുക്കി. വളരെ ശ്രദ്ധേയമായ ഒട്ടനവധി വാർത്തകൾ തോമസിലൂടെ ദീപിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കാലടി പ്രസ് ക്ലബ്ബ് തോമസിനെ ആദരിച്ചിരുന്നു. മന്ത്രി കെ.രാജനാണ് പ്രസ് ക്ലബ്ബിൻ്റെ […]

കുളിക്കാനിറങ്ങിയതിനു പിന്നാലെ ജലനിരപ്പ് ഉയര്‍ന്നു; ചിറ്റൂർ പുഴയുടെ നടുവിൽ കുടുങ്ങിയ 4 പേരെയും രക്ഷപ്പെടുത്തി

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ പുഴയിൽ കുടുങ്ങിയ 4 പേരെ കരയ്ക്കെത്തിച്ചു. പുഴയിൽ കുളിക്കാനിറങ്ങിയ 2 യുവാക്കളേയും വയോധികരായ സ്ത്രീയേയും പുരുഷനേയും ഫയർഫോഴ്സ് സംഘം കരയ്ക്കെത്തിച്ചൂ. ‌ ഇവർ മൈസൂർ സ്വദേശികളാണ്.മൂലത്തറ റെഗുലേറ്റർ തുറന്നതോടെയാണ് ചിറ്റൂർ പുഴയിൽ വെള്ളം ഉയർന്നത്. ഇതോടെ നാലുപേരും പുഴയുടെ നടുക്കുള്ള പാറയിൽ കുടുങ്ങുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാ സേനയും ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. . ലൈഫ് ജാക്കറ്റുകൾ ധരിപ്പിച്ച് 4 പേരെയും കരയ്ക്കെത്തിച്ചത്. മന്ത്രി കെ.കൃഷ്ണൻകുട്ടി സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ രോഗിക്ക് പിന്നാലെ ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജിൽ രോഗിക്ക് പിന്നാലെ ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി. അത്യാഹിത വിഭാഗത്തിൽ നിന്നും സിടി സ്കാനിലേക്ക് പോകുന്ന ലിഫ്റ്റിലാണ് ഡോക്ടറും രോഗിയും കുടുങ്ങിയത്. തുടർന്ന് ഡോക്ടര്‍ ലിഫ്റ്റിലെ അലാറം മുഴക്കുകയും ഫോണില്‍ വിളിക്കുകയും ചെയ്തു. ഇതോടെ ബന്ധപ്പെട്ട ജീവനക്കാരെത്തി ലിഫ്റ്റില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചു. ഏതാണ്ട് അരമണിക്കൂറോളം ഇവര്‍ ലിഫ്റ്റില്‍ കുടുങ്ങി. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ കഴിഞ്ഞ ശനിയാഴ്ച ലിഫ്റ്റിൽ കുരുങ്ങിയ രോഗിയെ തിങ്കളാഴ്ച പുലർച്ചെയാണ് കണ്ടെത്തി പുറത്തേക്ക് എത്തിച്ചത്. 48 മണിക്കൂറോളമാ‍ണ് ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ […]

കനത്ത മഴ: ഇല്ലിക്കൽകല്ല് അടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം ജൂലൈ 18 വരെ നിരോധിച്ചതായി കോട്ടയം ജില്ലാ കളക്റ്റർ. ഈരാറ്റുപേട്ട – വാഗമൺ റോഡിൽ രാത്രികാല യാത്രയും നിരോധിച്ചിട്ടുണ്ട്. ജില്ലയിലെ ഖനനപ്രവർത്തനങ്ങൾ നിരോധിച്ചു ജൂലൈ 25 വരെ നിരോധിച്ചതായും കളക്റ്റർ വ്യക്തമാക്കി.  

കർക്കിടക മാസ പൂജക്കായി ശബരിമല ക്ഷേത്രനട തുറന്നു

പത്തനംതിട്ട: കർക്കിടക മാസ പൂജക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് നട തുറന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ഉപദേവതാ നടകളിൽ ദീപം തെളിയിച്ച് ആഴിയിൽ അ​ഗ്നി പകർന്നതിന് ശേഷമാണ് ഭക്തരെ ദർശനത്തിന് അനുവദിക്കുന്നത്. 20-ന് രാത്രി 10 മണിക്കാണ് നട അടയ്‌ക്കുന്നത്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത തീർത്ഥാടകർക്ക് ദർശനം നടത്താം.ശബരിമല കർക്കിടകമാസ പൂജയോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയും കാറ്റും; നേര്യമംഗലത്ത് വീട് പൂർണമായും തകർന്നു

കോതമംഗലം : കിഴക്കൻ മേഖലയിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്. നേര്യമംഗലം കഞ്ഞിരവേലിയിൽ വേട്ടിപ്ലാവിൽ അനീഷിന്‍റെ വീട് കനത്ത മഴയെ തുടർന്ന് പൂർണമായും നശിച്ചു. വീട്ടിൽ ഉണ്ടായിരുന്നവർ നിസാര പരുക്കുകളോടെ രക്ഷപെട്ടു. കൊച്ചി- ധനുഷ് കോടി ദേശീയപാതയിൽ കരടി പാറയ്ക്ക് സമീപം വൻമരം കടപുഴകി വീണും മണ്ണിടിഞ്ഞും ഗതാഗതം തടസപ്പെട്ടു . മുന്നാർ – മറയൂർ റൂട്ടിലും,മുന്നാർ -വടവട റോഡിലും മണ്ണിടിച്ചിൽ ഉണ്ട്.

ജമ്മുവിൽ ഭീകരാക്രമണം; 4 സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുവിൽ ഉണ്ടായ ഭീകരാക്രമണത്തിൽ 4 സൈനികർക്ക് വീരമൃത്യു. ഒരു ഓഫീസർ ഉൾപ്പെടെയാണ് മരിച്ചത്. ജമ്മുവിലെ ദോഡ ജില്ലയിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. തിങ്കളാഴ്ച വൈകിട്ടാണ് സൈനികരും ഭീകരരുമായി ഏറ്റുമുട്ടൽ ആരംഭിച്ചത്. 5 സൈനികർക്ക് ​ഗുരുതരമായി പരുക്കേറ്റിരുന്നു. അതിനിടെ ആക്രമണത്തിനിടെ രക്ഷപ്പെട്ട ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുകയാണ്. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യവും ജമ്മു പൊലീസും സംയുക്ത തിരച്ചിൽ ആരംഭിച്ചത്. പിന്നാലെയാണ് ദോഡ ജില്ലയിലെ ദസ്സ ഭാ​ഗത്ത് ഏറ്റുമുട്ടലുണ്ടായത്.