ന്യൂഡല്‍ഹി: ഇന്ത്യയിലെ ഓരോ പൗരനും തുല്യരാണെന്നും എല്ലാവര്‍ക്കും ഒരേ അവസരവും അവകാശവും കടമയുമാണ് ഉള്ളതെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു. ജാതി, വംശം, ഭാഷ എന്നീ നിലകളിലുള്ള വ്യക്തിത്വങ്ങളെക്കാള്‍ മുകളിലാണ് ഓരോരുത്തര്‍ക്കും ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലുള്ള വ്യക്തിത്വമെന്നും രാഷ്ട്രപതി പറഞ്ഞു. 77-ാം സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഇന്ന് രാജ്യത്തിന്റെ വികസനത്തിനായി എല്ലാ മേഖലകളിലും സ്ത്രീകള്‍ പങ്കാളികളാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അങ്ങനെയൊരു കാര്യം ചിന്തിക്കാന്‍കൂടി കഴിയില്ലായിരുന്നു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് രാജ്യത്ത് […]
കുർബാന തർക്കം: പോപ്പിൻറെ പ്രതിനിധിയെ തടഞ്ഞു
കൊച്ചി: കുർബാന തർക്കവുമായി ബന്ധപ്പെട്ട പ്രതിഷേധം ശക്തമായിരിക്കുന്നതിനിടെ കേരളത്തിലെത്തിയ മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ എറണാകുളം സെന്റ് മേരിസ് ബസലിക്കയിൽ പ്രാർത്ഥനക്ക് എത്തി. വിവരമറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാരായ വിശ്വാസികൾ ആർച്ച് ബിഷപ്പിനെ തടഞ്ഞു.ആർച്ച് ബിഷപ്പിന് നേരെ കുപ്പിയേറിയുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന വൻ പൊലീസ് സന്നാഹം പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കി ആർച്ച് ബിഷപ്പിനെ സെന്റ് മേരീസ് ബസിലിക്കയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാർ പൊലീസിനെതിരെയും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. എകീകൃത കുർബാന വിഷയമാണ് വലിയ പ്രതിഷേധത്തിന് കാരണമായത്. […]
ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: വൈക്കത്ത് ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈക്കം മറവൻന്തുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനിൽ നടേശൻ, ഭാര്യ സിനിമോൾ എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നടേശന് 48 ഉം സിനിമോൾക്ക് 43 ഉം വയസായിരുന്നു പ്രായം. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നടക്കമുള്ള സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കിയതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് വർഷം മുമ്പ് കെഎസ്ആർടിസിയിൽ എം പാനൽ ജീവനക്കാരനായിരുന്നു നടേശൻ. […]
അന്ധനായ അധ്യാപകനെ അപമാനിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
എറണാകുളം: മഹാരാജാസ് കോളേജില്‍ അന്ധനായ അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കം ആറ് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാര്‍ത്ഥികള്‍ അപമാനിച്ചത്. ക്ലാസ് നടക്കുമ്പോള്‍ കളിച്ചും ചിരിച്ചും അനുവാദമില്ലാതെ പ്രവേശിക്കുകയും ചെയ്തു. ഇവ വീഡിയോയായി ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിലാണ് കോളേജിന്റെ നടപടി. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ സങ്കടകരവും പ്രതിഷേധാര്‍ഹവുമാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പറഞ്ഞു. കാഴ്ച്ച പരിമിതിയുള്ള അധ്യാപകന്‍ ക്ലാസെടുത്ത് […]
തിരുപ്പതിയിൽ വീണ്ടും പുലിയിറങ്ങി
ചെന്നൈ: തിരുപ്പതിയിൽ വീണ്ടും പുലിയിറങ്ങി. ഇന്ന് രാവിലെ 11 മണിയോടെയാണ് തിരുപ്പതിയിലെ കാനനപാതയിൽ പുലിയെ കണ്ടത്. തീർഥാടനപാതയിലുള്ള ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തിന് സമീപമുള്ള നടപ്പാതയിലൂടെ പോയവരാണ് പുലിയെ കണ്ടത്. തീർഥാടകർ ബഹളം വച്ചതിനെത്തുടർന്ന് പുലി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ അലിപിരി വാക്ക് വേയിലെ ഏഴാം മൈലിലെ കെണിയിൽ ഒരു പുലി കുടുങ്ങിയിരുന്നു. സ്ഥലത്ത് വീണ്ടും മറ്റൊരു പുലിയെ കണ്ടതോടെ തീർഥാടകർ ഭീതിയിലാണ്. കഴിഞ്ഞ ദിവസം ആറ് വയസ്സുകാരിയെ പുലി കടിച്ചു കൊന്നിരുന്നു. തുടർന്നുണ്ടായ അന്വേഷണത്തെ […]
പുതുപ്പള്ളിയില്‍ ജി ലിജിന്‍ ലാല്‍ ബിജെപി സ്ഥാനാർത്ഥി
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി ലിജിൻ ലാലിനെ പ്രഖ്യാപിച്ചു. ബിജെപി കോട്ടയം ജില്ലാ സെക്രട്ടറിയാണ് ലിജിൻ ലാൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്നു ലിജിൻ സംസ്ഥാന നേതൃത്വം നൽകിയ പട്ടികയിൽ നിന്നും കേന്ദ്ര നേതൃത്വമാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.ലിജിൻ ലാൽ, പുതുപ്പള്ളി മണ്ഡലം ബിജെപി പ്രസിഡന്‍റ് മഞ്ജു പ്രദീപ് എന്നീ പേരുകളാണ് പരിഗണിച്ചിരുന്നത്. ബിജെപി മുൻ ജില്ലാ അധ്യക്ഷൻ എൻ.ഹരിയുടെ പേര് പരിഗണിച്ചിരുന്നെങ്കിലും മൽസരിക്കാനില്ലെന്ന നിലപാട് ഹരി സ്വീകരിച്ചിരിക്കുന്നത്.
കേരളത്തിൽ നിന്ന് 10 പേർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ
ദില്ലി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 10 പേർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ ലഭിച്ചിരിക്കുന്നത്. 954 പൊലീസുകാർക്കാണ് ഇത്തവണ രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചിരിക്കുന്നത്. വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചിരിക്കുന്നത് എസ് പി ആർ മഹേഷിനാണ്. എസ് പി സോണി ഉമ്മൻ കോശി, ഡിവൈഎസ്പി സി ആർ സന്തോഷ്, സിഐ ജി ആർ അജീഷ്, എഎസ്ഐ ആർ ജയശങ്കർ, എഎസ്ഐ ശ്രീകുമാർ, എൻ ഗണേഷ് കുമാർ, പി കെ സത്യൻ, എൻഎസ് രാജഗോപാൽ, എം ബിജു […]
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം: ഏഴ് മരണം
ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിൽ മേഘവിസ്ഫോടനം. സോളനിലെ കാണ്ഡഘട്ട് സബ്ഡിവിഷനി സ്ഥിതി ചെയ്യുന്ന മാംലിഗിലെ ധയാവാല ഗ്രാമത്തിലാണ് മേഘസ്‌ഫോടനം ഉണ്ടായത്. ഏഴു പേർ മരിച്ചതായി അധികൃതർ അറിയിച്ചു. അതേസമയം മഴയിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടമാണ് ഹിമാചൽ പ്രദേശിൽ ഉണ്ടായിരിക്കുന്നത്. മാംലിഗിലെ ധയാവാല ഗ്രാമത്തിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ വീടുകളും ഗോശാലയും ഒലിച്ചുപോയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മേഘവിസ്ഫോടനത്തിൽ നിരവധി പേരെ കാണാതായി. ആറ് പേരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ട്. സംഭവത്തിൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു അനുശോചനം […]
ആൺസുഹൃത്തിനെ അറസ്റ്റ് ചെയ്തു; പൊലീസിന് നേരെ അതിക്രമവുമായി പെൺകുട്ടി
കോട്ടയം ∙ സുഹൃത്തിനെ പിടികൂടിയതിന്റെ പേരിൽ പൊലീസിനു നേരെ പെൺകുട്ടിയുടെ അതിക്രമം. ശനിയാഴ്ച തൃക്കൊടിത്താനം കൈലാത്തുപടിക്കു സമീപമാണു സംഭവം. ഗോശാലപ്പറമ്പിൽ വിഷ്ണുവിനെ (19) അറസ്റ്റ് ചെയ്തതിനെത്തുടർന്നാണു സംഭവം. യുവാവിന്റെ വീട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കണ്ടതായി തൃക്കൊടിത്താനം പൊലീസിനു വിവരം ലഭിച്ചിരുന്നു. പൊലീസെത്തി വിഷ്ണുവിനെ അറസ്റ്റ് ചെയ്തു. വിഷ്ണുവിനെ ജീപ്പിൽ നിന്ന് ഇറക്കിവിടണമെന്നാവശ്യപ്പെട്ട് പെൺകുട്ടി അതിക്രമം നടത്തുകയായിരുന്നുവെന്ന് എസ്എച്ച്ഒ ജി.അനൂപ് പറഞ്ഞു. ഡോറിനിടയിൽപെട്ട് സിപിഒ ശെൽവരാജിന്റെ കൈക്കു പരുക്കേറ്റു. വിഷ്ണുവിനെ റിമാൻഡ് ചെയ്തു. പെൺകുട്ടിയെ അഭയകേന്ദ്രത്തിലേക്കു മാറ്റി.
തിരുപ്പതിയിൽ ആറ് വയസ്സുകാരിയെ കടിച്ച് കൊന്ന പുലി കെണിയിലായി
ബംഗ്ലൂരു : തിരുപ്പതിയിൽ തീർത്ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെ കടിച്ച് കൊന്ന പുലി കെണിയിലായി. കുട്ടി ആക്രമിക്കപ്പെട്ട അലിപിരി വാക്ക് വെയിൽ ഏഴാം മൈലിന് അടുത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ആദ്യം പുലി കടിച്ചുകൊന്നുവെന്നായിരുന്നു പുറത്ത് വന്ന വിവരമെങ്കിലും പിന്നീട് കുട്ടിയെ ആക്രമിച്ചത് കരടിയാണോ എന്ന സംശയമുണ്ടായിരുന്നു. എന്നാൽ പുലി തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ആന്ധ്ര സ്വദേശി ലക്ഷിത എന്ന ആറ് വയസുകാരിയെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് അലിപിരി വാക്ക് വേയിൽ വെച്ച് അച്ഛനമ്മമാർക്കൊപ്പം […]
സ്വാതന്ത്ര്യദിനാഘോഷം; ഡൽഹിയിൽ സുരക്ഷ ശക്തമാക്കി
ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ മണിപ്പുരിലെ കുക്കി, മെയ്തെയ് വിഭാഗത്തിലെ അംഗങ്ങളുടെ പ്രതിഷേധമുണ്ടായേക്കാമെന്ന കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്നു ദേശീയ തലസ്ഥാനത്തു സുരക്ഷ ശക്തമാക്കി. ഡ്രോണുകളെ ഉൾപ്പെടെ നിരീക്ഷണത്തിനായി വിന്യസിച്ചിട്ടുണ്ട്. നാളെ രാവിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിവർണ പതാക ഉയർത്തുമ്പോൾ പ്രതിഷേധ മുദ്രാവാക്യം മുഴക്കാനും പ്ലക്കാർഡ് ഉയർത്താനും സാധ്യതയുണ്ടെന്നാണു രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ജി 20 സമ്മേളനം അടുത്തിരിക്കെ, സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടയിൽ പ്രതിഷേധമുണ്ടായാൽ അതു വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നു സുരക്ഷാ അവലോകനയോഗത്തിൽ ഉദ്യോഗസ്ഥർ വിലയിരുത്തി. 2021 മാർച്ചിൽ ആരംഭിച്ച ‘ആസാദി […]
ചെടിച്ചട്ടിയിൽ കഞ്ചാവ് തൈകൾ നട്ടു വളർത്തി, ഐടി ജീവനക്കാരൻ അറസ്റ്റിൽ
തൃപ്പൂണിത്തുറ: ചെടിച്ചട്ടിയിൽ കഞ്ചാവ് തൈകൾ നട്ടു വളർത്തിയ ഐടി ജീവനക്കാരനെ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പുറക്കാട് പഴങ്ങനാട് പ്രഗീത് ഭവനിൽ പ്രഗീതിനെയാണ് (39) അറസ്റ്റ് ചെയ്തത്. എസ്എൻ ജംക്‌ഷനു സമീപം വാടകയ്ക്കു താമസിക്കുന്ന വീട്ടിലാണ് പ്രതി 2 കഞ്ചാവ് തൈകൾ വളർത്തിയത്. ഇവിടെ നിന്ന് 7 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഹിൽപാലസ് പൊലീസ് ഇൻസ്പെക്ടർ പി.എച്ച് സമീഷ്, എസ്ഐ വി.ആർ. രേഷ്മ, എഎസ്ഐ സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബൈജു, പോൾ മൈക്കിൾ, […]
ചതുപ്പിൽനിന്നു ലഭിച്ച മൃതദേഹം പെൺകുഞ്ഞിന്റേത്: കൊലപാതകമല്ലന്ന് നിഗമനം
തിരുവല്ല: വളഞ്ഞവട്ടം ജംക്‌ഷനു സമീപത്തെ ചതുപ്പിൽനിന്നു ശനിയാഴ്ച വൈകിട്ട് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത തുടരുന്നു. ഫൊറൻസിക് സംഘം നടത്തിയ പരിശോധനയിൽ മൃതദേഹം എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിന്റേതാണെന്ന് തിരിച്ചറിഞ്ഞു. കൊലപാതകമല്ലെന്നാണ് പ്രാഥമിക നിഗമനം. മരിച്ചശേഷം കുട്ടിയെ ഉപേക്ഷിച്ചതാകാമെന്നു കരുതുന്നു. മൃതദേഹത്തിന് ഏകദേശം 5 ദിവസം പഴക്കം വരുമെന്ന് പുളിക്കീഴ് പൊലീസ് പറഞ്ഞു. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച മൃതദേഹം ഉച്ചയോടെ പോസ്റ്റ്മോർട്ടം ചെയ്തു. മൃതദേഹത്തിന്റെ അരയിൽ കറുത്ത ചരട് ഉണ്ട്. കമിഴ്ന്നു […]
മുഖ്യമന്ത്രിയുടെ മകൾ പണം കൈപ്പറ്റിയെന്ന കണ്ടെത്തൽ ഗൗരവതരം; ഗവർണർ
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ മകൾ ടി.വീണ സ്വകാര്യ കരിമണൽ കമ്പനിയിൽനിന്നു പണം കൈപ്പറ്റിയെന്ന ആദായനികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ പരിശോധിക്കുമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. മാധ്യമവാർത്തകളിൽനിന്നുള്ള അറിവേ ഇക്കാര്യത്തിലുള്ളൂ. അറിഞ്ഞിടത്തോളം ഗൗരവമുള്ള കാര്യമാണ്. ആരോപണങ്ങളല്ല, ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകളാണു പുറത്തു വന്നതെന്നാണു വിവരം. എന്താണു സംഭവിച്ചതെന്നു വ്യക്തമായി മനസ്സിലാക്കണം. മുഖ്യമന്ത്രിയിൽ നിന്നു വിശദീകരണം തേടേണ്ടതുണ്ടോയെന്ന് അതിനുശേഷം തീരുമാനിക്കുമെന്നും പറഞ്ഞു. അതേസമയം, രാജ്ഭവനിൽ ഇതു സംബന്ധിച്ച് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാൽ […]
വയലിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിഞ്ഞു
കോഴിക്കോട്: കൊയിലാണ്ടിയിലെ വയലിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിഞ്ഞു. വൈപ്പിൻ സ്വദേശി രാജീവിന്‍റേതാണ് മൃതദേഹം. പെയിന്‍റിങ് തൊഴിലാളിയായ ഇയാളെ കഴിഞ്ഞ ഒരാഴ്ചയായിട്ട് കാണാനില്ലായിരുന്നു. ഭാര്യയാണ് മൃതദേഹ ഭാഗങ്ങൾ തിരിച്ചറിഞ്ഞത്. എന്നാൽ മരണകാരണം വ്യക്തമല്ല. ഫൊറൻസിക് പരിശോധനയ്ക്കു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഊരള്ളൂർ നടുവണ്ണൂരിലെ വയലിനോട് ചേർന്നാണ് മൃതദേഹത്തിന്‍റെ ഭാഗങ്ങൾ കണ്ടെത്തിയത്. രാവിലെ നാട്ടുകാരാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് പൊലിസിനെ വിവരമറിയിച്ചത്. പിന്നീട് പൊലീസും ഫോറൻസിക് വിഭാഗവും ചേർന്ന് ഡ്രോൺ […]
വല്ലംകടവ്-പാറപ്പുറം പാലം ഉദ്ഘാടനം 24-ന്
കാലടി: പെരുമ്പാവൂർ-ആലുവ മണ്ഡലങ്ങളെ ബന്ധിപ്പിച്ച് നിർമിച്ച വല്ലംകടവ്-പാറപ്പുറം പാലം യാഥാർഥ്യമാവുന്നു. 23 കോടി ചെലവിട്ടാണ് പെരിയാറിന് കുറുകെ പാലം നിർമിച്ചത്. 24-ന് 10-ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. അറിയിച്ചു. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഭരണാനുമതി ലഭിച്ച പാലത്തിന്റെ നിർമാണം 2016-ൽ തുടങ്ങിയെങ്കിലും 2018-ലെ വെള്ളപ്പൊക്കത്തിൽ പണികൾ മുടങ്ങി. പഴയ കരാറുകാരനെ മാറ്റി പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് വീണ്ടും ടെൻഡർ ചെയ്തു. ടെൻഡർ തുകയെക്കാൾ കൂടുതൽ തുക […]
കുളത്തിൽ വീണ പന്ത് എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥി മുങ്ങി മരിച്ചു
അങ്കമാലി: കൂട്ടുകാരോടൊത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ കുളത്തിൽ വീണ പന്ത് എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥി മുങ്ങി മരിച്ചു. പീച്ചാനിക്കാട് മുന്നൂർപ്പിള്ളി വീട്ടിൽ അഭിനവ് രവിയാണ് മരിച്ചത്. പതിമൂന്നു വയസ്സ് ആയിരുന്നു. കൊരട്ടി എൽഎഫ് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. കറുകുറ്റി പതിനഞ്ചാം വാർഡിൽ ഉപയോഗ ശൂന്യമായി കിടന്ന പാറക്കുളത്തിലാണ് അപകടം ഉണ്ടായത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു അപകടം. ക്രിക്കറ്റ് കളിക്കുന്നതിനിടെ കുളത്തിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടി അബദ്ധത്തിൽ കുളത്തിലേക്ക് വീണത്. മറ്റു കുട്ടികൾ […]
മലപ്പുറത്ത് നാലിടങ്ങളില്‍ എന്‍ഐഎ പരിശോധന
മലപ്പുറത്ത് എന്‍ഐഎ പരിശോധന. പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ വീടുകളിലാണ് എന്‍ഐഎ പരിശോധന. നാലിടങ്ങളിലാണ് പരിശോധന നടക്കുന്നത്. വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടി, താനൂർ നിറമരുതൂർ ചോലയിൽ ഹനീഫ ,രാങ്ങാട്ടൂർ പടിക്കാപ്പറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിലാണ് പരിശോധന. നാലിടങ്ങളിലും ഒരേ സമയത്താണ് പരിശോധന തുടങ്ങിയത്. ഈ മാസം ആദ്യം മലപ്പുറം മഞ്ചേരിയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പരിശീലനകേന്ദ്രം എന്‍ഐഎ കണ്ടുകെട്ടിയിരുന്നു. കേരളത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ പരിശീലന കേന്ദ്രങ്ങളിലൊന്നായ മഞ്ചേരി ഗ്രീന്‍വാലിയാണ് […]
ഓണക്കാലമായിട്ടും ശമ്പളമില്ല; ബസ് കഴുകി കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധം
കണിയാപുരം: ഓണക്കാലമായിട്ടും കെ.എസ്.ആർ.ടി.സി.യിൽ ജൂലായ് മാസത്തെ ശമ്പളം വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ എ.ഐ.ടി.യു.സി.യുടെ നേതൃത്വത്തിൽ കണിയാപുരം ഡിപ്പോയിൽ ബസ് കഴുകി പ്രതിഷേധിച്ചു. യൂണിയന്റെ നോർത്ത് ജില്ലാ സെക്രട്ടറി രാജേഷ് ചെമ്പഴന്തി, ജില്ലാ വൈസ് പ്രസിഡന്റ് എസ്.ഗിരീഷ് കുമാർ, യൂണിറ്റ് പ്രസിഡൻറ് എ.എസ്.സുനിൽ, ഓർഗനൈസിങ് സെക്രട്ടറി ആർ.എസ്.രഞ്ജു, എസ്.എൻ.സഫീർ എന്നിവർ പങ്കെടുത്തു. ഡിപ്പോയിൽ കിടന്ന ബസുകളും ഡിപ്പോയിൽ വന്നുകയറിപ്പോകുന്ന ബസുകളും കഴുകിയാണ് പ്രതിഷേധിച്ചത്.
‘വീയപുരം ചുണ്ടൻ’ ജലരാജാവ്
ആലപ്പുഴ: ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിൽ നെഹ്റു ട്രോഫി വള്ളംകളിയിൽ വീയപുരം ചുണ്ടൻ ജലരാജാവ്. ആവേശം വാനോളമെത്തിയ ഫൈനലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ കിരീടത്തിൽ മുത്തമിട്ടത്. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ തുടർച്ചയായ നാലാമത്തെ കിരീടമാണ്. ചമ്പക്കുളം ചുണ്ടനാണ് രണ്ടാമതായി ഫിനിഷ് ചെയ്തത്. കെടിബിസി കുമരകമാണ് ചമ്പക്കുളം തുഴഞ്ഞത്. യുബിസി തുഴഞ്ഞ നടുഭാഗം ചുണ്ടൻ മൂന്നാമതും കേരള പൊലീസ് തുഴഞ്ഞ കാട്ടിൽ തെക്കെതിൽ നാലാമതും ഫിനിഷ് ചെയ്തു. ഹീറ്റ്സ് മത്സരങ്ങളിൽ മികച്ച സമയം കുറിച്ച നാല് ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിൽ […]