കാലടി: കളമശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ മലയാറ്റൂർ സ്വദേശിനി സാലി പ്രദീപൻ (റീന, 45) അന്തരിച്ചു. സ്‌ഫോടനത്തിൽ മരിച്ച 12 വയസുകാരി ലിബിനയുടെ അമ്മയാണ്. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു സാലി. ഇവരുടെ മകളായ പ്രവീണും, രാഹുലും പരിക്കേറ്റ് ചികിത്‌സയിലാണ്. പ്രവീൺ ഗുരുതരാവസ്ഥയിലാണ്. ഇതോടെ കളമശേരി സ്‌ഫോടനം മരണം അഞ്ചായി. കളമശ്ശേരി സ്ഫോടനത്തിന്റെ നിർണായക തെളിവുകൾ പൊലീസ് കണ്ടെടുത്തു. പ്രതി മാർട്ടിന്റെ വാഹനത്തിൽ നിന്നാണ് തെളിവായ, സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകൾ കണ്ടെടുത്തത്. ഈ […]
തോക്കുകളെ അടുത്തറിഞ്ഞ് എൻസിസി കേഡറ്റുകൾ
കാലടി: കാലടി ശ്രീശങ്കര കോളേജിൽ ഇന്റർ കോളേജിയേറ്റ് എൻസിസി ഫെസ്റ്റ് നടന്നു. ഫെസ്റ്റിനോടനുബന്ധിച്ച് പട്ടാളക്കാരും, എൻ.സി.സി കേഡറ്റുകളും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പ്രദർശനം, വിവിധ മത്സരങ്ങൾ എന്നിവയുണ്ടായിരുന്നു. വിവിധ ഇനം തോക്കുകൾ പ്രദർശനത്തിൽ ശ്രദ്ധയാകർഷിച്ചു. യൂണിഫോമുകൾ, പട്ടാളക്കാർ ഉപയോഗിക്കുന്ന മാപ്പ്, പട്ടാളക്കാരുടെ സ്ഥാനചിഹ്നങ്ങൾ, യുദ്ധ ടാങ്കുകളുടെ വലിയ മോഡൽ എന്നിവയും പ്രദർശനത്തിൽ ഉണ്ടായി. വിവിധ കോളേജുകളിൽ നിന്നുള്ള 500 ഓളം കേഡറ്റുകൾ പങ്കെടുത്തു, പൊതുജനങ്ങൾക്കും പ്രദർശനം കാണുവാൻ അവസരമുണ്ടായിരുന്നു. എൻസിസിയെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം വളർത്തുന്നതിനു വേണ്ടിയാണ് ഇത്തരമൊരു പരിപാടി […]
ആലുവ പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു
ആലുവ: ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ആലുവ എസ് എൻ ഡി പി സ്കൂൾ വിദ്യാർത്ഥി മിഷാലാണ് മരിച്ചത്. 14 വയസായിരുന്നു. ആലുവ കുന്നത്തേരി എടശേരി വീട്ടിൽ ഷാഫിയുടെ മകനാണ്. ഇന്ന് ഉച്ചയ്ക്കാണ് ആലുവ പുഴയിൽ മിഷാൽ കുളിക്കാനിറങ്ങിയത്. നാല് സുഹൃത്തുക്കളും മിഷാലിനൊപ്പം ഉണ്ടായിരുന്നു. പുഴയിൽ മുങ്ങിത്താഴ്ന്ന മിഷാലിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാരും ഫയർ ഫോഴ്സും നടത്തിയ തിരച്ചിലിലാണ് പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് […]
നവജാത ശിശുവിന്റെ മരണം കൊലപാതകം; ഒരുമിച്ച് താമസിക്കുന്നവർ പിടിയിൽ
പെരുമ്പാവൂർ: പെരുമ്പാവൂർ മുടിക്കലിൽ പുഴയുടെ തീരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് കൊലപാതകം. ഇതുമായി ബന്ധപെട്ട് ഒരുമിച്ച് താമസിക്കുന്ന ആസാം നൗഗാവ് പാട്ടിയചാപ്പരിയിൽ മുക്സിദുൽ ഇസ്ലാം (31) ആസാം മുരിയാഗൗവിൽ മുഷിദാ ഖാത്തൂൻ (31) എന്നിവരെ പെരുമ്പാവൂർ പോലീസ് ആസാമിൽ നിന്നും പിടികൂടി. ഇവരുടെ പത്ത് ദിവസം പ്രായമായ പെൺകുഞ്ഞിനെ ഇവർ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒക്ടോബർ 8 ന് വൈകീട്ട് 6 മണിയോടെ മുടിയ്ക്കൽ ഇരുമ്പുപാലത്തിനടുത്ത് പുഴയോട് ചേർന്നാണ് […]
ബസുകള്‍ കൂട്ടിയിടിച്ച് 5 മരണം
ചെന്നൈ: തമിഴ്‌നാട്ടില്‍ ബസുകൾ കൂട്ടിയിടിച്ച് അഞ്ച് പേര്‍ പേര്‍ മരിച്ചു. ബെംഗളൂരു – ചെന്നൈ ദേശീയപാതയിൽ സ്വകാര്യ ബസും തമിഴ്നാട് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 25 ലധികം പേർക്ക് പരിക്കേറ്റു. ദീപാവലി അവധിക്ക് നാട്ടിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. തിരുപ്പത്തൂർ വാണിയമ്പാടിയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസും ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ബസ് ഡ്രൈവറുടെ പിഴവാണ് […]
യുവാവ് കുത്തേറ്റ് മരിച്ചു
കോട്ടയം: കോട്ടയം മുണ്ടക്കയം ഇഞ്ചിയാനിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. അമ്മയുടെ മുൻപിൽ വെച്ച് അയൽവാസിയാണ് കുത്തി കൊന്നത്. ഇഞ്ചിയാനി ആലുമൂട്ടിൽ ജോയൽ ജോസഫ്(28) ആണ് മരിച്ചത്. അയൽവാസിയായ ഒണക്കയം ബിജോയി(43) എന്നയാളെ മുണ്ടക്കയം പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻ വൈരാഗ്യമാണ് കൊലപതാകകരണമെന്ന് പൊലീസ്. മൃതദേഹം കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ മേരിക്യൂൻസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അങ്കമാലിയിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം
അങ്കമാലി: സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. അങ്കമാലി പുളിയനം റൂട്ടിൽ പുളിയനം ജംക്‌ഷനുമുമ്പ് കുരിശും തൊട്ടിക്കു സമീപമായിരുന്നു അപകടമുണ്ടായത്. ടിപ്പർ ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കോടിശേരി സ്വദേശി ഡേവിസിനാണ് പരിക്കേറ്റത്. ഇയാളെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന ആർക്കും പരിക്കില്ല.
ഞാൻ പരാജയപ്പെട്ട കർഷകൻ; കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
ആലപ്പുഴ: തകഴിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയിലെ കെ.ജി പ്രസാദ് (55) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് പ്രസാദ് വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. തുടർന്ന്, അദ്ദേഹത്തെ തിരുവല്ല സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബി.ജെ.പി കര്‍ഷക സംഘടനയായ കിസാൻ സംഘിന്റെ ജില്ലാ പ്രസിഡന്റാണ് കെ.ജി പ്രസാദ്. പ്രസാദിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സർക്കാറും മറ്റ് മൂന്ന് ബാങ്കുകളുമാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നാണ് അദ്ദേഹം കുറിപ്പിൽ പറയുന്നത്. 2011-ല്‍ പ്രസാദ് ഒരു […]
കൗതുകം തോന്നി മാൻകൊമ്പ് ബാഗേജിൽ വച്ചു; ബ്രിട്ടീഷ് പൗരനെ റിമാന്റ് ചെയ്തു
പെരുമ്പാവൂർ: കൊച്ചി വിമാനത്താവളം വഴി മാനിന്റെ കൊമ്പ് കടത്താൻ ശ്രമിച്ച ബ്രിട്ടീഷ് പൗരനെ പെരുമ്പാവൂർ കോടതി റിമാന്റ് ചെയ്തു. ഭാര്യയോടൊപ്പം എയർഇന്ത്യ വിമാനത്തിൽ ലണ്ടനിലേയ്ക്ക് പോകാനെത്തിയ പോൾ റിച്ചാർഡിനെയാണ് റിമാന്റ് ചെയ്തത്. ചെക്ക്-ഇൻ ബാഗേജിലാണ് മാൻകൊമ്പ് ഒളിപ്പിച്ചിരുന്നത്. സുരക്ഷാ പരിശോധനയ്ക്കിടെ സിയാൽ സെക്യുരിറ്റിയാണ് ബാഗേജിൽ മാൻകൊമ്പ് കണ്ടെത്തിയത്. സിയാൽ സുരക്ഷാ വിഭാഗം അറിയിച്ചതിനെ തുടർന്ന് കസ്റ്റംസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കർണാടകയിലെ ഒരു റിസോർട്ടിൽ താമസിച്ചപ്പോൾ കിട്ടിയതാണ് മാൻകൊമ്പെന്നും കൗതുകം തോന്നി ബാഗേജിൽ സൂക്ഷിച്ചതാണെന്നുമാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. […]
വിവേക് കുമാർ കൊല്ലം കമ്മീഷണർ; വൈദവ് സക്സേന എറണാകുളം റൂറൽ പൊലീസ് മേധാവി
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് വൻ അഴിച്ചുപണി. ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിലാണ് മാറ്റം. വിവിധ ജില്ലകളിൽ പൊലീസ് മേധാവികൾ മാറി. പൊലീസ് സേനയിൽ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സൂപ്രണ്ടിന്റെ പുതിയ തസ്തിക ഒരു വർഷത്തേക്ക് രൂപീകരിക്കുകയും ചെയ്തു. വിഐപി സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ജി ജയ്ദേവിന് സ്പെഷ്യല്‍ ആര്‍മ്ഡ് പൊലീസ് ബറ്റാലിയന്റെ പൂര്‍ണ്ണ അധിക ചുമതല നല്‍കി. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫിനെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് പൊലീസ് സൂപ്രണ്ടായി മാറ്റി നിയമിച്ചു. […]
കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
ആലുവ: നാനൂറ്റി ഇരുപത് ഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ . ആലുവ കുഴുവേലിപ്പടി ചുള്ളിപ്പറമ്പിൽ പുത്തൻ വീട്ടിൽ ഷിഹാബ് (33), കളമശേരി എച്ച്.എം.ടി കോളനി വെള്ളക്കടപ്പറമ്പിൽ ഫഹദ് (20) എന്നിവരെയാണ് റൂറൽ ജില്ലാ ആൻറി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും , എടത്തല പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. മയക്ക്മരുന്ന് പ്രത്യേകം പായ്ക്ക് ചെയ്ത് ബാഗിലാക്കി വിൽപ്പയ്ക്കായി മണലിമുക്ക് […]
മൂവാറ്റുപുഴ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ഗോപാൽ മാലിക്കിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു
മൂവാറ്റുപുഴ: ഒഡീഷയിൽ നിന്നും അറസ്റ്റ് ചെയ്ത മൂവാറ്റുപുഴ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ഗോപാൽ മാലിക്കിനെ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അടുത്ത ദിവസങ്ങളിൽ തെളിവെടുപ്പ് ഉൾപെടെയുള്ള കാര്യങ്ങൾ നടക്കും. കൃത്യം നടത്തിയ ശേഷം പുലർച്ചെ തന്നെ ഒഡീഷയിലേക്ക് ട്രയിൻ മാർഗം കടക്കുകയായിരുന്നു. സംഭവമറിഞ്ഞ ഉടനെ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ പി.എം ബൈജു എന്നിവരടങ്ങുന്ന […]
ജനങ്ങൾക്ക് ഇടിത്തീ; സപ്ലൈക്കോ ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കും
തിരുവനന്തപുരം: വിലക്കയറ്റ കാലത്ത് ജനങ്ങൾക്ക് നാലുഭാഗത്തു നിന്നും തിരിച്ചടി. സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടാന്‍ ധാരണ. ഇന്നു ചേർന്ന് എൽഡിഎഫ് യോഗത്തിലാണ് തീരുമാനം. സബ്സിഡിയുള്ള 13 ഇനങ്ങളുടെ വിലയാണ് കൂടുക. തീരുമാനമെടുക്കാൻ ഭക്ഷ്യ മന്ത്രിയെ എൽഡിഎഫ് യോഗം ചുമതലപ്പെടുത്തി. 7 വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങളുടെ വിലകൂട്ടുന്നത്. വില വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് നേരത്തെ സപ്ലൈകോ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് ഭക്ഷ്യമന്ത്രിയെ ചുമതലപ്പെടുത്തിയത്. ചെറുപയര്‍, വന്‍ പയര്‍, ഉഴുന്ന്, വെളിച്ചെണ്ണ, ജയ അരി , തുവരപരിപ്പ്, […]
വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദിശങ്കര ജേതാക്കള്‍
കാലടി: കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി ഡി സോണ്‍ വനിതകളുടെ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങ് ആന്‍റ് ടെക്നോളജി ജേതാക്കളായി. പുത്തന്‍കുരിശ് മുത്തൂറ്റ് എന്‍ജിനീയറിങ്ങ് കോളേജില്‍ നടന്ന ചാമ്പ്യന്‍പ്പിന്‍റെ ഫൈനലില്‍ അങ്കമാലി ഫിസാറ്റിനെയാണ് ആദിശങ്കര പരാജയപ്പെടുത്തിയത്. നേരിട്ടുളള സെറ്റുകള്‍ക്കാണ് ആദിശങ്കര ജേതാക്കളായത്. സ്കോര്‍ 25-9, 25-5
ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ടു; യൂത്ത് കോൺഗ്രസ് ശ്രീമൂലനഗരം മണ്ഡലം കമ്മിറ്റി പ്രസിഡന്റിനെ ചുമതലകളിൽ നിന്നും മാറ്റി
കാലടി: ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ടതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് ശ്രീമൂലനഗരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജിനാസ് ജബ്ബാറിനെ അന്വേഷണ വിധേയമായി യൂത്ത് കോൺഗ്രസ് ചുമതലകളിൽ നിന്നും മാറ്റി നിർത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയാണ് ജിനാസ് ജബ്ബാറനെ ചുമതലകളിൽ നിന്നും മാറ്റിയത്. സംഭവത്തിൽ 7 ദിവസത്തിനുളളിൽ മറുപടി നൽകണമെന്നും ആവവശ്യപ്പെട്ടിട്ടുണ്ട്. ആര്യാടൻ ഷൗക്കത്ത് വിഷയത്തിലാണ് ജിനാസ് ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ടത്. Rssശാഖക്ക് കാവൽ നിർത്തിയ kpcc പ്രസിഡന്റാണ് ഷൌക്കത്തിനെ പുറത്താക്കാൻ നടക്കുന്നത്.. ബെസ്റ്റ് എന്നായിരുന്നു ജിനാസ് ഫെയ്‌സ് […]
പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ; ജെ.ഷാജി മോൻ റൂറൽ ജില്ലാ പ്രസിഡന്റ്
ആലുവ: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ എറണാകുളം റൂറൽ ജില്ലാ പ്രസിഡന്റായി ജെ.ഷാജി മോൻ നെ തിരഞ്ഞെടുത്തു. നിലവിൽ പ്രസിഡന്റായിരുന്ന ടി. ദിലീഷ് സ്ഥലം മാറിപ്പോയ സാഹചര്യത്തിലാണ് തിരഞ്ഞെടുത്തത്. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിറ്റിയിലേക്ക് വന്ന ഒഴിവിൽ ബിജു കുമാറിനെയും. ഓഡിറ്റ് കമ്മിറ്റിയിലേക്ക് മുഹമ്മദാലിയെയും തിരഞ്ഞെടുത്തു.
ആലുവയിൽ 5 വയസുകാരിയുടെ കൊലപാതകം: വിധി ശിശുദിനത്തിൽ
ആലുവ: ആലുവയിൽ 5 വയസ്സുകാരിയെ കൊലപെടുത്തിയ കേസിലെ പ്രതി അസ്‌ഫാക് ആലത്തിനുള്ള ശിക്ഷ ശിശുദിനമായ നവംബർ 14 ന് പ്രഖ്യാപിക്കും. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വിധിക്കണമെന്ന് ഇന്ന് പ്രൊസിക്യൂഷൻ ആവർത്തിച്ചു. പ്രതി കൃത്യം നടപ്പാക്കിയ രീതി അപൂർവങ്ങളിൽ അപൂർവമാണെന്നും ബലാത്സംഗത്തിന് ശേഷം മാലിന്യക്കൂമ്പാരത്തിലെ ദുർഗന്ധം പോലും ശ്വസിക്കാൻ അനുവദിക്കാതെ 5 വയസുകാരിയെ ക്രൂരമായി കൊലപെടുത്തിയെന്നും പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടി. മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെ കുട്ടിയെ മറവ് ചെയ്യുകയായിരുന്നു പ്രതി. ഈ കുട്ടി ജനിച്ച വർഷം മറ്റൊരു […]
ഭൂമി അളക്കാൻ കൈക്കൂലി; താലൂക്ക് സർവേയറെ വിജിലൻസ് അറസ്റ്റ് ചെയ്തു
തൃശൂർ: ഭൂമി അളക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ താലൂക്ക് സര്‍വ്വയറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. തൃശൂര്‍ താലൂക്ക് സര്‍വ്വെ ഓഫീസിലെ സെക്കന്‍റ് ഗ്രേഡ് സര്‍വ്വയര്‍ എന്‍ രവീന്ദ്രനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടിയത്. താലൂക്ക് സര്‍വ്വെ ഓഫീസില്‍ വച്ചാണ് രവീന്ദ്രൻ കൈക്കൂലി വാങ്ങിയത്. അയ്യന്തോള്‍ സ്വദേശിയായിരുന്നു പരാതിക്കാരന്‍. വസ്തു സംബന്ധമായ കേസിനെത്തുടര്‍ന്ന് തൃശൂര്‍ മുന്‍സിഫ് കോടതി അഡ്വ. കമ്മീഷനെ വച്ചിരുന്നു. ജൂലൈ മാസത്തില്‍ രവീന്ദ്രന്‍ വസ്തു അളന്നെങ്കിലും റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അയ്യായിരം രൂപയാണ് […]
സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് 2 വിദ്യാർഥികൾ മരിച്ചു
കോഴിക്കോട്: കൂമ്പാറ ആനക്കല്ലുംപാറ വളവിൽ ഇരുചക്രവാഹനം അപകടത്തിൽപ്പെട്ട് രണ്ടു വിദ്യാർഥികൾ മരിച്ചു. അസ്ലം, അർഷാദ് എന്നിവരാണു മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയ ഗുരുതരപരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊണ്ടോട്ടി ഇഎംഇഎ കോളെജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. കക്കാടംപൊയിലിൽ നിന്നും കൂമ്പാറയിലേക്ക് വരുമ്പോൾ ഒന്നാം വളവു കഴിഞ്ഞുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്ചയിലേക്ക് വീഴുകയായിരുന്നു.