എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 104 വര്‍ഷം കഠിന തടവും, പിഴയും

പത്തനംതിട്ട: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 104 വര്‍ഷം കഠിന തടവും 42000 രൂപ പിഴയും. പത്തനാപുരം പുന്നല സ്വദേശി വിനോദിനെ (32) ആണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. രണ്ട് പീഡനക്കേസ് പ്രതിക്കെതിരെ നിലവിലുണ്ടായിരുന്നു. ഇതില്‍ അടൂര്‍ പോലീസ് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിധിയാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്. പ്രതി മുമ്പ് താമസിച്ചിരുന്ന വീട്ടില്‍ വച്ച് 2021-22 കാലയളവില്‍ എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. അശ്ലീലദൃശ്യങ്ങൾ കാണിച്ചതിന് ശേഷമായിരുന്നു അക്രമം. ഇരയുടെ […]

അതിഥി തൊഴിലാളികളുടെ വിവരശേഖരണം ഒരു ലക്ഷം കടന്നു

ആലുവ: റൂറൽ ജില്ലയിൽ പോലീസിന്‍റെ നേതൃത്വത്തിലുള്ള അതിഥി തൊഴിലാളികളുടെ വിവരശേഖരണം ഒരു ലക്ഷം കടന്നു.പെരുമ്പാവൂർ സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്. 13085 അതിഥി ത്തൊഴിലാളികൾ. കുറുപ്പംപടി സ്റ്റേഷനിൽ 8750, മൂവാറ്റുപുഴ സ്റ്റേഷനിൽ 8500 പേരും, രജിസ്റ്റർ ചെയ്തു. ബിനാനിപുരം 7700, കുന്നത്തുനാട് 7200, അങ്കമാലി 5850 പേരും രജിസ്റ്റർ ചെയ്തു. ഞായറാഴ്ച മാത്രം പെരുമ്പാവൂരിൽ രജിസ്റ്റർ ചെയ്തത് 2250 അതിഥി ത്തൊഴിലാളികളാണ്. റൂറൽ ജില്ലയിൽ ഞായറാഴ്ച 12555 പേർ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി. റൂറൽ […]

വജാതശിശുക്കളെ വിൽക്കുന്ന ഡോക്ടർ പിടിയിൽ

ചെന്നൈ : തമിഴ്നാട്ടിൽ നവജാതശിശുക്കളെ വിൽക്കുന്ന ഡോക്ടർ പിടിയിൽ. നാമക്കൽ സർക്കാർ ആശുപത്രിയിലെ ഡോക്റ്റർ അനുരാധയും സഹായി ലോകമ്മാളുമാണ് അറസ്റ്റിലായത്. ദരിദ്രരായ ദമ്പതികളിൽ നിന്ന് കുട്ടികളെ വാങ്ങി മറ്റുള്ളവർക്ക് വിൽക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ആൺകുട്ടിക്ക് 5000 രൂപയും പെൺകുട്ടിക്ക് 3000 രൂപയുമായിരുന്നു നിരക്ക്. രണ്ടു കുട്ടികൾ ഉള്ള മാതാപിതാക്കളെ ഡോക്ടറും സഹായികളും സമീപിച്ചതോടെയാണ് വിവരം പുറത്ത് വന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ 7 കുട്ടികളെ ഇതു വരെ വിറ്റതായി ഡോക്ട‍‍ര്‍ സമ്മതിച്ചു. ഡോ. അനുരാധയെ പിരിച്ചുവിടാൻ സർക്കാർ […]

നാല് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

തൃശൂര്‍: തൃശൂര്‍ പുത്തൂരിനടുത്ത് കൈനൂർ ചിറയിൽ നാല് പേർ മുങ്ങി മരിച്ചു. അബി ജോണ്‍, അര്‍ജുന്‍ അലോഷ്യസ്, നിവേദ് കൃഷ്ണ, സിയാദ് ഹുസൈന്‍ എന്നിവരാണ് മരിച്ചത്. അബി ജോൺ സെന്റ് എൽത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയും മറ്റുള്ളവർ തൃശൂർ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥികളുമാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് അപകടമുണ്ടായത്. കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ഒഴുക്കില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരുടെ അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹങ്ങള്‍ […]

ബസുകള്‍ക്കിടയില്‍ ഞെരുങ്ങി സ്‌കൂട്ടര്‍; വാഹനാപകടത്തില്‍ ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: വേങ്ങേരിയില്‍ വാഹനാപകടത്തില്‍ ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം. സ്‌കൂട്ടറില്‍ ബസിടിച്ചുണ്ടായ അപകടത്തിലാണ് കക്കോടി സ്വദേശികളായ ഷൈജു, ഭാര്യ ജീമ എന്നിവര്‍ മരിച്ചത്. അപകടത്തില്‍ മറ്റൊരു ബൈക്ക് യാത്രികനും ബസിലെ അഞ്ച് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സതേടി. തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിയോടെ വെങ്ങളം ബൈപ്പാസില്‍ വേങ്ങേരിയിലാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു ദമ്പതിമാര്‍. മുന്‍പിലുണ്ടായിരുന്ന സ്വകാര്യബസ് ബ്രേക്കിട്ടപ്പോള്‍ സ്‌കൂട്ടറും ബ്രേക്കിട്ടു. എന്നാല്‍ ഇവരുടെ പിന്നിലുണ്ടായിരുന്ന മറ്റൊരു സ്വകാര്യ ബസ് സ്‌കൂട്ടറിനെയും മറ്റൊരു ബൈക്കിനെയും ഇടിച്ചുവീഴ്ത്തി മുന്‍പിലുണ്ടായിരുന്ന സ്വകാര്യബസിന്റെ പിറകിലിടിക്കുകയായിരുന്നു. രണ്ട് […]

പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെ വനിതാ എസ് ഐക്ക് പ്രതിയുടെ മർദനം

കോട്ടയം: എരുമേലിയിൽ വനിതാ എസ് ഐക്ക് പ്രതിയുടെ മർദനം.പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് മർദനമേറ്റത്. പ്രതി എസ്ഐയുടെ മുടിക്കുത്തിന് പിടിച്ച് പുറത്ത് ഇടിച്ചു. എരുമേലി എസ്ഐ ശാന്തി കെ ബാബുവിനാണ് മർദനമേറ്റത്. എരുമേലി സ്വദേശി വി ജി ശ്രീധരനാണ് ആക്രമണം നടത്തിയത്. അയൽവാസിയായ യുവതിയെ ആക്രമിച്ച കേസിലെ പ്രതിയാണ് വി ജി ശ്രീധരൻ. പൊലീസിനൊപ്പം പോകാന്‍ തയാറാകാതെ തര്‍ക്കിച്ചുനിന്ന ഇയാള്‍ അസഭ്യം പറയുകയും ചെയ്തു. അനുനയിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വീടിനുള്ളില്‍ കയറി കതകടച്ചെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് പൊലീസുകാര്‍ ബലമായി […]

നിരവധി കേസുകള്‍ വാദിച്ച് ജയിച്ച ഹൈക്കോടതി യുവ അഭിഭാഷകൻ വ്യാജൻ

നെയ്റോബി: നിരവധി കേസുകള്‍ വാദിച്ച് ജയിച്ച യുവ അഭിഭാഷകൻ വ്യാജൻ, ഒടുവിൽ ഹൈക്കോടതി അഭിഭാഷകന് പിടി വീണു. കെനിയ ഹൈക്കോടതിയിൽ ജഡ്ജിമാർ വരെ പ്രശംസിച്ച അഭിഭാഷകനാണ് വ്യാജനാണെന്ന് കണ്ടെത്തിയത്. കെനിയ ഹൈക്കോടതിയിൽ അഭിഭാഷകനായി  26 കേസുകളോളം വാദിച്ച ജയിച്ച  ബ്രയാൻ മ്വെൻഡയാണ് പിടിയിലായത്. അറസ്റ്റിലാവുന്നത് വരെ ജഡ്ജിമാരടക്കം ഒരാള്‍ക്കും സംശയത്തിനിട കൊടുക്കാതെയാണ് ബ്രയാൻ കോടതിയിൽ കേസുകള്‍ വാദിച്ചിരുന്നത്. ലോ സൊസൈറ്റി ഓഫ് കെനിയയുടെ റാപ്പിഡ് ആക്ഷൻ ടീമിന് ലഭിച്ച ഒരു പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബ്രയാൻ വ്യാജനാണെന്ന് […]

ചെയ്യുന്നത്  തെറ്റാണെന്നറിയാം ഞാൻ പോകുന്നു..ഞങ്ങളെ ഒരുമിച്ച് അടക്കണം

മാന്നാർ: “അപ്പയുടെയും അമ്മയുടെയും കാര്യത്തിൽ വിഷമമുണ്ട്, മനസ് പതറിപ്പോയി, ഞാൻ പോകുന്നു..” ഏക മകന്റെ അവസാന വാക്കുകൾ ഇങ്ങനെയായിരുന്നു. ഒരു കുറിപ്പിൽ എല്ലാം എഴുതി മകൻ ജീവനൊടുക്കിയപ്പോള്‍ മാന്നാർ പതിനൊന്നാം വാർഡിൽ കുട്ടംപേരൂർ ഗുരുതിയിൽ വടക്കേതിൽ കൃപാസദനം സൈമൺ-സൂസൻ ദമ്പതികൾക്ക് വേദനയാടാക്കാൻ കഴിയുന്നില്ല. എന്തിനീ കടുംകൈ ചെയ്‌തെന്ന് അലമുറയിട്ട് കരയുന്ന അവരുടെ കണ്ണീർ നാട്ടുകാരെയും കണ്ണീരിലാഴ്ത്തി. സൈമൺ-സൂസൻ ദമ്പതികളുടെ മകൻ മിഥുൻകുമാർ (ജോൺ-34) സ്വന്തം മകനായ ഡൽവിൻ ജോണിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത […]

എടിഎം കാർഡും മൊബൈൽ ഫോണും മോഷ്ടിച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത മോഷ്ടാവ് പിടിയിൽ

കോഴിക്കോട്: എടിഎം കാർഡും മൊബൈൽ ഫോണും മോഷ്ടിച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത മോഷ്ടാവ് ഒടുവിൽ പൊലീസിന്‍റെ പിടിയിൽ. കർണാടക സ്വദേശി നാഗരാജ് ആണ് കോഴിക്കോട് ടൗൺ പൊലീസിന്‍റെ പിടിയിലായത്. തട്ടിപ്പിന് ശേഷം മുങ്ങിയ നാഗരാജിനെ തെലങ്കാനയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കോഴിക്കോട്ടെ ലോഡ്ജിൽ താമസിച്ചിരുന്ന മലപ്പുറം സ്വദേശി ബഷീറിന്‍റെ ഫോണും എടിഎം കാർഡും തട്ടിയെടുത്താണ് പ്രതി ഒന്നര ലക്ഷം രൂപ കവർന്നത്. കഴി‍ഞ്ഞ മാസം 26നായിരുന്നു മോഷണം നടന്നത്. ബഷീറിന്‍റെ മൊബൈലും എ ടി എം […]

കാഞ്ഞൂർ തിരുനാൾ; ഭാരവാഹികളെ തിരഞ്ഞെടുത്തു

കാഞ്ഞൂർ: കാഞ്ഞൂർ സെന്റ്: മേരീസ് ഫൊറോന പള്ളിയിൽ 2024 ജനുവരി 19,20 തിയതികളിൽ നടക്കുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ നടത്തിപ്പിനായി ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോയി ഇടശേരി – ജനറൽ കൺവീനർ, സുനിൽ കൂട്ടുങ്ങൽ – ജോയിന്റ് കൺവീനർ, ജോണി വല്ലൂരാൻ – സെക്രട്ടറി, ആന്റു കോട്ടക്കൽ – ജോയിന്റ് സെക്രട്ടറി, ഡേവിസ് മഞളി – ട്രഷറർ എന്നിവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത. യോഗത്തിൽ ഫൊറോന വികാരി ഫാ: ജോസഫ് കണിയാംപറമ്പിൽ അധ്യക്ഷത വഹിച്ചു. കൈക്കാരന്മാരായ ഡേവിസ് അയ്‌നാടൻ, ബാബു അവൂക്കാരൻ, […]

നാലു വയസ്സുകാരനെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ മാന്നാറിൽ നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു. മാന്നാർ കുട്ടംപേരൂർ കൃപാ സദനത്തിൽ മിഥുൻ കുമാറാണ് മകൻ ഡെൽവിൻ ജോണിനെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയത്. ഇന്ന് രാവിലെ മിഥുന്റെ അച്ഛനും അമ്മയും ഉണർന്നപ്പോഴാണ് സംഭവം അറിയുന്നത്. നാലു വയസ്സുകാരന്റെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിലായിരുന്നു. പിന്നീടാണ് മിഥുനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് അനുമാനം. മിഥുന്റെ ഭാര്യ വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുകയാണ്. കൊടുംക്രൂരതക്ക് […]

മഴക്കെടുതി; തിരുവനന്തപുരത്ത് വീടുകളിൽ വെള്ളംകയറി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മണിക്കൂറുകളായി മഴ തുടരുകയാണ്. ഇന്നലെ രാത്രി തുടങ്ങിയ മഴ പുലർച്ചെയും ശക്തമായി തന്നെ പെയ്യുകയാണ്. നഗര, മലയോര, തീര മേഖലകളിൽ മഴ ശക്തമാകുന്ന സാഹചര്യമാണുള്ളത്. 5 ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.  രാത്രി തെക്കൻ, മധ്യ കേരളത്തിൽ പലയിടങ്ങളിലും ശക്തമായ മഴ കിട്ടിയിരുന്നു. 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  പ്രഖ്യാപിച്ചിരിക്കുകയാണ്. നെയ്യാറ്റിൻകര, പൊന്മുടി, വർക്കല തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയാണ്. അതുപോലെ നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. മണക്കാട്, […]

വീട്ടമ്മയേയും മകളേയും കൊലപ്പെടുത്താൻ ശ്രമിച്ച ഇതര സംസ്ഥാനത്തൊഴിലാളിയെ റിമാൻഡ് ചെയ്തു

കാലടി: വീട്ടമ്മയേയും മകളേയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാലടി പോലീസ് അറസ്റ്റ് ചെയ്ത ഇതര സംസ്ഥാനത്തൊഴിലാളിയെ റിമാൻഡ് ചെയ്തു. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് ഫരീദ്പൂർ സ്വദേശി ജുവൽ മണ്ഡൽ (22) നെയാണ് കോടതി റിമാൻഡ് ചെയ്തത്. വെളളിയാഴ്ച്ച വൈകീട്ട് 6 മണിക്ക് കാഞ്ഞൂർ തട്ടാൻ പടിയിലാണ് സംഭവം. പെരുമായൻ വീട്ടിൽ ലിജി മക്കളായ ഹന്ന, സെബാസ്റ്റ്യൻ എന്നിവർക്കാണ് കുത്തേറ്റത്. സ്‌ക്രൂ ഡ്രൈവറിന് കുത്തുകയായിരുന്നു. വീടിനകത്ത് ഇരിക്കുകയായിരുന്നു ഇവർ. അകത്ത് കയറിയാണ് കുത്തിയത്. പരിക്കേറ്റളവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ […]

മണ്ണ് ശേഖരണവും അമൃതകലശ യാത്രയും

കാലടി: മേരി മട്ടി മേരാ ദേശ് ക്യാമ്പയിന്റെ ഭാഗമായുള്ള അങ്കമാലി ബ്ലോക്ക് തലത്തിലുള്ള മണ്ണ് ശേഖരണവും അമൃതകലശ യാത്രയും നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ കാലടി ആദിശങ്കര എൻജിനീയറിങ് കോളേജിൽ വച്ചു നടന്നു. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിലെ സ്കൂളുകളുടെയും കോളേജുകളിലെയും എൻ എസ് എസ് യൂണിറ്റുകളും പഞ്ചായത്തു പ്രതിനിധികളും കൊണ്ടുവന്ന അമൃത കലശങ്ങളിലെ മണ്ണ് ബ്ലോക്ക് തലത്തിൽ തയ്യാറാക്കിയ അമൃത കലശത്തിലേക്ക് ഏറ്റുവാങ്ങി അങ്കമാലി ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് കൊച്ചു ത്രേസ്യ തങ്കച്ചൻ പരിപാടി ഉത്ഘാടനം ചെയ്തു.കാലടി പഞ്ചായത്തു […]

വിചാരണ തമിഴ്നാട്ടിലേക്കു മാറ്റണം: ഗ്രീഷ്മയുടെ ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ഷാരോൺ വധക്കേസിൽ വിചാരണ തമിഴ്നാട്ടിലെ കോടതിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കന്യാകുമാരി ജെഎഫ്എംസി കോടതിയിലേക്ക് വിചാരണ‌ മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് സെപ്റ്റംബർ 25ന് ജയിൽമോചിതയായതിനു പിന്നാലെയാണ് ഗ്രീഷ്മ സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 31നാണ് പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. സൈനികനുമാ‌യുള്ള വിവാഹം ഉറപ്പിച്ചിട്ടും മുൻ കാമുകനായ ഷാരോൺ പ്രണയബന്ധത്തിൽനിന്ന് പിന്മാറാതെ വന്നപ്പോൾ […]

ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി; രണ്ടു പേര്‍ വെന്തുമരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ് ഓട്ടോറിക്ഷക്ക് തീപിടിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ചു. പാനൂരിനടുത്ത് പാറാട്ട് ടൗണിന് സമീപം കൊളവല്ലൂരിലെ അഭിലാഷ്, ഷിജിൻ എന്നിവരാണ് മരിച്ചത്. കൂത്തുപറമ്പ് ആറാം മൈലിലാണ് ദാരുണമായ അപകടം നടന്നത്. കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസാണ് ഓട്ടോറിക്ഷയിലിടിച്ചത്. ബസിടിച്ചശേഷം ഓട്ടോറിക്ഷ മറിയുകയായിരുന്നു. മറിഞ്ഞ ഓട്ടോറിക്ഷയില്‍നിന്ന് ഉടനെ തീ ഉയരുകയായിരുന്നു. ഇരുവരെയും രക്ഷപ്പെടുത്തുന്നതിന് മുമ്പ് തന്നെ തീ ആളിപടര്‍ന്നു. സി.എന്‍.ജി ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷക്കാണ് തീപിടിച്ചത്. സംഭവത്തിനുശേഷം പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. രണ്ടു […]

ശനി, ഞായർ ദിവസങ്ങളിൽ കാലടിയിൽ അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തും

കാലടി: കാലടി പഞ്ചായത്ത് അതിർത്തിയിൽ താമസിച്ച് തൊഴിൽ ചെയ്തു വരുന്ന അതിഥി തൊഴിലാളികളുടെ വിവര ശേഖരണാർത്ഥം ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് 5 വരെ കാലടി പോലീസ് സ്റ്റേഷനിൽ വച്ച് അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തും. കാലടി പഞ്ചായത്ത് അതിർത്തിയിൽ താമസിച്ച് തൊഴിൽ ചെയ്തു വരുന്ന അതിഥി തൊഴിലാളികളും, അതിഥി തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നവരും സ്ഥാപന ഉടമസ്ഥരും ഞായറാഴ്ച്ച ഈ അവസരം ഉപയോഗിച്ച് അതിഥി തൊഴിലാളികളുടെ വിവരങ്ങൾ പൂർണ്ണമായും നൽകേണ്ടതാണ്. അതിഥി തൊഴിലാളികൾ […]

ശനി, ഞായർ ദിവസങ്ങളിൽ മഞ്ഞപ്രയിൽ അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തും

കാലടി: മഞ്ഞപ്ര പഞ്ചായത്ത് അതിർത്തിയിൽ താമസിച്ച് തൊഴിൽ ചെയ്തു വരുന്ന അതിഥി തൊഴിലാളികളുടെ വിവര ശേഖരണാർത്ഥം ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് 5 വരെ മഞ്ഞപ്ര ചന്ദ്രപുരയിലെ മിൽമ ഹാളിൽ വച്ച് അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തും. മഞ്ഞപ്ര പഞ്ചായത്ത് അതിർത്തിയിൽ താമസിച്ച് തൊഴിൽ ചെയ്തു വരുന്ന അതിഥി തൊഴിലാളികളും, അതിഥി തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നവരും സ്ഥാപന ഉടമസ്ഥരും ഈ ദിവസങ്ങളിൽ അവസരം ഉപയോഗിച്ച് അതിഥി തൊഴിലാളികളുടെ വിവരങ്ങൾ പൂർണ്ണമായും നൽകേണ്ടതാണ്. അതിഥി […]

ശനി, ഞായർ ദിവസങ്ങളിൽ ശ്രീമൂലനഗരത്ത് അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തും

കാലടി: ശ്രീമൂലനഗരം പഞ്ചായത്ത് അതിർത്തിയിൽ താമസിച്ച് തൊഴിൽ ചെയ്തു വരുന്ന അതിഥി തൊഴിലാളികളുടെ വിവര ശേഖരണാർത്ഥം ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് 5 വരെ ശ്രീമൂലനഗരം കമ്മ്യൂണിറ്റി ഹാളിൽ വച്ച് അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തും. ശ്രീമൂലനഗരം പഞ്ചായത്ത് അതിർത്തിയിൽ താമസിച്ച് തൊഴിൽ ചെയ്തു വരുന്ന അതിഥി തൊഴിലാളികളും, അതിഥി തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നവരും സ്ഥാപന ഉടമസ്ഥരും ഈ ദിവസങ്ങളിൽ അവസരം ഉപയോഗിച്ച് അതിഥി തൊഴിലാളികളുടെ വിവരങ്ങൾ പൂർണ്ണമായും നൽകേണ്ടതാണ്. അതിഥി തൊഴിലാളികൾ […]

ആദിശങ്കരയ്ക്ക്‌ കേരള സ്റ്റാര്‍ട്ടപ് മിഷന്റെ അംഗീകാരം; സ്റ്റാര്‍ട്ടപ്പുകളുടെ കേന്ദ്ര ഹബ്ബായി ആദിശങ്കര പ്രവര്‍ത്തിക്കും

കാലടി: ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങ് ആന്‍റ് ടെക്നോളജിക്ക് കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ അംഗീകാരം. ലീപ് (ലോക്കല്‍ എന്‍റര്‍പ്രണര്‍ഷിപ്പ് അഡ്വാന്‍സ്മെന്‍റ് പ്രോഗ്രാം) പദവിയാണ് ആദിശങ്കരയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതിലൂടെ കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ ലീപ് സെന്‍ററായി ആദിശങ്കര മാറും. വിദ്യാര്‍ത്ഥികളുടേയും, സാധാരണക്കാരുടെയും ആശയങ്ങള്‍ക്ക് ആദിശങ്കരയിലെ ടെക്നോളജി ബിസിനസ് ഇന്‍ക്യൂബേറ്ററില്‍ പരിശീലനവും, വേണ്ട മാര്‍ഗനിര്‍ദേശങ്ങളും നല്‍കി മികച്ച ബിസിനസ് സംരഭകരാക്കി മാറ്റും. കേരളത്തിലെ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളുടെ കേന്ദ്ര ഹബ്ബായി ആദിശങ്കര പ്രവര്‍ത്തിക്കും. കേരളത്തിലെ 3 എന്‍ജിനീയറിങ്ങ് കോളേജുകള്‍ക്കാണ് ലീപ് […]