തിരുവനന്തപുരം: ജസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ജസ്നയുടെ അച്ഛൻ ജയിംസ് ജോസഫ് നൽകിയ ഹർജിയിലാണ് സിജെഎം കോടതിയുടെ ഉത്തരവ്. വിധിയിൽ സന്തോഷമുണ്ടെന്നും അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും ജെസ്‌നയുടെ അച്ഛൻ ജെയിംസ് പ്രതികരിച്ചു. കേസ് ഡയറി കഴിഞ്ഞ ദിവസം സിബിഐ കോടതിയില്‍ ഹാജരാക്കിയിരുന്നു. സീല്‍ ചെയ്ത കവറില്‍ കേസുമായി ബന്ധപ്പെട്ട ചില ചിത്രങ്ങളും കഴിഞ്ഞ ദിവസം ജെയിംസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് സി ബി ഐ അന്വേഷണ പരിധിയില്‍ വന്നിരുന്നോ എന്ന് പരിശോധിച്ച ശേഷം ഇല്ലെന്ന് വ്യക്തമായതോടെയാണ് തുടരന്വേഷണത്തിന് […]
ശൈശവ വിവാഹത്തില്‍ നിന്നും പിന്‍മാറി; 32- കാരൻ പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നു
ബംഗളൂരു: ബാലവിവാഹത്തില്‍ നിന്ന് കുടുംബം പിന്‍മാറിയതിനെ തുടർന്ന് പത്താം ക്ലാസുകാരിയെ 32-കാരൻ കഴുത്തറുത്ത് കൊന്നു. കർണാടകയിലെ മടിക്കേരിയിലാണ് സംഭവം. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച പ്രകാശ് എന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ശൈശവ വിവാഹത്തിനുള്ള ശ്രമം നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് ബാലാവകാശ കമ്മീഷൻ അംഗങ്ങൾ സ്ഥലത്തെത്തി ചടങ്ങുകൾ തടഞ്ഞു. തുടർന്ന് വിവാഹത്തിൽനിന്ന് കുടുംബം പിന്മാറി. ഇതിൽ പ്രകോപിതനായി പ്രകാശ് മണിക്കൂറുകൾക്ക് ശേഷം പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി മാതാപിതാക്കളെ ആദ്യം ആക്രമിച്ചു. പിന്നീട് […]
സഹോദരിയെ മൺവെട്ടി കൊണ്ട് തലക്കടിച്ചുകൊന്ന കേസില്‍ സഹോദരന് ജീവപര്യന്തം ശിക്ഷ
ആലപ്പുഴ: ഹരിപ്പാട് സഹോദരിയെ മൺവെട്ടി കൊണ്ട് തലക്കടിച്ചുകൊന്ന കേസില്‍ സഹോദരന് ജീവപര്യന്തം ശിക്ഷ. നാല്‍പത്തിയേഴുകാരിയായ ഗിരിജയാണ് 2019 ഒക്ടോബറില്‍ സഹോദരൻ മണിക്കുട്ടന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മാവേലിക്കര ജില്ലാ അഡീഷണൽ സെഷൻസ് കോടതി ആണ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതി കൃഷ്ണനെ കോടതി കുറ്റക്കാരൻ അല്ലെന്ന് കണ്ട് വിട്ടയച്ചു. കുടുംബ വീടിനെ പറ്റിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വാക്കേറ്റത്തിന് പിന്നാലെ പ്രകോപിതനായ മണിക്കുട്ടൻ സഹോദരിയെ മൺവെട്ടി കൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് ഗിരിജയുടെ മരണത്തിന് കാരണമായത്.
ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ കുഴിയെടുത്ത് പ്രതിഷേധം
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തെച്ചൊല്ലിയുള്ള ഗാതഗത മന്ത്രി ഗണേഷ് കുമാറും ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകൾ തമ്മിലുള്ള തർക്കം പ്രതിഷേധത്തിലേക്ക്. ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ സംസ്ഥാനത്തിന്‍റെ വിവധ ഭാഗങ്ങളിൽ ഡ്രൈവിങ് സ്കൂളുകാർ പ്രതിഷേധിച്ചു. സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തണമെന്നായിരുന്നു മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. എന്നാൽ പലയിടത്തും അപേക്ഷരെത്തിയിരുന്നില്ല. തൃശൂർ , തിരു വനന്തപുരം അടക്കം ചിലയിടങ്ങളിലാണ് സമരസമിതിയുടെ പ്രതിഷേധമുണ്ടായത്. തിരുവനന്തപുരം മുട്ടത്തറയിൽ ഇന്ന് ഡ്രൈവിങ് ടെസ്റ്റിന് ആരുമെത്തിയില്ല. തൃശൂരിൽ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന […]
ഹയർസെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് വിജയം. 3,73755 പേരാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 2,94,888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 82.95ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം. മുന്‍ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം ഇത്തവണ കുറഞ്ഞു. സയൻസ് വിഭാഗത്തിൽ 84.84 ശതമാനവും കോമേഴ്സ് വിഭാഗത്തിൽ 67.09 ശതമാനവും ഫുമാനിറ്റിസിൽ 76.11 ശതമാനവുമാണ് വിജയം. വിജയശതമാനം ഏറ്റവും […]
അരളിപ്പൂവ് ഒഴിവാക്കി: ക്ഷേത്രങ്ങളില്‍ ഇനി മുതൽ പ്രസാദമായി അരളി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: അരളിപ്പൂവില്‍ വിഷാംശമുണ്ടെന്ന സംശയം ശക്തമാകുന്ന സാഹചര്യത്തിൽ നിര്‍ണായക തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കു കൊടുക്കുന്ന പ്രസാദങ്ങളിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കാന്‍ തീരുമാനിച്ചു. എന്നാൽ പൂജയ്ക്കായി അരളിപ്പൂവ് ഉപയോഗിക്കുന്നതില്‍ തടസമില്ല. നിവേദ്യസമര്‍പ്പണം, അര്‍ച്ചന, പ്രസാദം തുടങ്ങിയവയ്ക്ക് ഉപയോഗിക്കില്ല. അരളിക്ക് പകരം പിച്ചിയും തുളസിയുമെല്ലാം ഉപയോഗിക്കും. നാളെ മുതല്‍ തന്നെ തീരുമാനം പ്രാബല്യത്തില്‍ വരും. അരളിയിലെ വിഷാംശമുണ്ടെന്ന് സംബന്ധിച്ചുള്ള ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് ആദ്യം […]
അച്ഛനെ മകന്‍ മര്‍ദിച്ചു കൊന്നു
കോഴിക്കോട്: കോഴിക്കോട് അച്ഛനെ മകന്‍ മര്‍ദിച്ചു കൊലപ്പെടുത്തി. ഏകരൂര്‍ സ്വദേശി ദേവദാസിന്‍റെ മരണത്തില്‍ മകന്‍ അക്ഷയ് ദേവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പരിക്കേറ്റ നിലയിൽ ദേവദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റു എന്ന് പറഞ്ഞാണ് അക്ഷയ് ദേവ് അച്ഛനെ ആശുപത്രിയില്‍ കൊണ്ടുവന്നത്. എന്നാൽ ദേഹത്ത് മർദ്ദനമേറ്റതിന്റെ നിരവധി പാടുകൾ ഉണ്ടായിരുന്നു. തുടർന്ന് മകനെ കസ്റ്റഡിയിൽ എടുത്തു പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മർദ്ദന വിവരങ്ങൾ പുറത്തറിയുന്നത്. മകന്റെ മർദ്ദനത്തെ തുടർന്നാണ് ദേവദാസ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. […]
ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; 2 ജില്ലകളില്‍ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ […]
ടിപ്പറിടിച്ച് പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം
കണ്ണൂർ: കണ്ണൂരിൽ ടിപ്പറിടിച്ച് പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. പാനൂരിൽ സ്കൂട്ടറിന് പിന്നിൽ ടിപ്പറിടിച്ച് ചെറിയപറമ്പത്ത് മുനീർ-ഫാത്തിമ ദമ്പതികളുടെ മകൻ ഫായിസാണ് മരിച്ചത്. വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്ത് ആത്തിഖിന് പരിക്കേറ്റു. ചെറുപുഴയിൽ ബുധനാഴ്ച രാവിലെ ടിപ്പറിടിച്ച് വയോധികൻ മരിച്ചിരുന്നു.
കണ്ണൂരില്‍ കൂടുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാര്‍
കണ്ണൂര്‍: കണ്ണൂരില്‍ നിന്നുള്ള കൂടുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. നാല് സര്‍വീസുകളാണ് റദ്ദാക്കിയത്. ഷാര്‍ജ, അബുദബി, ദമാം, മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം തുടരുകയാണ്. ഇന്നലെ രാത്രിയും സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങളില്‍ ഒരു വിഭാഗം കൂട്ട അവധിയെടുത്തതോടെയാണ് എയര്‍ ഇന്ത്യയില്‍ സര്‍വ്വീസ് പ്രതിസന്ധിയിലായത്. 200 ലധികം ക്യാബിന്‍ ക്രൂ ജീവനക്കാര്‍ സിക്ക് ലീവ് എടുക്കുകയായിരുന്നു. നിരവധി ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകളാണ് […]
രണ്ടാം വർഷ ഹയർ സെക്കണ്ടറി ഫലപ്രഖ്യാപനം ഇന്ന്, അറിയാനുള്ള വെബ്സൈറ്റുകൾ
തിരുവനന്തപുരം: 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പ്രഖ്യാപനം. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഹയർ സെക്കൻഡറി പരീക്ഷാ ഫലം www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും. ഏപ്രിൽ മൂന്നിനാണ് […]
കാഞ്ഞൂർ നേഗിൾ വിദ്യാഭവൻ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ
കാഞ്ഞൂർ: കാഞ്ഞൂർ നേഗിൾ വിദ്യാഭവൻ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. കോട്ടയം മണിമല വെള്ളാവൂർ നിരവേൽ വീട്ടിൽ കൃഷ്ണൻ കുട്ടി (72) യെയാണ് പെരുമ്പാവൂർ എഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കാലടി പോലീസും ചേർന്ന് പിടികൂടിയത്. മാർച്ച് ഒമ്പതാനാണ് ലെ കാഞ്ഞൂർ നേഗിൾ വിദ്യാഭവൻ സ്കൂളിൽ മോഷണം നടത്തിയത്. സ്കൂളിന്റെ ഓഫീസ് റൂം കമ്പിപ്പാര ഉപയോഗിച്ച് കുത്തി തുറന്നാണ് മോഷണം നടത്തിയത്. തുടർന്ന് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘം ശാസ്ത്രീയ അന്വേഷണം നടത്തിയാണ് […]
ചിത്രീകരണത്തിനിടെ കാട്ടാനയുടെ ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാന് ദാരുണാന്ത്യം
പാലക്കാട്: മാധ്യമപ്രവര്‍ത്തകന്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചു. മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോയിലെ ക്യാമറമാനായ എ.വി. മുകേഷ് (34) ആണ് ബുധനാഴ്ച പുലർച്ചെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മലമ്പുഴ കൊട്ടേക്കാട് ഇന്ന് പുലര്‍ച്ചെ കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്‍റെ ദൃശ്യം പകര്‍ത്തുന്നതിനിടെ പ്രകോപിതനായ കാട്ടാന മുകേഷിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുകേഷിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സംഘത്തില്‍ ഉണ്ടായിരുന്ന റിപ്പോര്‍ട്ടറും ഡ്രൈവറും ഓടി രക്ഷപ്പെടുകയായിരുന്നു. ദീർഘകാലം ഡൽഹിയിൽ ജോലി ചെയ്തിരുന്ന മുകേഷ് ഒരു […]
എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.69 % വിജയം
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചത്. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. 4,25, 563 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടി. കൂടുതല്‍ വിജയികള്‍ കോട്ടയത്താണുള്ളത് (99.92). കുറവ് തിരുവനന്തപുരം. 71831 വിദ്യാഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.മലപ്പുറത്താണ് 4934 പേർക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. ഏറ്റവുമധികം ഫുൾ എ പ്ലസ് ലഭിച്ച ജില്ലയാണ് […]
പ്ലാന്റേഷനിലെ ലേബർ ലൈനുകൾക്ക് കാട്ടാനകൂട്ടത്തിന്റെ ആക്രമണം
കാലടി: കാലടി പ്ലാന്റേഷനിലെ കല്ലാല എസ്റ്റേറ്റ് ഡിവിഷൻ ബി ആറാം ബ്ലോക്കിലെ ലേബർ ലൈനുകൾക്ക് കാട്ടാനകൂട്ടത്തിന്റെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാട്ടാനകൂട്ടം ആക്രമണം നടത്തിയത്. കെട്ടിടങ്ങളുടെ ഭിത്തിയും വാതിലും തകർത്ത് ആന അകത്ത് കടന്നു. കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തി. ലേബർലൈൻനിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടി കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു. ലേബർലൈനുകളിൽ രാത്രി തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കേടുവന്ന ലേബർലൈനുകൾ അടിയന്തിരമായി നന്നാക്കണമെന്നും , ലേബർലൈനുകൾക്കുചുറ്റും എത്രയും വേഗം പവ്വർ ഫെൻസ് ലൈൻ സ്ഥാപിച്ച് തൊഴിലാളികൾക്ക് […]
നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
കാലടി: എംസി റോഡിൽ കാലടി മരോട്ടിച്ചോടിൽ നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മറ്റൂർ സ്വദേശി ഷാജി (45) ആണ് മരിച്ചത്. വൈകിട്ട് 6.30 ഓടെ മരോട്ടിച്ചോട് ടോളിൻസ് ടയറിന് മുന്നിലായിരുന്നു അപകടം. അങ്കമാലി ഭാഗത്ത് നിന്നും കാലടി ഭാഗത്തേക്ക് വരികയായിരുന്ന കാറിന് കുറുകെ ഒരാൾ വട്ടം ചാടുകയും ഇതേ തുടർന്ന് നിയന്ത്രണം വിട്ട കാർ വട്ടം തിരിഞ്ഞ് എതിർ ദിശയിൽ വരികയായിരുന്ന ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്കിൽ ഉണ്ടായിരുന്ന തമിഴ്‌നാട് […]
എസ്എസ്എൽസി ഫല പ്രഖ്യാപനം നാളെ: ഈ വെബ്സൈറ്റുകളിലൂടെ ഫലമറിയാം
തിരുവനന്തപുരം: 2023-2024 വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച് എസ്എൽസി പരീക്ഷാ ഫലങ്ങൾ നാളെ പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. ഫലമറിയാനുള്ള വെബ്സൈറ്റ് ലിങ്കുകൾ www.prd.kerala.gov.in www.result.kerala.gov.in www.examresults.kerala.gov.in https://sslcexam.kerala.gov.in www.results.kite.kerala.gov.in https://pareekshabhavan.kerala.gov.in ഇതിന് പുറമേ PRD Live മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും. ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പിആർഡി ലൈവ് മൊബൈൽ ആപ്പിലൂടെ വേഗത്തിലറിയാം. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ […]
യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ പൊലീസ് പിടിയിൽ
കോതമംഗലം: കോതമംഗലം, മാതിരപ്പിള്ളിയിൽ യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മാതിരപ്പിള്ളി ക്ഷേത്രപ്പടി ഭാഗത്ത് മേലേത്ത് മാലിൽ വീട്ടിൽ അൻസിൽ ( 32 ), കുളപ്പുറം വീട്ടിൽ സോണി എൽദോ (52), ഇഞ്ചൂർ ഇടിയറ പുത്തൻ പുരയിൽ ഷമീർ (35)എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. മുളവൂർ സ്വദേശി മുഹമ്മദ് ഷാനിനെയാണ് സംഘം ആക്രമിച്ചത്. കഴിഞ്ഞ 3ന് ആണ് സംഭവം. പണം കടം കൊടുത്തുമായി ബന്ധപ്പെട്ട് ഷാനിന്റെ വീട്ടുകാരെ അൻസിൽ ഫോണിൽ വിളിച്ച് മോശമായി […]
കാലടിയിലെ ഗതാഗത പരിഷ്‌കാരം; യോഗം മെയ് 10 ന്
കാലടി: കാലടിയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ കാലടി സന്ദർശനത്തിന് മുന്നോടിയായി മന്ത്രിക്ക് സമർപ്പിക്കുന്നതിനുളള രൂപരേഖ തെയ്യാറാക്കുന്നതിനുളള യോഗം മെയ് 10 വെള്ളിയാഴ്ച്ച വൈകീട്ട് 5 ന് കാലടി സെന്റ് ജോർജ് പാരിഷ് ഹാളിൽ നടക്കും. മന്ത്രിയുടെ നിർദേശ പ്രകാരമാണ് യോഗം നടക്കുന്നത്. കാലടി ടൗൺ റെസിഡന്റ്സ് അസോസിയേഷനാണ് യോഗത്തിന് നേതൃത്വം നൽകുന്നത്. മാട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കും യോഗം. കാലടിയിലേയും മറ്റൂരിലെയും ഗതാഗത കുരുക്ക് പരിഹരിക്കാനുള്ള […]